എന്തൊക്കെ സംഭവിക്കും? അമേരിക്കയും ജര്‍മ്മനിയും ഇസ്രയേലിലേക്ക് ഈ മാരകായുധങ്ങള്‍ ഒഴുക്കുന്നു!

By Web Team  |  First Published Oct 12, 2023, 4:41 PM IST

ആയുധങ്ങൾ ഘടിപ്പിച്ച ആദ്യത്തെ അമേരിക്കൻ പ്രതിരോധ വിമാനം ഇസ്രായേലിൽ ഇറങ്ങിക്കഴിഞ്ഞു. ചെറിയ ആയുധങ്ങളിലൂടെയും ഡ്രോണിലൂടെയും ഇസ്രായേലിനെ സഹായിക്കുമെന്ന് ജർമ്മനിയും വാഗ്ദാനം ചെയ്‍തിട്ടുണ്ട്. തങ്ങളുടെ സുഹൃത്തായ ഇസ്രായേലിനെ സഹായിക്കാൻ വ്യോമ സുരക്ഷയും സമുദ്ര സുരക്ഷയും നൽകുമെന്ന് 24 മണിക്കൂർ മുമ്പ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ആയുധശേഖരവും അയയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു. 
 


സ്രയേൽ ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസയിൽ ജനങ്ങൾ പാലായനത്തിലാണ്. ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. അതിർത്തിയിൽ ആയിരക്കണക്കിന് ഇസ്രയേൽ സൈനികർ ഗാസയിലേക്ക് കടക്കാൻ ഒരുങ്ങി നില്‍ക്കുകയാണ്. അതേസമയം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് ആയുധ സഹായവുമായി എത്തിക്കഴിഞ്ഞു. ആയുധങ്ങൾ, വെടിമരുന്ന്, യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ ഇങ്ങനെ പല തരത്തിലാണ് ഇസ്രായേലിനെ സഹായിക്കാൻ അമേരിക്കയും ജർമ്മനിയുമൊക്കെ അയക്കുന്നത്. 

ഗാസ മുനമ്പിൽ മൂന്ന് ലക്ഷം സൈനികരെ വിന്യസിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. അങ്ങനെ ഹമാസിനെ അവിടെ നിന്ന് ഇല്ലാതാക്കാനാണ് നീക്കം. ഗാസ മുനമ്പിൽ ഉടൻ കര ആക്രമണം ആരംഭിക്കാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സൈനികർക്ക് എല്ലാ സഹായങ്ങളും ഉണ്ടാകും. ആയുധങ്ങൾ, വെടിയുണ്ടകൾ, ബോംബുകൾ, വെടിമരുന്ന്, ലോജിസ്റ്റിക്‌സ്, മരുന്നുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മിസൈലുകൾ, റോക്കറ്റുകൾ ഉള്‍പ്പെടെ സഖ്യകക്ഷികള്‍ വാഗ്‍ദാനം ചെയ്യുന്നു. 

Latest Videos

undefined

ആയുധങ്ങൾ ഘടിപ്പിച്ച ആദ്യത്തെ അമേരിക്കൻ പ്രതിരോധ വിമാനം ഇസ്രായേലിൽ ഇറങ്ങിക്കഴിഞ്ഞു. ചെറിയ ആയുധങ്ങളിലൂടെയും ഡ്രോണിലൂടെയും ഇസ്രായേലിനെ സഹായിക്കുമെന്ന് ജർമ്മനിയും വാഗ്ദാനം ചെയ്‍തിട്ടുണ്ട്. തങ്ങളുടെ സുഹൃത്തായ ഇസ്രായേലിനെ സഹായിക്കാൻ വ്യോമ സുരക്ഷയും സമുദ്ര സുരക്ഷയും നൽകുമെന്ന് 24 മണിക്കൂർ മുമ്പ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ആയുധശേഖരവും അയയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു. 

അമേരിക്ക ഇസ്രായേലിന് കൂടുതൽ കൂടുതൽ ഇന്റർസെപ്റ്റർ മിസൈലുകൾ നൽകും. അങ്ങനെ ഇസ്രായേലിന്റെ അയൺ ഡോം എയർ ഡിഫൻസ് സിസ്റ്റത്തിന് അനയാസം പ്രവര്‍ത്തിക്കാൻ കഴിയും.  ഹമാസ് റോക്കറ്റ് ആക്രമണത്തിന് ശേഷം ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട്. 

അയൺ ഡോം മുതല്‍ 'സിംഹക്കുട്ടി' വരെ; ഒളിഞ്ഞും തെളിഞ്ഞും ശത്രുവിനെ കൊത്തിപ്പറിക്കും ഇസ്രയേലിന്‍റെ ആയുധജാലം!

അയൺ ഡോം എയർ ഡിഫൻസ് സിസ്റ്റത്തിലാണ് ഇന്റർസെപ്റ്റർ മിസൈലുകൾ സ്ഥാപിച്ചിരിക്കുന്നത്. അവയുടെ വിതരണം കുറയാതിരിക്കാൻ അമേരിക്ക അവരെ തുടർച്ചയായി സഹായിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കൻ നിര്‍മ്മിത ആയുധങ്ങൾ ഇസ്രായേലിലേക്ക് ഒഴുകുന്നുണ്ട്. അതില്‍ ചെറിയ ആയുധങ്ങളും ബോംബുകളും സ്‍നിപ്പർ റൈഫിളുകളും ടാങ്ക് വിരുദ്ധ മിസൈലുകളുമൊക്കെ ഉള്‍പ്പെടും. 

നിലവിലെ സാഹചര്യത്തിൽ ചെറിയ ആയുധങ്ങളാണ് ഇസ്രയേലിന് ഏറ്റവും കൂടുതൽ ആവശ്യം. അതിനാൽ അവരുടെ കാലാൾപ്പടയ്ക്കും വ്യോമ പ്രതിരോധ ഇന്റർസെപ്റ്ററുകൾക്കും ഒരു കുറവും ഉണ്ടാകില്ല. അവരുടെ സഹായത്തോടെ മാത്രമേ ഹമാസിന്‍റെയും ലെബനന്റെയും ആക്രമണങ്ങളിൽ നിന്ന് സാധാരണ പൗരന്മാരെ രക്ഷിക്കാൻ കഴിയൂ. കൂടാതെ, സൈനിക കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്കും ഉപകരണങ്ങൾ ആവശ്യമാണ്. 

ഇസ്രയേലിനെ ആയുധം കൊണ്ട് പിന്തുണയ്ക്കുമെന്ന് ജർമ്മനിയും പറഞ്ഞു. തങ്ങളുടെ രണ്ട് ഹെറോൺ ഡ്രോണുകളും ജര്‍മ്മനി ഇസ്രയേലിന് നൽകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ അതിന്റെ സഹായത്തോടെ ഇസ്രായേലിന് അതിരുകളിൽ നിരീക്ഷിക്കാൻ കഴിയും. ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയനാണ് നാറ്റോ യോഗത്തിന് മുമ്പ് ഇക്കാര്യം പറഞ്ഞത്.

ഇസ്രായേലിന് രണ്ട് ഡ്രോണുകൾ നൽകുമെന്ന് ബോറിസ് പറഞ്ഞു. ഇസ്രായേൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ആയുധങ്ങളുടെ സമ്പൂർണ ശേഖരവും നൽകും. വിമാനങ്ങൾ വഴി സഹായം നൽകും. ബാക്കിയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് ഉടൻ തന്നെ ഇസ്രായേൽ സർക്കാരുമായി ചർച്ച നടത്തുമെന്നും തങ്ങൾ ഇസ്രായേലിനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഇത് മാത്രമല്ല, മെഡിറ്ററേനിയൻ കടലിൽ അമേരിക്ക രണ്ട് സ്ട്രൈക്ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ഇസ്രയേലിനടുത്തുള്ള കടലിൽ അമേരിക്ക എത്തിച്ചുകഴിഞ്ഞു. പല രാജ്യങ്ങളും ഒരുമിച്ച് ഇസ്രയേലിനെ ആക്രമിച്ചാൽ തക്കതായ മറുപടി നാവികസേന നൽകുമെന്ന് അമേരിക്ക പറഞ്ഞിട്ടുണ്ട്. 

ഇതിനു പുറമെ യുഎസ്എസ് ജോർജ്ജ് വാഷിങ്ടണും അമേരിക്ക ഇസ്രായേലിനു സമീപം വിന്യസിച്ചിട്ടുണ്ട്. ഈ രണ്ട് കപ്പലുകൾ ഉൾപ്പെടെ, 5000 സൈനികരും ഡസൻ കണക്കിന് യുദ്ധവിമാനങ്ങളും ഇസ്രായേലിനെ പിന്തുണയ്ക്കാൻ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ചിട്ടുണ്ട്.  അമേരിക്കയുടെ ഈ പിന്തുണയ്‌ക്ക് ശേഷം, തങ്ങൾ ഇപ്പോൾ വ്യോമാക്രമണം നടത്തുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. പിന്നീട്  കരയിൽ നിന്ന് ആക്രമിക്കാൻ തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ പറയുന്നു. യുക്രൈനിലേക്കും ഇസ്രയേലിലേക്കും ആയുധങ്ങൾ അയയ്ക്കുന്നത് തുടരാൻ അമേരിക്കയ്ക്ക് മതിയായ ശക്തിയും ശേഷിയുമുണ്ടെന്ന് പെന്റഗൺ പറഞ്ഞു. അമേരിക്ക അതിന്റെ വിമാനങ്ങളിൽ നിന്ന് ഇന്റർസെപ്റ്റർ മിസൈലുകളും പാട്രിയറ്റ് മിസൈലുകളും ഒരു വലിയ ചെറിയ ആയുധശേഖരവും അയച്ചിട്ടുണ്ട്. 

ഇസ്രായേലിനെ സഹായിക്കുകയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. തങ്ങൾ അവർക്കൊപ്പമുണ്ടെന്നും യുഎസ് പൗരന്മാരിൽ 11 പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടെന്നും ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഞങ്ങൾ എല്ലാ വിധത്തിലും ഇസ്രായേലിനെ സഹായിക്കുമെന്നും അദ്ദേഹവും വ്യക്തമാക്കുന്നു.

അത്യുഗ്രൻ അമേരിക്കൻ ബോംബർ ബി-52 ഇസ്രയേലില്‍! നിഴല്‍വീഴുന്ന ഇടങ്ങള്‍ ശ്‍മശാനമാകും!

അതേസമയം ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൌരന്മാരെ മോചിപ്പിക്കാനും  വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചർച്ചകൾ തുടങ്ങി. തുർക്കി, ഖത്തർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ്  സമവായ ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും സമ്മതിച്ചിട്ടില്ല.

അതേസമയം  ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗാസ ഇരുട്ടിലാണ്. ഗാസയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും അഭ്യർത്ഥിച്ചിട്ടുണ്ട്. ഗാസയിലെ യുഎൻ അഭയാർത്ഥി കേന്ദ്രങ്ങൾ ആക്രമിക്കരുത്. നിരപരാധികളായ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നുമാണ് യു എൻ തലവന്റെ അഭ്യർത്ഥന. യു എൻ സന്നദ്ധ പ്രവർത്തകരായ 11 പേരും റെഡ്ക്രോസ് പ്രവർത്തകരായ അഞ്ചു പേരും ഈ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

youtubevideo

click me!