വ്യാജ എയർബാഗുകൾ നിർമിച്ച് വിൽക്കുന്ന സംഘത്തെയാണ് അടുത്തിടെ ഡൽഹി പൊലീസ് പിടികൂടിയത്. എംജി, ബിഎംഡബ്ല്യു, സിട്രോൺ, നിസ്സാൻ, റെനോ, ഫോക്‌സ്‌വാഗൺ, മഹീന്ദ്ര, ടൊയോട്ട, ടാറ്റ, ഹോണ്ട, സ്‌കോഡ, ഹ്യുണ്ടായ്, സുസുക്കി, ഫോർഡ്, കിയ, വോൾവോ എന്നിങ്ങനെ 16 വാഹന ബ്രാൻഡുകളുടെ മുൻനിര മോഡലുകളുടേതാണ് പിടിച്ചെടുത്ത എയർബാഗുകളെന്ന് പോലീസ് പറഞ്ഞു.
കാർ കമ്പനികൾ മാത്രമല്ല, കേന്ദ്ര സർക്കാരും അടുത്തകാലത്തായി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. കാറുകളിൽ നൽകിയിരിക്കുന്ന സുരക്ഷാ ഫീച്ചറുകളായാലും റോഡിലെ ട്രാഫിക് നിയമങ്ങളായാലും യാത്രികരെ സുരക്ഷിതരാക്കുക എന്ന ഉദ്ദേശത്തോടെയാണ്. എയർബാഗുകൾ കാഡർ യാത്രികരുടെ വളരെ പ്രധാനപ്പെട്ട സുരക്ഷാ കവചങ്ങളിൽ ഒന്നാണ്. എന്നാൽ ഇതിനെല്ലാം ഇടയിൽ പണത്തിനു വേണ്ടി ആളുകളുടെ ജീവിതം കൊണ്ട് കളിക്കാൻ മടിയില്ലാത്ത ചിലരുണ്ട്. അത്തരത്തിലുള്ള ഒരു സംഘത്തെ തുറന്നുകാട്ടിയിരിക്കുകയാണ് ഡൽഹി പോലീസ്. വ്യാജ എയർബാഗുകൾ നിർമിച്ച് വിൽക്കുന്ന സംഘത്തെയാണ് അടുത്തിടെ ഡൽഹി പൊലീസ് പിടികൂടിയത്. എംജി, ബിഎംഡബ്ല്യു, സിട്രോൺ, നിസ്സാൻ, റെനോ, ഫോക്‌സ്‌വാഗൺ, മഹീന്ദ്ര, ടൊയോട്ട, ടാറ്റ, ഹോണ്ട, സ്‌കോഡ, ഹ്യുണ്ടായ്, സുസുക്കി, ഫോർഡ്, കെഐഎ, വോൾവോ എന്നിങ്ങനെ 16 വാഹന ബ്രാൻഡുകളുടെ മുൻനിര മോഡലുകളുടേതാണ് പിടിച്ചെടുത്ത എയർബാഗുകളെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി ഡൽഹിയിൽ താമസിക്കുന്ന ഈ സംഘം മാരുതി സുസുക്കി, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗൺ തുടങ്ങി നിരവധി വൻകിട ബ്രാൻഡുകളുടെ പേരിൽ വ്യാജ എയർബാഗുകൾ നിർമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിൽ ഈ സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 1.84 കോടി രൂപ വിലമതിക്കുന്ന 921 എയർബാഗുകളും റെയ്ഡിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സെൻട്രൽ ഡൽഹിയിലെ മാതാ സുന്ദരി റോഡിന് സമീപമുള്ള വർക്ക്ഷോപ്പിലാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന മിക്കവാറും എല്ലാ ബ്രാൻഡുകളുടെയും വ്യാജ എയർബാഗുകൾ ഈ സംഘം നിർമ്മിക്കുന്നത് ഇവിടെയാണ്. റെയ്ഡിനിടെ മാരുതി സുസുക്കി, ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു, സിട്രോൺ, നിസാൻ, റെനോ, മഹീന്ദ്ര, ടൊയോട്ട, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ്, ഫോർഡ്, കിയ, സുസുക്കി, ഹ്യുണ്ടായ്, വോൾവോ തുടങ്ങി 16 ബ്രാൻഡുകളുടെ എയർബാഗുകൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ നാല് വർഷത്തോളമായി ഈ സംഘം കൗണ്ടർ ഫിറ്റ് എയർബാഗുകൾ നിർമ്മിക്കുന്നു. ഈ എയർബാഗുകൾ നിർമ്മിക്കാനുള്ള അധികാരം അവർക്കില്ലായിരുന്നു. ഈ സാഹചര്യത്തിൽ, ഈ എയർബാഗുകൾ സ്റ്റാൻഡേർഡ് റൂൾസ് അനുസരിച്ചാണോ നിർമ്മിച്ചതെന്ന് പരിശോധിക്കാൻ ഈ വാഹന നിർമ്മാണ കമ്പനികളുമായി പോലീസും ബന്ധപ്പെട്ടിട്ടുണ്ട്. ഈ വ്യാജ എയർബാഗുകൾ രാജ്യത്തുടനീളമുള്ള വർക്ക്‌ഷോപ്പുകളിലേക്കാണ് പ്രതികൾ അയച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
“ഒരു അംഗീകൃത വർക്ക്‌ഷോപ്പിൽ, ഒരു യഥാർത്ഥ ജോടി എയർബാഗുകൾ മാറ്റിസ്ഥാപിക്കുന്നതിന് 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ (USD 1500 മുതൽ 2000 വരെ) ചിലവാകും, ഒരാൾക്ക് പ്രാദേശിക വർക്ക്‌ഷോപ്പിൽ നിന്ന് പകുതി വിലയ്ക്ക് ഇവ എളുപ്പത്തിൽ ലഭിക്കും. ഈ എയർബാഗുകൾ 30,000 മുതൽ 50,000 രൂപ വരെ (300 മുതൽ 550 ഡോളർ വരെ) ലഭിക്കുന്ന റോഡരികിലെ അനധികൃത വർക്ക്‌ഷോപ്പുകളിലേക്കാണ് കൂടുതലും വിറ്റത്,” ഉദ്യോഗസ്ഥർ പറഞ്ഞു.