10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

By Web Team  |  First Published Oct 26, 2021, 2:33 PM IST

ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെ സ്വന്തമായുള്ള അദാര്‍ പൂനാവാലയുടെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ ഫാന്റം-8 മോഡലാണ് ഇത്. 


ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്‍റെ (Rolls Royce) ഫ്‌ളാഗ്ഷിപ്പ് സെഡാനായ ഫാന്‍റം (Phantom) ആരും കൊതിക്കുന്ന ആഡംബര വാഹനമാണ്. ഇന്ത്യയിലെ വിരലില്‍ എണ്ണാവുന്ന കോടീശ്വരന്‍മാര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ള വാഹനമാണിത്. ആഡംബരത്തിന്റെയും കരുത്തിന്റെയും വിസ്‍മയാവതാരമാണ് ഈ ബ്രിട്ടിഷ് കാർ. 

ഇന്ത്യൻ വില ഏകദേശം 10 കോടി രൂപയോളം വരും ഈ കാറിന്. ഇപ്പോഴിതാ ഒരു റോള്‍സ് റോയിസ് ഫാന്റം സ്വന്തമാക്കിയിരിക്കുകയാണ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനാവാല എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഷീൽഡ് വാക്സീന്റെ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ സൈറസ് പൂനവാലയുടെ മകനാണ് അദാർ. 

Latest Videos

undefined

ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെ സ്വന്തമായുള്ള അദാര്‍ പൂനാവാലയുടെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ ഫാന്റം-8 മോഡലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാന്റം-8 ഷോട്ട് വീല്‍ ബേസ് മോഡലാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2019 ലാണ് ഇദ്ദേഹം തന്‍റെ ആദ്യ ഫാന്റം 8 സ്വന്തമാക്കിയത്. വാഹന ചരിത്രത്തിൽ ഇതിഹാസ മാനങ്ങളുള്ള ഫാന്റത്തിന്റെ എട്ടാം തലമുറ റോൾസ് റോയ്സ് അനാവരണം ചെയ്‍തത് 2017ലാണ്. ആഡംബരത്തിനും സ്ഥലസൗകര്യത്തിനും വിലയ്ക്കും മാത്രമല്ല ശബ്ദരഹിതമായ പ്രവർത്തനത്തിനും പേരുകേട്ടതാണ് ഈ മോഡൽ. 

ഫാന്‍റം എന്ന അദ്ഭുത കാര്‍
ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാനായ ഫാന്‍റം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോള്‍ എട്ടാമത്തെ തലമുറ ഫാന്‍റമാണ് വിപണിയില്‍. ഇതാ പേരുപോലെ തന്നെ ശബ്‍ദമില്ലാതെ ഒഴുകി വരുന്ന ഫാന്‍റം കാറുകളുടെ ചില വിശേഷങ്ങള്‍

  • 1925-ലാണ് ആദ്യത്തെ ഫാന്‍റം മോഡലിന്‍റെ പിറവി
  • മറ്റുകാറുകളെപ്പോലെ എല്ലാ വര്‍ഷവും ഫാന്‍റം കാറുകള്‍ വിപണിയിലെത്തില്ല. ആന പ്രസവിക്കുന്നതുപോലെ പതിറ്റാണ്ടുകള്‍ക്കിടെ ഒരെണ്ണം മാത്രം
  • വിവിധ രാഷ്ട്രത്തലവന്മാര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങി പ്രമുഖരുടെയെല്ലാം ഇഷ്‍ടവാഹനം
  • ന്യൂജന്‍ ആഢംബരമോഡലുകളോട് പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഏക മോഡല്‍
  • വിഷന്‍ നെക്സ്റ്റ് 100 കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഏറെ പ്രത്യകതകളുമായി എട്ടാം തലമുറ
  • പുതിയ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലറ്റ്‌ഫോം. ഏത് റോഡിലും വെള്ളത്തിലൂടെ ഒഴുകുന്ന അനുഭവം
  • ഏഴാം തലമുറയെക്കാള്‍ മുപ്പത് ശതമാനം ഭാരക്കുറവില്‍ എട്ടാം തലമുറ
  • 563 എച്ച്പി കരുത്തോടെ 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എഞ്ചിന്‍ ഹൃദയം
  • ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്‍മിഷന്‍
  • പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.1 സെക്കന്റുകള്‍ മാത്രം മതി
  • പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍. പക്ഷേ റേസ് ട്രാക്ക് പോലുള്ള റോഡുകളില്‍ 290 കിലോമീറ്റര്‍ വരെ വേഗത
  • ടയര്‍ റോഡില്‍ ഉരയുന്ന ശബ്‍ദം പോലും കേള്‍ക്കില്ല. ഇതിനായി 180 ഓളം വ്യത്യസ്‍ത ടയര്‍ ഡിസൈനുകള്‍. 
  • എഞ്ചിന്‍ററെയോ വാഹനത്തിന്റെയോ ശബ്ദം യാത്രികരെ അലോസരപ്പെടുത്താതിരിക്കാന്‍ 130 കിലോഗ്രാം ഭാരമുള്ള ശബ്ദമില്ലാതാക്കല്‍ പദാര്‍ത്ഥങ്ങള്‍
  • റോള്‍സ് റോയ്സിന്റെ മുഖമുദ്രയായ നീളമേറിയ മാസീവ് ബോണറ്റ് എട്ടാം തലമുറ ഫാന്റത്തിനും കൂടുതല്‍ പകിട്ടേകും. 
  • പുതുക്കിയ പാന്തിയോണ്‍ ഗ്രില്ലാണ് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 
  • സാധാരണത്തേക്കാളും ഉയര്‍ന്ന ഗ്രില്ലിനു മുകളില്‍ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' തലയുയര്‍ത്തി നില്‍ക്കുന്നു. 
  • ഫോര്‍ കോര്‍ണര്‍ എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റം, അത്യാധുനിക ഷാസി കണ്‍ട്രോള്‍ സിസ്റ്റം, തുടങ്ങി നിരവധി പ്രത്യേകതകള്‍ കാറിനുണ്ട്.
  • ആഡംബരം നിറഞ്ഞുതുളുമ്പുന്ന അകത്തളം
  • മുന്‍ തലമുറ മോഡലുകളില്‍ നിന്നും വ്യത്യസ്‍തമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും
  • ഗ്യാലറി എന്ന് റേള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്ന ഡാഷ്‌ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനല്‍
  • ഉള്ളില്‍ കയറി ഡോര്‍ ഹാന്‍ഡിലിന്റെ സെന്‍സറില്‍ തൊട്ടാല്‍ ഡോര്‍ തനിയെ അടയും
  • വിസ്‌കി ഗ്ലാസുകളും ഡികാന്ററും ഷാംപെയ്ന്‍ ഫ്‌ളൂട്ടുകളും കൂള്‍ ബോക്‌സുമൊക്കെ സൂക്ഷിക്കാന്‍ ഡ്രിങ്ക്‌സ് ക്യാബിന്‍
  • മികച്ച സുരക്ഷ. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൂട്ടി ഇടിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന  കൊളീഷന്‍ വാണിങ്, ക്രോസ് ട്രാഫിക്ക് വാണിങ്, കാല്‍നടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയന്‍ വാണിങ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍
click me!