കേരളത്തിൽ 2000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കോസ്ടെക് - ഈസിഗോ സംയുക്ത സംരംഭം

By Web Team  |  First Published Nov 13, 2024, 11:19 AM IST

കേരളത്തിൽ 2000 ഇലക്ട്രിക്ക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സംയുക്ത സംരംഭവുമായി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസും (കോസ്ടെക്) ചെന്നൈ കേന്ദ്രികരിച്ചു പ്രവർത്തിയ്ക്കുന്ന ഈസിഗോ പവർ പ്രൈവറ്റ് ലിമിറ്റഡും. 


സംസ്ഥാനത്തുടനീളം 2000 ഇലക്ട്രിക്ക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സംയുക്ത സംരംഭവുമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ.ടിഫെഡറൽ സഹകരണ സ്ഥാപനമായ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസും (കോസ്ടെക്) ചെന്നൈ കേന്ദ്രികരിച്ചു പ്രവർത്തിയ്ക്കുന്ന ഈസിഗോ പവർ പ്രൈവറ്റ് ലിമിറ്റഡും. 

ഇതിന്‍റെ ഭാഗമായി ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാർ ഡോ.ഡി സജിത്ബാബു ഐഎഎസിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കോസ്ടെക് ചെയർമാൻ പ്രൊഫ ഇ കുഞ്ഞിരാമനും ഈസിഗോ ചെയർമാൻ ഡോ വി പി സജീവനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

Latest Videos

undefined

 പ്രധാനനഗരങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്കുമുള്ള വ്യാപനത്തോടെ 2030 ഓടെ കേരളത്തിൽ മുഴുവനായി ചാർജിംഗ് സൌകര്യങ്ങൾ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി പരിസ്ഥിതി സൗഹൃദഗതാഗതരീതിയും, കാർബൺ ഉല്പാദനം കുറയ്ക്കുന്നതും സാധ്യമാകും. നഗരകേന്ദ്രങ്ങളിൽ, ഇടത്തരംനഗരപ്രദേശങ്ങളിൽ, ഗ്രാമപ്രദേശങ്ങളിൽ ഈ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് ചെറുകിട സംരംഭകർക്കും സഹകരണ സംഘങ്ങൾക്കും വരുമാനവും തൊഴിലവസരവുമാണ്. കൂടാതെ, സാങ്കേതികവിദ്യയിൽ പുതുമയുള്ള ഈ ചാർജിംഗ്സൗകര്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുകയുംചെയ്യും.

ഇന്ത്യയിൽ ഉടനീളം ഇവിചാർജിങ്  സ്റ്റേഷൻ സ്ഥാപിച്ച് , ഇവിചാർജിങ് സേവനത്തിൽ, രാജ്യത്തിലെ മുൻനിരയിലെ  സ്ഥാപനമെന്ന ലക്ഷ്യം വച്ചുകൊണ്ട് നവീനസാങ്കേതികവിദ്യയും സുരക്ഷയും ഉറപ്പാക്കുന്ന  ഇവി ചാർജിങ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ ഈസിഗോ നിർമ്മിക്കുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത ക്ലൌഡ് മാനേജ്മന്റ് സിസ്റ്റവും ഈസിഗോ മൊബൈൽ  ആപ്പും ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ചാർജിംഗ് ചെയ്യുവാനും പേയ്മെന്റ് ചെയ്യുവാനും സൗകര്യമുണ്ടാക്കുന്നു. കേരളത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ , എറണാകുളം എന്നീ ജില്ലകളിൽ ഹെവിഡ്യൂട്ടി സൂപ്പർഫാസ്റ്റ് ചാർജിങ്സ്റ്റേഷനുകൾ  ഇതിനോടകം തന്നെ ഈസിഗോ സ്ഥാപിച്ചുകഴിഞ്ഞു. ടുവീലർ , ത്രീവീലറുകൾ, കാറുകൾ തുടങ്ങിയവ കൂടാതെ ഹെവിഡ്യൂട്ടി വെഹിക്കിൾ (ബസ്, ട്രക്ക് ) എന്നിവയ്ക്കുള്ള ചാർജിങ്സ്റ്റേഷനുകളും ഈസിഗോ തയ്യാറാക്കുന്നു .

കോസ്ടെക് -ഈസിഗോ സംയുക്തമായി നടത്തുന്ന ഈ പദ്ധതിയിൽ 24 മണിക്കൂർ പ്രവർത്തന സവിശേഷതയുള്ള ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമെ കോഫി ഷോപ്പുകൾ,     ഇന്റർനെറ്റ്കഫേ, പബ്ലിക് ഇൻഫർമേഷൻ സെന്ററുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപണനം വർദ്ധിക്കുന്നതായുള്ള പഠനങ്ങൾ  കോസ്ടെക് -ഈസിഗോ സംയുക്തപദ്ധതി സാക്ഷ്യപ്പെടുത്തുന്നു. 2030 ആകുമ്പോൾ കേരളത്തിലെ നിരത്തുകളിൽ 10 ലക്ഷത്തില്‍ അധികം ഇലക്ട്രികഗ് വാഹനങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കുന്നതിനാൽ, ഈ വാഹനങ്ങൾക്ക് സമഗ്രമായ ചാർജിംഗ് സൌകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്.

ഇലക്ട്രിക്ക് വാഹനചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് കേരളത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. കുടുംബശ്രീ, യുവാക്കൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഐ ടിപാർക്കുകൾ, സഹകരണസ്ഥാപനങ്ങൾ, 500 ചതുരശ്ര അടിസ്ഥലം സ്വന്തമായോ ലീസിനോ ഉള്ളവർക്കും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് കോസ്ടെക് -ഈസിഗോ പദ്ധതിയുടെ ഭാഗമായി സാങ്കേതിക സഹായങ്ങൾ നേരിട്ടും ബാങ്ക് വഴി വായ്പകളും ലഭ്യമാക്കും.

ഉടനൊരു ലോഞ്ചുണ്ടെന്ന് ഹോണ്ട, ഇലക്ട്രിക്ക് ആക്ടിവ എന്ന് സംശയം, തീരാതെ സസ്‍പെൻസ്!

 


 

click me!