വരുന്നൂ, സിട്രോൺ സി3

By Web Team  |  First Published May 23, 2021, 4:01 PM IST

സി3യ്ക്ക് സിട്രോൺ സി5 എയർക്രോസിന് സമാനമായ ക്രോമിൽ പൊതിഞ്ഞ ഗ്രിൽ ആണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 


ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണിന്‍റെ ഇന്ത്യയിലെ പുതിയ മോഡലായ സി3 എസ്‌യുവി ഇന്ത്യയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. വാഹനത്തിന്‍റെ സ്കെയിൽ മോഡലിന്‍റെ ഡിസൈന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതായി ടീം ബിഎച്ച്‍പി റിപ്പോര്‍ട്ട് ചെയ്യുന്നു.

സി3യ്ക്ക് സിട്രോൺ സി5 എയർക്രോസിന് സമാനമായ ക്രോമിൽ പൊതിഞ്ഞ ഗ്രിൽ ആണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലാറ്റായ ബോണറ്റ്, നാല് വശങ്ങളിലും താഴെയായി ക്രമീകരിച്ചിരിക്കുന്ന കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങുകൾ, രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, ഓറഞ്ച് നിറത്തിലുള്ള റൂഫ്, ഓറഞ്ച് നിറത്തിന്റെ ഹൈലൈറ്റുകൾ, കറുപ്പിൽ പൊതിഞ്ഞ എ,ബി പില്ലറുകൾ എന്നിവയാണ് സിട്രോൺ സി3യുടെ ഫീച്ചറുകൾ. 

Latest Videos

പുറകിൽ കുത്തനെയുള്ള ടെയിൽ‌ഗേറ്റ് ആണ് സിട്രോൺ സി3യിൽ. ഏകദേശം ചതുരാകൃതിയിലുള്ള ടെയിൽ ലാംപാണ് ഇരുപാർശ്വങ്ങളിലും ഉള്ളത്. ഡ്യുവൽ ടോൺ ബമ്പറും കൂടെ ചേരുമ്പോൾ സി3യുടെ ലുക്ക് പൂർണം. 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് സിട്രോൺ സി3യെ ചലിപ്പിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഏകദേശം 7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ സിട്രോൺ സി3യുടെ വില പ്രതീക്ഷിക്കാം. ഇന്റീരിയർ സംബംന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോർഡ് എക്കോസ്പോർട്ട്, കിയ സോണറ്റ്, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ കോംപാക്ട് എസ്‌യുവികളായിരിക്കും സി3യുടെ എതിരാളികൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!