കുട്ടികൾക്ക് ചിത്രം വരയ്‍ക്കാൻ കാർ! വേറിട്ടൊരു ശിശുദിനാഘോഷവുമായി ഫോർഡ്

By Web Team  |  First Published Nov 15, 2024, 10:54 AM IST

കുഞ്ഞുങ്ങൾക്ക് ചിത്രം വരയ്ക്കാൻ ഒരു കാർ തന്നെ വിട്ടുനൽകിക്കൊണ്ടായിരുന്നു വേറിട്ടൊരു ശിശുദിന ആഘോഷം. അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡിന്‍റെ തിരുവനന്തപുരത്തെ ഡീലർഷിപ്പായ കൈരളി ഫോർഡാണ്  ശിശുദിനത്തിൽ ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. 


ശിശുദിനത്തിൽ വേറിട്ടൊരു പരിപാടിയുമായി ഒരു കാർ ഡീലർഷിപ്പ്. കുഞ്ഞുങ്ങൾക്ക് ചിത്രം വരയ്ക്കാൻ ഒരു കാർ തന്നെ വിട്ടുനൽകിക്കൊണ്ടായിരുന്നു ഈ വേറിട്ട ആഘോഷം. ഐക്കണക്കിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡിന്‍റെ തിരുവനന്തപുരത്തെ ഡീലർഷിപ്പായ കൈരളി ഫോർഡാണ് ശിശുദിനത്തിൽ ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. 

കൈരളി ഫോർഡും ലെ-സ്കോളർ കിൻഡർഗാർഡൻ വള്ളക്കടവും സംയുക്തമായി സംഘടിപ്പിച്ച ശിശുദിന ആഘോഷം കൈരളി ഫോർഡിന്റെ തിരുവനന്തപുരം ശാഖയിൽ വച്ചാണ് കഴിഞ്ഞദിവസം ആഘോഷിച്ചത്. കുട്ടികൾക്ക് കളർ ചെയ്യാൻ ഒരു വെള്ള ഫോർഡ് ഫിഗോ കാറാണ് ഡീലർഷിപ്പ് നൽകിയത്. കാറിൽ കളർ ചെയ്യാൻ അവസരം കിട്ടിയ കുട്ടികൾ ചുറ്റും നിന്ന് കളർ ചെയ്‍തു. ഇതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

Latest Videos

undefined

കാർ പെയിന്റിംഗ് ആക്ടിവിറ്റിക്ക് ഒപ്പം കുട്ടികൾക്കായി റോഡ് സേഫ്റ്റി ബോധവൽകരണ ക്ലാസും സർവീസ് സെന്റർ സന്ദർശനവും നടത്തി. കൈരളി ഫോർഡിന്റെ സീനിയർ ജനറൽ മാനേജർ അനിൽ കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രമോദ് പി, സോണൽ ഹെഡ്സ് ആയ അഖിൽ രവി, ഏബിൾ ജോസഫ്, റസ്‌ലിപ് ഖാൻ, സ്‍കൂൾ പ്രിൻസിപ്പൽ മീന, എച്ച്ആർ ഹെഡ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 

വലിപ്പം കൂടി, വില കുറയും! ഫോർഡ് ഇക്കോസ്‍പോട്ട് മടങ്ങിവരുന്നു!
 

 

click me!