ഇന്ത്യൻ വിപണിയുടെ ഏറ്റവും വലിയ ആവശ്യം തൊട്ടറിഞ്ഞ് ചൈനീസ് കമ്പനി; ടെസ്‌ലയെ പോലും വെല്ലുവിളിക്കുന്ന വീരൻ

By Web Team  |  First Published Dec 14, 2023, 6:55 PM IST

അതേസമയം ബിവൈഡിയിൽ നിന്നുള്ള ഒരു പുതിയ ഇലക്ട്രിക് വാഹനം ചൈനയിൽ നിരത്തിലേക്ക് എത്തുകയാണ്. ബിവൈഡി യുവാൻ അപ്പ് എന്ന് വിളിക്കപ്പെടുന്ന ഈ 4.3 മീറ്റർ നീളമുള്ള എസ്‌യുവി 2024 ന്റെ ആദ്യ പകുതിയിൽ പൊതുവിപണിയിൽ അരങ്ങേറ്റം കുറിക്കും.


ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി  ആഗോളതലത്തിൽ അതിവേഗം വളരുന്ന ഇലക്ട്രിക് കാർ നിർമ്മാതാക്കളിൽ ഒന്നാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ടെസ്‌ലയുടെ ആധിപത്യത്തെ ഈ ബ്രാൻഡ് വെല്ലുവിളിക്കുന്നുണ്ട്. ബിവൈഡി ഇതിനകം തന്നെ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ പ്രവേശിച്ചിട്ടുണ്ട്.  അതേസമയം ബിവൈഡിയിൽ നിന്നുള്ള ഒരു പുതിയ ഇലക്ട്രിക് വാഹനം ചൈനയിൽ നിരത്തിലേക്ക് എത്തുകയാണ്. ബിവൈഡി യുവാൻ അപ്പ് എന്ന് വിളിക്കപ്പെടുന്ന ഈ 4.3 മീറ്റർ നീളമുള്ള എസ്‌യുവി 2024 ന്റെ ആദ്യ പകുതിയിൽ പൊതുവിപണിയിൽ അരങ്ങേറ്റം കുറിക്കും.

ഹ്യുണ്ടായ് ക്രെറ്റ ഇവി , മാരുതി സുസുക്കി ഇവിഎക്സ് , ടാറ്റ കർവ്വ് എസ്‍യുവി കൂപ്പെ എന്നിവ ഉൾപ്പെടെ വരാനിരിക്കുന്ന ഇവികൾക്ക് സമാനമായ അളവുകളുള്ള 5-സീറ്റർ ഇലക്ട്രിക് എസ്‌യുവിയാണ് ബിവൈഡി യുവാൻ അപ് . യുവാൻ അപ് ഇലക്ട്രിക് എസ്‌യുവിക്ക് 4310 എംഎം നീളവും 1830 എംഎം വീതിയും 1675 എംഎം ഉയരവും ഉണ്ട്. കൂടാതെ 2620 എംഎം വീൽബേസുമുണ്ട്.

Latest Videos

undefined

ബിവൈഡി യുവാൻ അപ് 5-സീറ്റർ ഇലക്ട്രിക് എസ്‌യുവിക്ക് രണ്ട് പവർട്രെയിൻ ഓപ്ഷനുകളുണ്ട്.  70kW മോട്ടോറും 130kW മോട്ടോറും. ഇലക്ട്രിക് മോട്ടോർ നിർമ്മിച്ചിരിക്കുന്നത് ഹെഫൈ ബിവൈഡി ഓട്ടോമൊബൈൽ കമ്പനിയാണ്.  ഇലക്ട്രിക് എസ്‌യുവിക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുണ്ടെന്ന് അവകാശപ്പെടുന്നു.

ഇലക്ട്രിക് എസ്‌യുവിയുടെ ഫ്രണ്ട് ആൻഡ് റിയർ എൻഡ് സ്‌റ്റൈലിംഗ് അടുത്തിടെ വെളിപ്പെടുത്തിയ മിഡ്-സൈസ് സോംഗ് എൽ-ന് സമാനമാണെന്ന് തോന്നുന്നു, പക്ഷേ ഇതിന് ഒരു ബോക്‌സിയർ സിലൗറ്റുണ്ട്. ഇലക്ട്രിക് എസ്‌യുവിക്ക് ഓപ്‌ഷണൽ പനോരമിക് സൺറൂഫും പിന്നിൽ സ്‌പോർട്ടിയർ സ്‌പോയിലറും ഉണ്ട്. യഥാക്രമം 215/65 R16, 215/60 R17 സെക്ഷൻ ടയറുകളിൽ പൊതിഞ്ഞ 16 ഇഞ്ച്, 17 ഇഞ്ച് വീലുകളോടെയാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യൻ വിപണിയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ അറ്റോ 3 (ചൈനയിൽ യുവാൻ പ്ലസ് എന്നറിയപ്പെടുന്നു) ന് താഴെയാണ് ബിവൈഡി യുവാൻ അപ് സ്ഥാനം പിടിച്ചിരിക്കുന്നത്. 100,000 യുവാൻ (ഏകദേശം 11.72 ലക്ഷം രൂപ) പ്രാരംഭ വിലയിൽ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, ബിവൈഡി ഈ ഉൽപ്പന്നം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

'ഒരു പവൻ സ്വ‍ർണം സമ്മാനമായി നൽകും'; വൻ ഓഫർ മുന്നോട്ട് വച്ച് രമേശ് ചെന്നിത്തല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!