ഇന്ത്യയിലെ ഡീലർഷിപ്പുകളിലുടനീളം കാറിൻ്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഇവി തുടക്കത്തിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.
ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി അതിൻ്റെ മൂന്നാമത്തെ ഉൽപ്പന്നമായ ബിവൈഡി സീൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ഇലക്ട്രിക് കാർ മാർച്ച് അഞ്ചിന് പുറത്തിറക്കും. ഇതൊരു ഇറക്കുമതി യൂണിറ്റായി ഇന്ത്യയിൽ ലഭ്യമാകും. ഇന്ത്യയിലെ ഡീലർഷിപ്പുകളിലുടനീളം കാറിൻ്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഇവി തുടക്കത്തിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സീൽ ഇവിക്ക് 82.5kWh ബാറ്ററി പായ്ക്ക് കരുത്ത് പകരും, അതിന് റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷൻ ഉണ്ടായിരിക്കും. പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ റിയർ ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് പരമാവധി 230എച്ച്പിയും 360എൻഎം ടോർക്കും നൽകുന്നു. 5.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിന് കഴിയും. 2055 കിലോഗ്രാം ആയിരിക്കും ബിവൈഡി സീലിൻ്റെ ഭാരം.
undefined
ചാർജിംഗിൻ്റെ കാര്യത്തിൽ, ബിവൈഡി സീലിൻ്റെ ബാറ്ററിക്ക് പേറ്റൻ്റ് നേടിയ ബ്ലേഡ് സാങ്കേതികവിദ്യ ലഭിക്കുന്നു. ഇതിന് 150kW വരെ ചാർജിംഗ് സ്പീഡ് പിന്തുണ ലഭിക്കുന്നു. 37 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യുന്നു. പിൻ വീൽ ഡ്രൈവ് വേരിയൻ്റിന് 570 കിലോമീറ്ററായിരിക്കും സീൽ ഇവിയുടെ റേഞ്ച്. ഇൻ്റീരിയറിലേക്ക് വരുമ്പോൾ, സീൽ ഇവിക്ക് മധ്യഭാഗത്ത് 15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയും 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ലഭിക്കും.
സീൽ ഇവിക്ക് ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ, സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽലൈറ്റുകൾ , ബമ്പറിൻ്റെ താഴത്തെ അറ്റത്തുള്ള DRL-കൾ, എ-പില്ലർ ഘടിപ്പിച്ച ORVM-കൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഡ്യുവൽ-ടോൺ എയ്‌റോ വീലുകൾ എന്നിവയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ഉള്ളിൽ പിയാനോ-ബ്ലാക്ക് ഇൻസെർട്ടുകൾ, കറങ്ങുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സുരക്ഷയ്ക്കായി ഒരു എഡിഎഎസ് സ്യൂട്ട് എന്നിവയും ഇതിന് ലഭിക്കുന്നു. ബിവൈഡി സീലിന് ഏകദേശം 50 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.