ഇതാ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് എസ്‍യുവി, ഒറ്റ ചാർജ്ജിൽ 468 കിമി!

By Web TeamFirst Published Jul 10, 2024, 9:15 PM IST
Highlights

ഈ കൂട്ടിച്ചേർക്കൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയായി അറ്റോ 3യെ മാറ്റുന്നു. നിലവിലുള്ള പ്രീമിയം, സുപ്പീരിയർ ട്രിമ്മുകൾക്ക് യഥാക്രമം 29.85 ലക്ഷം രൂപയും 33.99 ലക്ഷം രൂപയുമാണ് വില. പുതിയ കാറിന്‍റെ ഒരു പ്രധാന ഹൈലൈറ്റ് അതിൻ്റെ ചെറിയ 50kWh ബാറ്ററി പാക്കാണ്, ഇത് ARAI അവകാശപ്പെടുന്ന 468km റേഞ്ച് ഫുൾ ചാർജിൽ നൽകുന്നു.

പുതിയ എൻട്രി ലെവൽ വേരിയൻ്റുമായി ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി അവരുടെ അറ്റോ 3 മോഡൽ ലൈനപ്പ് വിപുലീകരിച്ചു. 24.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ഡൈനാമിക് വേരിയന്‍റ് ആണ് കമ്പനി അവതരിപ്പിച്ചത്. ഈ കൂട്ടിച്ചേർക്കൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയായി അറ്റോ 3യെ മാറ്റുന്നു. നിലവിലുള്ള പ്രീമിയം, സുപ്പീരിയർ ട്രിമ്മുകൾക്ക് യഥാക്രമം 29.85 ലക്ഷം രൂപയും 33.99 ലക്ഷം രൂപയുമാണ് വില. പുതിയ കാറിന്‍റെ ഒരു പ്രധാന ഹൈലൈറ്റ് അതിൻ്റെ ചെറിയ 50kWh ബാറ്ററി പാക്കാണ്, ഇത് ARAI അവകാശപ്പെടുന്ന 468km റേഞ്ച് ഫുൾ ചാർജിൽ നൽകുന്നു.

കാറിന്‍റെ പ്രീമിയം, സുപ്പീരിയർ ട്രിമ്മുകളിൽ 60.48kWh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു.  ഇത് 521 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 204 ബിഎച്ച്‌പിയും 310 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന റിയർ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് മൂന്ന് വേരിയൻ്റുകൾക്കും കരുത്തേകുന്നത്. അറ്റോ 3 ഡൈനമാക്കിലെ ചെറിയ ബാറ്ററി ഒരു ഏസി ചാർജർ ഉപയോഗിച്ച് എട്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. അതേസമയം വലിയ ബാറ്ററിക്ക് എസി ചാർജർ ഉപയോഗിച്ച് ചാർജ്ജിംഗിന് ഏകദേശം 10 മണിക്കൂർ എടുക്കും. 50 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഡിസി ഫാസ്റ്റ് ചാർജിംഗിനുള്ള ഓപ്ഷനും ഉണ്ട്. എല്ലാ വേരിയൻ്റുകളിലും 7kW ഹോം ചാർജറും 3kWh പോർട്ടബിൾ ചാർജിംഗ് ബോക്സും ഉണ്ട്. 

Latest Videos

പുതിയ ബിവൈഡി അറ്റോ 3 ഡൈനാമിക് ട്രിമ്മിൽ ADAS ടെക്, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ് സിസ്റ്റം, പവർഡ് ടെയിൽഗേറ്റ്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ ഉയർന്ന ട്രിമ്മുകളിൽ കാണുന്ന ചില ഫീച്ചറുകൾ ഇല്ല. - കൂടാതെ, ഇലക്ട്രിക് എസ്‌യുവി മോഡൽ ലൈനപ്പ് ഇപ്പോൾ ഒരു പുതിയ കോസ്‌മോസ് ബ്ലാക്ക് കളർ സ്കീം വാഗ്ദാനം ചെയ്യുന്നു.

ടോപ്പ് എൻഡ് സുപ്പീരിയർ ട്രിമ്മിൽ 5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു. പവർഡ് ഫ്രണ്ട് സീറ്റുകൾ, ഏഴ്  എയർബാഗുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡി ഉള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നു.

 

tags
click me!