ബെൻസിന്‍റെ ഷാസിയിൽ അംബാനി ബോഡി കെട്ടിത്തുടങ്ങി! റോബിൻ അടക്കം കട്ടപ്പുറത്താകുമോ? ആശങ്കയിൽ ബസുടമകൾ!

By Web Team  |  First Published Nov 21, 2023, 11:22 AM IST

ഈ നിയമം രാജ്യത്തിന്‍റെ ബസ് വ്യവസായ മേഖലയെ അടിമുടി ഉടച്ചുവാര്‍ത്തേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റിലയൻസ് ഉള്‍പ്പെടെ പല ഭീമന്മാരും ബസ് വ്യവസായ രംഗത്തേക്ക് കടന്നേക്കുമെന്നും അടുത്തകാലത്തായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 


റോബിൻ ബസും കേന്ദ്രത്തിന്‍റെ പുതിയ ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുതിയ കേന്ദ്ര നിയമം വന്നതോടെ രാജ്യത്തെ ബസ് സർവ്വീസുകളുടെ രീതി തന്നെ മാറിമറിയുകയാണ്. മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ് ഇതുവരെ ടൂറിസ്റ്റ് ബസ്സുകൾ ഓടിയിരുന്നത്. അപ്പോൾ പല സംസ്ഥാനങ്ങളിലും വേറെവേറെ നികുതി അടയ്ക്കണമായിരുന്നു. ആ അസൗകര്യം ഒഴിവാക്കാനാണ് 2023 ൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം കൊണ്ടുവന്നത്.  സംസ്ഥാനങ്ങളിലെ വ്യത്യസ്ത പെർമിറ്റ് വ്യവസ്ഥകൾ വിനോദസഞ്ചാരികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് കേന്ദ്രസർക്കാർ ഓൾ ഇന്ത്യാ പെർമിറ്റ് കൊണ്ടുവന്നത്. ഒരുവർഷത്തേക്ക്‌ മൂന്നുലക്ഷവും മൂന്നുമാസത്തേക്ക് 90,000 രൂപയുമാണ് ഫീസ്. അംഗീകൃത ടൂർ ഓപ്പറേറ്റർക്കോ സംഘമായോ ഈ ബസുകൾ വാടകയ്ക്ക് എടുക്കാം. ഈ നിയമം രാജ്യത്തിന്‍റെ ബസ് വ്യവസായ മേഖലയെ അടിമുടി ഉടച്ചുവാര്‍ത്തേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റിലയൻസ് ഉള്‍പ്പെടെ പല ഭീമന്മാരും ബസ് വ്യവസായ രംഗത്തേക്ക് കടന്നേക്കുമെന്നും അടുത്തകാലത്തായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഹൈഡ്രജൻ ഇന്ധന മേഖലയില്‍ വിപ്ലവം സൃഷ്‍ടിക്കാനുംള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തിന്‍റെ ഗതാഗതമേഖലയില്‍ വൻ വിപ്ലവത്തിനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റിലയൻസ് ഇൻഡസ്ട്രീസ്, ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ലക്ഷ്വറി കൺസെപ്റ്റ് കോച്ചിനെ അവതരിപ്പിച്ചത്. ഇതിനായി മെഴ്‌സിഡസ് ബെൻസിന്റെ സഹോദര കമ്പനിയായ ഡെയ്‌മ്‌ലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഭാരത്ബെൻസുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് റിലയൻസ്. മാത്രമല്ല ട്രക്ക് എഞ്ചിൻ നിര്‍മ്മാണത്തിന് വാഹന ഭീമന്മാരായ അശോക് ലെയ്‍ലൻഡുമായും ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഒലെക്ട്ര ഗ്രീൻടെക്കുമായുമൊക്കെ സഹകരിക്കുന്നുണ്ട് കമ്പനി.

Latest Videos

undefined

400 കിമി മൈലേജുള്ള ഈ റിയലയൻസ് ബസുകള്‍ ആണ് അംബാനിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബസുകള്‍ രാജ്യത്തെ ബസ് സര്‍വ്വീസുകളുടെ മുഖച്ഛായ തന്നെ ഒരുപക്ഷേ മാറ്റിയേക്കും. ഹൈഡ്രജൻ ബസുകള്‍ ഉള്‍പ്പെടെ റിലയൻസിന്‍റെ ഗതാഗതമേഖലയിലെ പദ്ധതികള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. അടുത്തിടെ ഗോവയിൽ നടന്ന ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് കീഴിലുള്ള നാലാമത്തെ എനർജി ട്രാൻസിഷൻസ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ ഹൈഡ്രജൻ പവർഡ് കൺസെപ്റ്റ് കോച്ച് പ്രദർശിപ്പിച്ചിരുന്നു. നിലവിൽ കൺസെപ്റ്റ് രൂപത്തിലാണ് വരാനിരിക്കുന്ന ഈ  ഹൈഡ്രജൻ-പവർ ബസ്. ഇതിന്‍റെ വിപുലമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.  12 മാസത്തോളം ഇതിനെ വിപുലമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാകും. ഈ ബസ് ഏകദേശം 300 ബിഎച്ച്പി കരുത്ത് വികസിപ്പിക്കുകയും ഇന്റർസിറ്റി ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമാക്കുകയും ചെയ്യും.

കാറിലെ ഏസി നമ്മളറിയാതെ കൊടുംവില്ലനാകുന്നത് ഇങ്ങനെ! നടൻ വിനോദ് തോമസിന്‍റെ മരണം പറയുന്നത്..  

ഈ ലക്ഷ്വറി ഇന്റർസിറ്റി കോച്ച് ഒരു ഫ്യൂവൽ സെൽ സംവിധാനമാണ് നൽകുക. ഇത് അന്താരാഷ്ട്ര പങ്കാളികളിൽ നിന്നുള്ള അത്യാധുനിക ഘടകങ്ങൾ ഉപയോഗിച്ച് റിലയൻസ് ഇൻഡസ്ട്രീസ് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. റിലയൻസ് ഇൻഡസ്ട്രീസ് രൂപകൽപ്പന ചെയ്‍ത് വികസിപ്പിച്ച ഫ്യുവൽ സെൽ സംവിധാനമാണ് കോച്ചിന് കരുത്തേകുന്നത്, അന്താരാഷ്ട്ര പങ്കാളികളിൽ നിന്നുള്ള അത്യാധുനിക ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ അത്യാധുനിക ബസിന്‍റെ നിര്‍മ്മാണം.  H2-പവേർഡ് ബസ് 127 കിലോവാട്ടിന്‍റെ മൊത്തം സിസ്റ്റം പവറും 105 Kw നെറ്റ് പവറും നൽകുന്നു, ഇത് ഇന്റർസിറ്റി ആപ്ലിക്കേഷനുകൾക്കുള്ള നിലവിലെ ഡീസൽ ബസിന് അനുസൃതമായി 300 HP ന് തുല്യമാണ്. ഇന്റർസിറ്റി ബസിന് ഒറ്റ ഹൈഡ്രജൻ നിറച്ചാൽ ഏകദേശം 400 കിലോമീറ്റർ സഞ്ചരിക്കാനും ഹൈഡ്രജൻ പോലെയുള്ള ശുദ്ധമായ ഇന്ധനത്തിൽ നഗരങ്ങൾക്കിടയിൽ ദീർഘദൂര യാത്ര നടത്താനും കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) പുനരുപയോഗ ഊർജത്തിലേക്കുള്ള പ്രധാന ചുവടുവെപ്പിലാണ്. ജാംനഗറിൽ 20GW സോളാർ ഫോട്ടോവോൾട്ടെയ്‌ക് മൊഡ്യൂൾ നിർമ്മാണ പദ്ധതി കമ്പനി ആരംഭിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ആദ്യ ഘട്ടത്തിൽ 5GW ഉൾപ്പെടുന്നു, ഇത് 2024 മാർച്ചോടെ കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർച്ചയായി നാല് ഘട്ടങ്ങളിലായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തെത്തുടർന്ന്, ശേഷി 10 GW ആയി ഉയർത്തുകയും ഒടുവിൽ 2026-ഓടെ പൂർണ്ണമായ 20GW-ൽ എത്തുകയും ചെയ്യും. 

നെഞ്ചിടിച്ച് കെഎസ്ആര്‍ടിസിയും ഇടത്തരം ബസുടമകളും
അതേസമയം ബസ് വ്യവസായ മേഖലയിലെ പുതിയ മാറ്റങ്ങൾ കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും ഇടത്തരം സ്വകാര്യ ബസ് സര്‍വ്വീസുകളുടെയുമൊക്കെ അന്ത്യത്തിനു തന്നെ കാരണമായേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്. കെഎസ്ആർടിസിക്കു മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും പുതിയ നിയമം ഭീഷണിയാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിയുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്നത് 1200 ദീർഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാൽ കരകയറുക അസാധ്യമാകും. 

നിലവില്‍ സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കണമെങ്കിൽ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ബസ് സ്റ്റാൻഡും യാത്രക്കാർക്ക് വിശ്രമസൗകര്യവും വേണം. ഇതിന് കെഎസ്ആർടിസിക്കു മാത്രമാണു കഴിയുക. എന്നാല്‍ പുതിയ ഭേദഗതിയിലൂടെ കെഎസ്ആർടിസിയെ സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ നടപ്പാക്കിയ ഈ ഫ്ളീറ്റ് ഓണർ നിയമത്തെ അനായാസം മറികടക്കാന്‍ വന്‍കിട സ്വകാര്യബസുടമകള്‍ക്ക് സാധിക്കും. 

പുതിയ ഭേദഗതിയോടെ അന്തര്‍ സംസ്ഥാന പാതകളിൽ ഓടുന്ന സ്വകാര്യബസുകൾക്കെല്ലാം സംസ്ഥാനത്തിനുള്ളിലും ഓടാനാകും. ഏസി ബസുകൾ എന്ന നിബന്ധനയുള്ളതിനാൽ സംസ്ഥാനത്തെ സ്വകാര്യ സ്റ്റേജ് ക്യാരേജുകൾക്ക് ഈ നിയമം പ്രയോജനപ്പെടില്ല. ബസ് ബോഡി കോഡിലെ മാനദണ്ഡം നിർബന്ധമാക്കിയിരിക്കുന്നതിനാൽ മിനി ബസുകൾക്കും ട്രാവലറുകൾക്കുമൊന്നും ഈ ആനുകൂല്യം ലഭിക്കുകയുമില്ല. ഫലത്തില്‍ സംസ്ഥാനത്തെ ഇടത്തരം ബസുടമകള്‍ക്ക് വന്‍തിരിച്ചടിയാകും പുതിയ നിയമം. 

വൻകിട കമ്പനികളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവ് മികച്ച യാത്രാസൗകര്യം ലഭിക്കുമെന്ന് വാദിക്കുന്ന യാത്രക്കാരുമുണ്ട്. എന്നാല്‍ നിരക്കിന്‍റെ പേരില്‍ നടക്കുന്ന കടുത്ത കൊള്ളയെക്കുറിച്ച് ഇവര്‍ ബോധവാന്മാരല്ലെന്ന് മറുവിഭാഗം പറയുന്നു. അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകൾക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവർ ടിക്കറ്റ് തുക ഈടാക്കുന്നത്. നിലവിൽ ഇവരെ സർക്കാർ നിയന്ത്രിക്കുന്നത്  പെർമിറ്റില്ലാതെ ഓടുന്നതിന്റെ പേരിൽ കേസെടുത്തും മറ്റുമാണ്. എന്നാല്‍ പെർമിറ്റ് ആവശ്യമില്ലെന്നുവന്നാൽ ഈ ബസുകളുടെ മേല്‍ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും പറയുന്ന പണം നല്‍കി സഞ്ചരിക്കേണ്ടി വരുമെന്നും ആശങ്കപ്പെടുന്നവര്‍ ഏറെയാണ്. അത്യാവശ്യത്തിന് സഞ്ചരിക്കേണ്ട സാധാരണക്കാരെയാകും ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും യാത്രികര്‍ പറയുന്നു. 

സംസ്ഥാന സര്‍ക്കാരിനും പുതിയ നീക്കങ്ങൾ നഷ്‍ടക്കച്ചവടമാകും. നിലവിൽ ഏകദേശം ആയിരത്തോളം ബസുകൾ കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. പെർമിറ്റ് ഇല്ലാതാകുന്നതോടെ കൂടുതൽ എസി ബസുകൾ സംസ്ഥാനന്തര സർവീസും നടത്തും. കേന്ദത്തിന്റെ ഒരു രാജ്യം ഒരു നികുതി എന്ന തീരുമാനം കൂടി നടപ്പിലായതോടെ ബസുകൾ കടന്നുപോകുന്ന ഒരോ സംസ്ഥാനത്തും നികുതി നൽകണമെന്ന നിയമവും ഇല്ലാതായി. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു  പോകുന്ന ബസുകൾ മൂന്നു സംസ്ഥാനങ്ങളിലായി ഒരു ക്വാർട്ടറിൽ (മൂന്നു മാസം) ഏകദേശം നാലര ലക്ഷം രൂപയോളം നികുതി നൽകുന്നുണ്ട് എന്നായിരുന്നു  മുൻ കാലങ്ങളിലെ കണക്കുകള്‍.

youtubevideo

click me!