മുന്നിലും പിന്നിലും ആക്സിലുകളിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചാണ് ബിഎംഡബ്ല്യു iX-ന് പവർ ഉത്പാദിപ്പിക്കുന്നത്. 111.5 kWh ബാറ്ററി പായ്ക്ക് ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിന് ശക്തി പകരുന്നു. ആറ് സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയും.
ജര്‍മ്മന്‍ ആഡംബര വാഹന നിരമ്മാതാക്കളായ ബിഎംഡബ്ല്യു (BMW) ഈ മാസം ആദ്യമാണ് ഇന്ത്യയിൽ iX ഇലക്ട്രിക് എസ്‌യുവിയെ (Electric SUV) അവതരിപ്പിക്കുന്നത്. പൂർണ്ണമായി നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന സിബിയു റൂട്ടിലൂടെ വരുന്ന വാഹനം ബിഎംഡബ്ല്യുവിന്റെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ്. xDrive40, xDrive50 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആഗോളതലത്തിൽ ലഭ്യമായ ഇലക്ട്രിക് എസ്‌യുവി, ഇന്ത്യയിലെ മെഴ്‌സിഡസ് ഇക്യുസി, ഓഡി എട്രോൺ, ജാഗ്വാർ ഐപേസ് തുടങ്ങിയ ആഡംബര ഇലക്ട്രിക് കാറുകളോട് മത്സരിക്കാനാണ് എത്തുന്നത്.
ഇപ്പോഴിതാ, വാഹനത്തിന്‍റെ ഉയര്‍ന്ന വേരിയന്‍റായ xDrive50ന് ഒറ്റ ചാർജിൽ 521 കിലോമീറ്റർ ഇപിഎ റേഞ്ച് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍വിരോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജൻസി അഥവാ EPA, ഇലക്ട്രിക് കാറുകളുടെ ഊർജ്ജ കാര്യക്ഷമത റേറ്റുചെയ്യുന്ന ഒരു അമേരിക്കന്‍ ഏജന്‍സിയാണ്. ഐഎക്‌സ് ഇലക്ട്രിക് എസ്‌യുവിയുടെ xDrive40 വേരിയന്റിന് ഒറ്റ ചാർജിൽ പരമാവധി 425 കിലോമീറ്റർ റേഞ്ചും xDrive50ന് ഒറ്റ ചാർജിൽ ഏകദേശം 611 കിമി റേഞ്ചും ആയിരുന്നു ബിഎംഡബ്ല്യു നേരത്തെ അവകാശപ്പെട്ടിരുന്നത്.
EPA റേറ്റിംഗുകൾ അനുസരിച്ച്, iX XDrive50-ന് 20 ഇഞ്ച് വീലുകളിൽ ഓടിക്കുമ്പോൾ 324 മൈൽ (521) കിലോമീറ്റർ വരെ ഒറ്റ ചാര്‍ജ്ജില്‍ ലഭിക്കും. ചക്രത്തിന്റെ വലുപ്പം 21 ഇഞ്ചോ 22 ഇഞ്ചോ ആയി മാറുകയാണെങ്കിൽ 491 കിലോമീറ്ററിനും 507 കിലോമീറ്ററിനും ഇടയിൽ റേഞ്ച് വ്യത്യാസപ്പെടും. മുന്നിലും പിന്നിലും ആക്സിലുകളിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചാണ് ബിഎംഡബ്ല്യു iX-ന് പവർ ഉത്പാദിപ്പിക്കുന്നത്. 111.5 kWh ബാറ്ററി പായ്ക്ക് ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിന് ശക്തി പകരുന്നു. ആറ് സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയും.
76.6 kWh സംയോജിത ശേഷിയുള്ള രണ്ട് ഉയർന്ന വോൾട്ടേജ് ബാറ്ററികളാണ് iX-ന് ഊർജം പകരുന്നത്. കരുത്തിന്‍റെ കാര്യത്തിൽ, iX X5-ന് സമാനമാണ് കൂടാതെ ഒരു ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ലഭിക്കുന്നു. ബിഎംഡബ്ല്യു iX xDrive 40 ന് പരമാവധി 326 hp യും 630 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. xDrive 50 ന് 523 hp കരുത്തും 765 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. മിക്ക EVകളേക്കാളും വേഗത്തിൽ ചാർജ് ചെയ്യാൻ BMW iX-ന് കഴിയും. അര മണിക്കൂറിനുള്ളിൽ 150 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇലക്ട്രിക് എസ്‌യുവിക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ജർമ്മൻ കാർ നിർമ്മാതാവ് അവകാശപ്പെടുന്നു, ഇത് 50 kW DC ചാർജർ ഉപയോഗിക്കുമ്പോൾ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും. സാധാരണ 11 kW എസി ചാർജർ iX SUV പൂർണ്ണമായി റീചാർജ് ചെയ്യാൻ ഏഴ് മണിക്കൂർ എടുക്കും. ബിഎംഡബ്ല്യു വാൾബോക്‌സ് ചാർജറും വാൾ-സോക്കറ്റ് ചാർജിംഗ് കേബിളും വാഹനത്തിനൊപ്പം കോംപ്ലിമെന്ററിയായി ലഭിക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ, രാജ്യത്തെ 35 നഗരങ്ങളിൽ തങ്ങളുടെ ഡീലർ ശൃംഖലയിലുടനീളം ഫാസ്റ്റ് ചാർജിംഗ് യൂണിറ്റുകൾ ലഭ്യമാകുമെന്ന് ബിഎംഡബ്ല്യു പറയുന്നു.
വൃത്തിയുള്ള മൊബിലിറ്റിയിലേക്കും സുസ്ഥിരമായ ഒരു ഉൽപ്പന്ന നിരയിലേക്കും നീങ്ങാൻ ശ്രമിക്കുന്ന ആഡംബര കമ്പനിയുടെ വലിയ പ്രകടനമാണ് iX എന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. വാഹനത്തിന്റെ നിർമ്മാണ പ്രക്രിയയിൽ ഫോസിൽ ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നും അപൂർവമായ ലോഹങ്ങൾ ഖനനം ചെയ്‍തിട്ടില്ലെന്നും പ്ലാസ്റ്റിക് മുതൽ തുകൽ വരെ താരതമ്യേന ഉയർന്ന തോതിലുള്ള റീസൈക്കിൾ മെറ്റീരിയലുകൾ കാറിലുണ്ടെന്നും ബിഎംഡബ്ല്യു പറയുന്നു. ബിഎംഡബ്ല്യു വാഹനങ്ങൾ പൊതുവെ ചെയ്യുന്നതുപോലെ മികച്ചതും സുരക്ഷിതവുമായ ഡ്രൈവിംഗ് തുടരുന്ന ഒരു കാർ എന്ന വാഗ്ദാനവും കമ്പനി നല്‍കുന്നു.
ബിഎംഡബ്ല്യു iX iX-ന് 18-സ്പീക്കർ ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം ഉണ്ട്. പിന്നിലെ സ്പീക്കറുകൾ പിൻ സീറ്റുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഒരു ഫ്ലാറ്റ് ഫ്ലോർ ബെഡ്, പിൻസീറ്റിന്റെ മധ്യഭാഗത്ത് യാത്രക്കാർക്ക് കൂടുതൽ ലെഗ് സ്പേസ് നൽകുന്നു, അവിടെ സ്ഥലവും ഫിറ്റും ഫിനിഷും വീണ്ടും ശ്രദ്ധേയമാണ്. ഇലക്ട്രിക് എസ്‌യുവിക്ക് ചുറ്റും ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോയിന്റുകൾ ഉണ്ട്. ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും വയർലെസ് പിന്തുണയുമുണ്ട്. ഒപ്പം ഒരു ബട്ടണിൽ അമർത്തിയാൽ അതാര്യത്തിൽ നിന്ന് സുതാര്യമായും തിരികെ അതാര്യമായും മാറാൻ കഴിയുന്ന ഒരു വലിയ പനോരമിക് ഗ്ലാസ് മേൽക്കൂര വാഹനത്തെ വേറിട്ടതാക്കുന്നു.
1.16 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം ഇന്ത്യയിലേക്ക് എത്തുന്നത്. രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. വാഹനത്തിന്‍റെ ഡെലിവറികൾ 2022 ഏപ്രിലിൽ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡസ് ഇക്യുസി, ജാഗ്വാർ ഐ-പേസ്, ഔഡി ഇ-ട്രോൺ എന്നിവയ്‌ക്കെതിരെയാകും വാഹനം വിപണിയില്‍ മത്സരിക്കുക.