'റൈഡര്‍ കണ്ണാപ്പിമാരും ഐ കില്ലർ വർഷമാരും' ഒന്ന് കരുതിയിരുന്നോ...; വൈറൽ റീലുകളുടെ പിന്നാലെ വടിയുമായി എംവിഡി

By Web Team  |  First Published Oct 13, 2023, 6:06 PM IST

സുരക്ഷിതമായ റൈഡുകൾ നടത്തുന്ന റൈഡർമാർ, കാൽനടയാത്രക്കാർ, വാഹനയാത്രക്കാർ എന്നിവരുൾപ്പെടെ റോഡിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് എംവിഡ‍ി മുൻ‌ഗണന നൽകുന്നത്.  


തിരുവനന്തപുരം: റീലുകളില്‍ തരംഗമാകൻ വേണ്ടി നിരത്തുകളില്‍ അഭ്യാസം കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി. മോട്ടോർ വാഹന വകുപ്പും പൊലീസും അടുത്തിടെ നടത്തിയ സംയുക്ത അന്വേഷണവുമായി ബന്ധപ്പെട്ട് പൊതു നിരത്തിൽ അപകടകരമായ രീതിയിൽ റൈസിങ്ങുകൾ നടത്തുന്ന റൈഡർമാർക്കെതിരെ നടപടികൾ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. സംയുക്ത പരിശോധനയിൽ അപകടകരമായ റൈഡിംഗ് നടത്തുകയും ലൈക്കുകളും ഷെയറുകളും നേടുന്നതിനായി ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന റൈഡർമാർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.

സുരക്ഷിതമായ റൈഡുകൾ നടത്തുന്ന റൈഡർമാർ, കാൽനടയാത്രക്കാർ, വാഹനയാത്രക്കാർ എന്നിവരുൾപ്പെടെ റോഡിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് എംവിഡ‍ി മുൻ‌ഗണന നൽകുന്നത്.  നിരുത്തരവാദപരമായ റൈഡിംഗ് ഉൾപ്പെട്ടിരിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, സമൂഹത്തിന് മൊത്തത്തിൽ കാര്യമായ അപകടമുണ്ടാക്കുകയും ചെയ്യുന്നു.  അപകടകരമായ റൈഡിംഗിൽ ഏർപ്പെടുന്ന റൈഡർമാരെ തിരിച്ചറിഞ്ഞു അവരുടെ അശ്രദ്ധമായ പെരുമാറ്റം പരിഹരിക്കുന്നതിന് ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി. 

Latest Videos

undefined

എം വി ഡിയുടെ നിര്‍ദേശങ്ങള്‍

റോഡിലെ സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകുക.
ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും മാനിക്കുക.
അപകടകരമായ സ്റ്റണ്ടുകളിലോ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നത് ഒഴിവാക്കുക.
ഉത്തരവാദിത്തമുള്ള റൈഡിംഗിന് ഒരു മാതൃകയാവുകയും മറ്റുള്ളവരെ അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

അതേസമയം, മൂന്നു പേരുമായി സ്‌കൂട്ടറില്‍ യാത്ര നടത്തിയ യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. അപകടകരമായി വാഹനം ഓടിച്ചെന്ന കുറ്റത്തിന് യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തെന്ന് എംവിഡി അറിയിച്ചു. സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍ഗോഡ് സീതാംഗോളിയില്‍ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ മൂന്ന് പേരെയും ഇരുത്തി മൊബൈലില്‍ സംസാരിച്ച് കൊണ്ട് പോകുന്ന യുവാവിന്റെ വീഡിയോ മറ്റൊരു വാഹനത്തിലെ വ്യക്തി പകര്‍ത്തി എംവിഡിക്ക് അയച്ചുനല്‍കുകയായിരുന്നു.

'സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിങ്ങളുടെ നഗ്നന വീഡിയോ അയച്ച് കൊടുക്കും'; ഈ കുരുക്കിൽ വീണ് പോയാൽ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!