രാമരാജ്യവും രാമജീവിതവും കാണാം, രാമായണക്കാറ്റില്‍ അലിയാം; ശ്രീരാമായൺ യാത്രാ ട്രെയിനുമായി ഇന്ത്യൻ റെയില്‍വേ!

By Web Team  |  First Published Mar 16, 2023, 3:14 PM IST

 കേന്ദ്രസർക്കാരിന്റെ അതിമനോഹരമായ രാമായണ യാത്ര ട്രെയിൻ സർവീസ് ഏപ്രിൽ 7 മുതൽ ആരംഭിക്കുന്നു.  


ധ്യാത്മിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ഉടൻ തന്നെ ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിൻ ' ശ്രീ രാമായൺ യാത്ര ' ആരംഭിക്കാൻ ഒരുങ്ങുന്നു . കേന്ദ്രസർക്കാരിന്റെ അതിമനോഹരമായ രാമായണ യാത്ര ട്രെയിൻ സർവീസ് ഏപ്രിൽ 7 മുതൽ ആരംഭിക്കുന്നു.  

അടുത്ത മാസം ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ട്രെയിൻ ആധുനിക സൗകര്യങ്ങളോടെ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിക്കും. ആധുനിക സൗകര്യങ്ങളുള്ള ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനാണ് ടൂർ നടത്താൻ പോകുന്നത്. ഭാരത് ഗൗരവ് ഡീലക്‌സ് ട്രെയിൻ ഇതിനായി പൂർണ സജ്ജമായിക്കഴിഞ്ഞു. ഈ ട്രെയിൻ അക്ഷരാർത്ഥത്തിൽ രാമായണ ദർശനം നടത്തും. മൊത്തം 18 ദിവസത്തെ യാത്ര, സന്ദർശിക്കേണ്ട സ്ഥലങ്ങൾ, ചെലവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ.

Latest Videos

undefined

ആധ്യാത്മിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഗതകാല പ്രതാപം കൂടുതൽ വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരും ഇന്ത്യൻ റെയിൽവേയും ഭാരത് ഗൗരവ് ഡീലക്സ് ട്രെയിൻ പ്രഖ്യാപിച്ചത്. സമ്പൂർണ രാമായണക്കാഴ്‍ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന രാമായണ യാത്ര ട്രെയിൻ ഏപ്രിൽ ഏഴിന് ഓടിത്തുടങ്ങും. ഈ ട്രെയിനിൽ അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു,. ശ്രീരാമന്റെ അയോധ്യ ഉൾപ്പെടെയുള്ള മുഴുവൻ രാമായണത്തിലെ പ്രധാന ആരാധനാലയങ്ങളിലേക്കും ഈ ട്രെയിൻ സര്‍വ്വീസ് ഓടിയെത്തും.  2AC, 1AC, 1AC കൂപ്പെ ക്ലാസുകളിൽ നിങ്ങൾക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാം. 

രാമായണ യാത്ര ട്രെയിൻ ആകെ 18 ദിവസത്തെ 17 ദിവസത്തെ പാക്കേജാണ്. വിനോദസഞ്ചാരികൾക്ക് ഈ ട്രെയിനിലൂടെ ശ്രീരാമന്റെ മുഴുവൻ പുരാണങ്ങളും അറിയാനും രാമായണത്തിലെ പ്രധാന ചരിത്ര സ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദർശിക്കാനും കഴിയും.

ട്രെയിനില്‍ സന്ദർശിക്കേണ്ട സ്ഥലങ്ങൾ
അയോധ്യ: രാം ജന്മഭൂമി മന്ദിർ, ഹനുമാൻ ഗർഹി, സരയു ഘട്ട്
നന്ദിഗ്രാം: ഭാരത് ഹനുമാൻ മന്ദിർ, ഭാരത് കുണ്ഡ്
ജനക്പൂർ: രാം ജാനകി മന്ദിർ
സീതാമരാഹി: ജാനകി മന്ദിർ, പുനർവ ധാം 
ബുക്കർ: രാം രേഖ ഘട്ട്, രാമേശ്വര് നാഥ് ക്ഷേത്രം
വാരണാസി: തുളസി മാനസ് ക്ഷേത്രം , സങ്കട് മോചൻ ക്ഷേത്രം, വിശ്വനാഥ ക്ഷേത്രം, ഗംഗാ ആരതി
സീതാ സമാഹിതി തോഹൽ, സീതാമരാഹി: സീതാ മാതാ ക്ഷേത്രം 
പ്രയാഗ്‌രാജ്: ഭരദ്വാജ ആശ്രമം, ഗംഗാ യമുന സംഗമം, ഹനുമാൻ ക്ഷേത്രം
ശ്രിംഗ്‌വേർപൂർ: ശൃംഗി ഋഷി സമാധി, ശാന്താ ദേവി ക്ഷേത്രം, രാമചൗര
ചിത്രകൂട്: ഗുപ്ത ഗോദാവരി, സതി, രാമ ഘട്ട് അനസൂയ ക്ഷേത്രങ്ങൾ
നാസിക്ക്: ത്രയംബകേശ്വര ക്ഷേത്രം, പഞ്ചവടി, സീത ഗുഹ, കലാരാമ മന്ദിർ
ഹംപി: അഞ്ജനാദ്രി ഹിൽ, വിരൂപാക്ഷ ക്ഷേത്രം, വിത്തല മന്ദിരം
രാമേശ്വരം : രാമനാഥ സ്വാമി മന്ദിർ, ധനുഷ്കോടി
ബദ്രാചലം : ശ്രീ സീതാ രാമചന്ദ്ര സ്വാമി മന്ദിർ, ആഞ്ജനേയ സ്വാമി മന്ദിർ
നാഗ്പൂർ: രാമതേക് കോട്ടയും ക്ഷേത്രവും

ശ്രീ രാമായണ യാത്ര ട്രെയിൻ ബോർഡിംഗ്, ഡീബോർഡിംഗ് സ്റ്റേഷനുകൾ

ബോർഡിംഗ് സ്റ്റേഷനുകൾ - ഡൽഹി സഫ്ദർജംഗ്, ഗാസിയാബാദ്, അലിഗഡ്, തുണ്ട്ല, ഇറ്റാവ, കാൺപൂർ, ലഖ്നൗ

ഡീ-ബോർഡിംഗ് സ്റ്റേഷനുകൾ - വിരംഗന ലക്ഷ്മി ബായി, ഗ്വാളിയോർ, ആഗ്ര, മഥുര.

ടിക്കറ്റ് നിരക്ക്:
18 പകലും 17 രാത്രിയും യാത്ര, ഭക്ഷണം, ലഘുഭക്ഷണം, ഹോട്ടൽ താമസം, ക്ഷേത്ര സന്ദർശനം, യാത്രാ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ എല്ലാ ചെലവുകളും ടിക്കറ്റിൽ ഉൾപ്പെടുന്നു. സെക്കൻഡ് എസി ക്ലാസ് ടിക്കറ്റിന് 1,14,065 രൂപയാണ് നിരക്ക്. ഫസ്റ്റ് എസി ക്ലാസിന് 1,46,545 രൂപയും ഫസ്റ്റ് എസി കൂപ്പെ ക്ലാസിന് 1,68,950 രൂപയുമാണ് നിരക്ക്. മികച്ച എസി ഹോട്ടലിൽ താമസവും ലഭിക്കും. പൂർണമായും വെജിറ്റേറിയൻ ഭക്ഷണമായിരിക്കും. ക്ഷേത്രത്തിലേക്കുള്ള ട്രെയിനിന് പുറമെ പ്രധാന കാഴ്ച സ്ഥലത്തേക്കുള്ള വാഹനത്തിന്റെ നിരക്കുകളും ഉള്‍പ്പെടുന്നതാണ് ഈ ടിക്കറ്റ് ചാര്‍ജ്ജ്. 

click me!