ബംഗളൂരു - മൈസൂരു സൂപ്പര്‍ റോഡിലെ ടോള്‍ , കർണാടകയിൽ ബസ് ചാര്‍ജ്ജ് കൂടി!

By Web Team  |  First Published Mar 16, 2023, 8:44 AM IST

കനിമിനികെ ടോൾ പ്ലാസയിൽ ബാംഗ്ലൂർ-നിധഘട്ടയ്ക്ക് ഇടയിൽ പുതുതായി നിർമ്മിച്ച എക്‌സ്‌പ്രസ് ഹൈവേയുടെ ആദ്യ ഘട്ടത്തിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ യൂസർ ഫീ ബുധനാഴ്‍ച മുതൽ ദേശീയ പാതാ അതോറി ഈടാക്കാൻ തുടങ്ങിയതോടെയാണ് കെഎസ്ആർടിസി എല്ലാ ബസുകളുടെയും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്


ബെംഗളൂരുവിനും മൈസൂരുവിനുമിടയിലെ പുതിയ സൂപ്പര്‍ ഹൈവേയിലൂടെ സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ ഇനി മുതൽ കൂടുതൽ പണം നൽകേണ്ടിവരും . കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ( കെഎസ്ആർടിസി ) എക്‌സ്‌പ്രസ് വേയുടെ യൂസർ ഫീ യാത്രക്കാർക്ക് കൈമാറാൻ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ നിരക്ക് വര്‍ദ്ധനവ് എന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കനിമിനികെ ടോൾ പ്ലാസയിൽ ബാംഗ്ലൂർ-നിധഘട്ടയ്ക്ക് ഇടയിൽ പുതുതായി നിർമ്മിച്ച എക്‌സ്‌പ്രസ് ഹൈവേയുടെ ആദ്യ ഘട്ടത്തിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ യൂസർ ഫീ ബുധനാഴ്‍ച മുതൽ ദേശീയ പാതാ അതോറി ഈടാക്കാൻ തുടങ്ങിയതോടെയാണ് കെഎസ്ആർടിസി എല്ലാ ബസുകളുടെയും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. ഇവി, വോൾവോ ബസുകൾ ഉൾപ്പെടെ എല്ലാ ബസുകൾക്കും വർധന ബാധകമാണ്. കർണാടക സരിഗെ ബസുകളിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനിൽ നിന്നും 15 രൂപയും രാജഹംസ ബസുകളിൽ 18 രൂപയും മറ്റ്/മൾട്ടി ആക്‌സിൽ ബസുകളിൽ 20 രൂപയും കോർപ്പറേഷൻ യൂസർ ഫീ ഈടാക്കും.

Latest Videos

undefined

സൂപ്പര്‍ ഹൈവേയിലേത് 'സൂപ്പര്‍ ടോള്‍'; പൊട്ടിത്തെറിച്ച് കന്നഡ സംഘടനകള്‍, പ്രതിഷേധപ്പുകയില്‍ കര്‍ണാടകം!

ചെലവ് നികത്തുക എന്ന ലക്ഷ്യത്തോടെ, കർണാടക സരിഗെ ബസുകളിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 15 രൂപയും രാജഹംസ ബസുകളിൽ 18 രൂപയും മറ്റ് മൾട്ടി ആക്സില്‍ ബസുകളിൽ 20 രൂപയും ഉപയോക്തൃ ഫീസ് ഈടാക്കും. എക്‌സ്‌പ്രസ് ഹൈവേയിൽ മാത്രമായി സർവീസ് നടത്തുന്ന ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമേ ഈ യൂസർ ഫീ ബാധകമാകൂവെന്നും കെഎസ്ആർടിസി ചീഫ് ട്രാഫിക് മാനേജർ പ്രസ്താവനയിൽ അറിയിച്ചതായും ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം സ്വകാര്യ ബസ് ഓപ്പറേറ്റർമാരും സമാനമായ വർധനവിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 119 കിലോമീറ്റർ എക്സ്പ്രസ് വേയിൽ ചൊവ്വാഴ്ച എൻഎച്ച്എഐ ടോൾ നികുതി പിരിവ് ആരംഭിച്ചിരുന്നു. എക്‌സ്പ്രസ് വേയിലെ പല സ്ഥലങ്ങളിലും ടോൾ ടാക്‌സ് നിരക്കുകൾക്കെതിരെ വലിയ പ്രതിഷേധവും നടന്നു. എക്‌സ്പ്രസ് വേയിൽ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ദേശീയ പാതാ അതോറിറ്റിയുടെ നിലവിലെ അറിയിപ്പ് അനുസരിച്ച്, ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒരു യാത്രയ്ക്ക് കാർ ഉടമകൾ 135 രൂപ നൽകണം. ഒരു ദിവസത്തിനകം മടക്കയാത്രയ്ക്ക് 205 രൂപ നൽകണം. മിനി ബസുകൾക്ക് 220 രൂപയും ബസുകൾക്ക് 460 രൂപയുമാണ് ഒറ്റ യാത്രയ്ക്ക് ടോൾ നിരക്ക്. ഒരു ബസിന്റെ പ്രതിമാസ പാസിന് (50 സിംഗിൾ ട്രിപ്പുകൾ) 15,325 രൂപയാണ് നല്‍കേണ്ടത്. 

പ്രതിഷേധത്തെത്തുടർന്ന്, എക്‌സ്പ്രസ് വേയിൽ കുറഞ്ഞ ദൂരത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ യുക്തിസഹമായ ടോൾ തുക നിശ്ചയിക്കാനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

9000 കോടി രൂപയുടെ ഈ സൂപ്പര്‍ ഹൈവേ, ഇരുവശങ്ങളിലും രണ്ടുവരി സർവീസ് റോഡുകളും ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള യാത്രാസമയം 75 മിനിറ്റായി കുറയ്ക്കുന്നു.

click me!