ആയിരങ്ങളുടെ കണ്ണു നിറയിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ് പാലാ പൂമ്മറ്റം പള്ളിനീരാക്കൽ ജോർജ്ജ് ജോസഫ് (കുഞ്ഞുമോൻ -72) എന്ന മനുഷ്യനും 35 വര്‍ഷത്തോളം അദ്ദേഹം സാരഥിയായിരുന്ന ബീന എന്ന ആ സ്വകാര്യ ബസും
“ഇനി അവളുടെ വളയം പിടിക്കാൻ അച്ചായനില്ല;അച്ചായനെ ഒന്നു കാണാൻ അവളും എത്തി..” കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്ന ഒരു ചിത്രത്തിന്‍റെ കുറിപ്പാണിത്. നൂറുകണക്കിന് ആളുകളാണ് ഇത് ഷെയർ ചെയ്‍തിരിക്കുന്നത്. വര്‍ഷങ്ങളായി ഓടിച്ചിരുന്ന ഡ്രൈവറുടെ സംസ്‍കാരച്ചടങ്ങിന് എത്തിയ ഒരു ബസിന്‍റെതായിരുന്നു ആ ചിത്രം. ആയിരങ്ങളുടെ കണ്ണു നിറയിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ് പാലാ പൂമ്മറ്റം പള്ളിനീരാക്കൽ ജോർജ്ജ് ജോസഫ് (കുഞ്ഞുമോൻ -72) എന്ന മനുഷ്യനും അദ്ദേഹം സാരഥിയായിരുന്ന ബീന എന്ന ആ ബസും. 35 വര്‍ഷത്തെ ആത്മബന്ധത്തിനൊടുവില്‍ അപൂര്‍വമായ, വികാരനിര്‍ഭരമായ, ഒരു വിടപറയല്‍.
അച്ഛനെപ്പോലെ ആ മകളുടെ പേര് സ്വീകരിച്ച് 'മാതാവും', ഈ വണ്ടിക്കമ്പനി ഇനി മുതല്‍ മെഴ്‍സിഡസ്!
ആ കഥ ഇങ്ങനെം. കോട്ടയം-അയര്‍ക്കുന്നം-മറ്റക്കര-പാലാ-റൂട്ടിലോടുന്ന ബസാണ് ബീനാ ബസ്. ദീർഘകാലം ബീന ബസിന്‍റെ സാരഥിയായിരുന്നു കുഞ്ഞുമോന്‍ ചേട്ടന്‍ എന്ന ജോർജ്ജ് ജോസഫ്. രണ്ടു ദിവസം മുൻപായിരുന്നു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചത്. തുടർന്ന് ഇന്നലെയായിരുന്നു പൂമ്മറ്റം സെന്റ് ആന്റണീസ് ദേവാലയത്തിൽ അദ്ദേഹത്തിന്റെ സംസ്‍കാര ചടങ്ങുകള്‍. ഈ സമയത്താണ് ബസ് ട്രിപ്പ് മുടക്കി ദേവാലയത്തിൽ എത്തിയത്.
മകളെപ്പോലെ ബസിനെ സ്നേഹിച്ച ആ ഡ്രൈവറുടെ സംസ്‌കാരച്ചടങ്ങില്‍ അവസാനമായി പള്ളിക്കു മുന്നിലേക്ക് ആ ബസും എത്തിയതാണ് ആയിരങ്ങളുടെ കണ്ണു നിറച്ചത്. ചൊവ്വാഴ്ച പൂമറ്റം പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരച്ചടങ്ങ്.
ബസില്ല, വഴിയിലായ കുട്ടികളെ പെട്ടിഓട്ടോയില്‍ സ്‍കൂളിലെത്തിച്ച ഡ്രൈവറെ കുടുക്കി എംവിഡി!
കുഞ്ഞുമോന്‍ ചേട്ടന്‍ എന്നും അച്ചായന്‍ എന്നുമൊക്കെ നാട്ടുകാര്‍ വിളിക്കുന്ന ആനത്താനം പള്ളിനീരാക്കല്‍ ജോര്‍ജ് ജോസഫ് (72) 35 വര്‍ഷമാണ് 'ബീന'യ്‌ക്കൊപ്പം നിരത്തില്‍ സഞ്ചരിച്ചത്. ഇടയ്ക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായി ജോലിക്ക് പോയെങ്കിലും ആ ബന്ധം മുറിഞ്ഞില്ല. വിരമിച്ച ശേഷവും അച്ചായന്‍ ഈ ബസ് ഓടിക്കാന്‍ തിരികെയെത്തി. പിരിച്ചുകയറ്റിയ മീശയും സരസമായ ഇടപെടലുംകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിനെന്ന് നാട്ടുകാര്‍ പറയുന്നു. രോഗബാധിതനായതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ബസ് ഓടിക്കാനായിരുന്നില്ല. പക്ഷേ വഴിപിരിയാതെ ആ ബന്ധം മരണംവരെയും തുടര്‍ന്നു. പ്രായത്തെ വെല്ലുന്ന ഊര്‍ജവും കൃത്യനിഷ്ഠയുമായിരുന്നു അച്ചായന്റെ പ്രത്യേകതയെന്ന് ബീനാ ബസിന്റെ ഉടമ ബോബി മാത്യുവും പറയുന്നു.
കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ച് നമ്പർ
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി (KSRTC) ബസുകൾക്ക് ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനമായി എന്ന് റിപ്പോര്‍ട്ട്. നിലവിലെ ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്‍റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തിയാണ് നമ്പർ അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്
ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജൻറം ബസുകളില്‍ ജെഎൻ സീരിയലില്‍ ഉള്ള ബോണറ്റ് നമ്പരുകള്‍ വലത് വശത്തും സിറ്റി സര്‍ക്കുലര്‍ (CC), സിറ്റി ഷട്ടില്‍ (CS) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കും.
ഓരോ ജില്ലയുടെയും കോഡ്:
തിരുവനന്തപുരം-TV , കൊല്ലം- KL , പത്തനംതിട്ട- PT, ആലപ്പുഴ-AL, കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK, തൃശ്ശൂര്‍-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂര്‍- KN, കാസര്‍ഗോഡ് - KG. ഈ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പരുകളും നല്‍കും.
കെ.എസ്.ആർ.ടി.സി ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ( കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സർവിസിന് വേണ്ടി സജ്ജമാക്കൽ) ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയിൽനിന്നും ബസുകൾ ജില്ലാ പൂളിലേക്ക് പിൻവലിക്കുകയും, സർവിസിന് വേണ്ടി പകരം ബസുകൾ ജില്ലാ പൂളിൽനിന്നും കൊടുക്കുകയും ചെയ്യും. ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ, മറ്റുള്ള സ്ഥാപനങ്ങൾ സ്പോൺസർ ചെയ്‍തിട്ടുള്ള ബസുകൾ, ബസ് ഓൺ ഡിമാൻഡ്, ടൂറിസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകൾ എന്നിവ അതാത് ഡിപ്പോകളിൽ തന്നെ നിലനിർത്തും.
അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പറുകൾ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാഗമാക്കും. ഈ ബസുകളുടെ മെയിന്റിനൻസ് കഴിഞ്ഞാൽ തിരികെ ഡിപ്പോകൾക്ക് നൽകുകയും ചെയ്യും. ബ്രേക്ക് ഡൗൺ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളിൽനിന്നും ഈ ബസുകൾ സർവിസിനായി നൽകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഉച്ചത്തിലുള്ള സംസാരവും പാട്ടും വേണ്ട; ബസില്‍ മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ (Mobile Phone) ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി (KSRTC) ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്.
കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ചില യാത്രാക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത് ഇതിനാലാണ് നിരോധനം എന്നാണ് കെഎസ്ആര്‍ടിസി പത്രകുറിപ്പില്‍ പറയുന്നത്.
എല്ലാ വിഭാഗം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ട് സുരക്ഷിതമായ യാത്ര ഒരുക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ശ്രമിക്കുന്നത്. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളില്‍ അനാരോഗ്യകരവും അസുഖകരവുമായ യാത്ര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി നിരോധനം ഏര്‍പ്പെടുത്തിയത് - പത്ര കുറിപ്പില്‍ പറയുന്നു.
"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!
പുതിയ ഉത്തരവ് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. കൂടാതെ ബസിനുള്ളില്‍ ഇത് സംബന്ധിച്ച ഉയരുന്ന പരാതികള്‍ കണ്ടക്ടര്‍ സംയമനത്തോടെ പരിഹരിക്കാനും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നു. യാത്രക്കാരോട് സഹകരിക്കാനും കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നുണ്ട്.