ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കമ്മ്യൂട്ടർ ബൈക്ക് പരീക്ഷിക്കുകയാണ് ബജാജ്. ഇത് പുതിയ പൾസർ N125 ആയിരിക്കാമെന്നും ഈ ഒക്ടോബറിൽ ലോഞ്ച് ചെയ്‍തേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ.
ബജാജ് പൾസർ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ജനപ്രിയവുമായ മോട്ടോർസൈക്കിളാണ്. വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ ഈ മോട്ടോർസൈക്കിൾ വാങ്ങാം. കമ്പനി അടുത്തിടെ പൾസർ NS400Z പുറത്തിറക്കി. ഇത് ഇതുവരെയുള്ള ഏറ്റവും ശക്തമായ പൾസർ കൂടിയാണിത്. ഇത് മാത്രമല്ല, എഞ്ചിൻ വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ മോട്ടോർസൈക്കിൾ കൂടിയാണ് ഇത്. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കമ്മ്യൂട്ടർ ബൈക്ക് പരീക്ഷിക്കുകയാണ് കമ്പനി. ഇത് പുതിയ പൾസർ N125 ആയിരിക്കാമെന്നും ഈ ഒക്ടോബറിൽ ലോഞ്ച് ചെയ്‍തേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ.
പൾസർ എൻ സീരീസിൽ ബജാജിന് നിരവധി മോഡലുകളുണ്ട്. ഇതിൽ N150, N160, N250 എന്നിവ ഉൾപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ ശ്രേണിയിൽ ഒരു പുതിയ വിലകുറഞ്ഞ മോഡൽ ചേർക്കുകയാകണം കമ്പനിയുടെ ഉദ്ദേശം എന്നുവേണം കരുതാൻ. 125 സിസി ആയിരിക്കും പുതിയ പ്രീമിയം കമ്മ്യൂട്ടർ ബൈക്ക്. പൾസർ എൻ 150 ൻ്റെ പ്ലാറ്റ്‌ഫോമിലെ ഡയമണ്ട് ഫ്രെയിമിൽ ബജാജ് പൾസർ എൻ 125 നിർമ്മിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ലോഞ്ച് ചെയ്ത ശേഷം, വിപണിയിൽ ടിവിഎസ് റൈഡർ, ഹീറോ എക്‌സ്ട്രീം 125R എന്നിവയുമായി നേരിട്ട് മത്സരിക്കും.
ബജാജ് പൾസർ N125 ൻ്റെ പരീക്ഷണത്തിനിടെ എടുത്ത ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. പൾസർ N150 പോലെയുള്ള ഇതിൻ്റെ ഡിസൈൻ ഫോട്ടോകളിൽ കാണാം. 17 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോർസൈക്കിളിൽ കാണുന്നത്. പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റിന് പകരം മൾട്ടി റിഫ്ലക്ടർ എൽഇഡി യൂണിറ്റ് ലഭിക്കും. ഫ്യുവൽ ടാങ്കിലെ ഷാർപ്പ് എക്‌സ്‌റ്റൻഷനും മുകളിലെ ടെയിൽ ഭാഗവും സ്‌പോർട്ടി ലുക്ക് നൽകുന്നു. ഈ ബൈക്കിൽ സസ്‌പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്ക് യൂണിറ്റും ലഭിക്കും. ബ്രേക്കിംഗിനായി മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും ലഭിക്കും.
പൾസർ N125 ൻ്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 124.45cc എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ലഭിക്കും, ഇത് 5-സ്പീഡ് ഗിയർബോക്‌സിനൊപ്പം 11.9PS പവറും 11Nm ടോർക്കും ഉത്പാദിപ്പിക്കും. മോട്ടോർസൈക്കിളിൽ റൈഡർക്കായി പിൻ-സെറ്റ് ഫൂട്ട്പെഗുകളും ഉയരവും വീതിയുമുള്ള ഹാൻഡിൽബാറും ഉണ്ട്. എൽഇഡി ലൈറ്റുകൾ, ടു പീസ് ഗ്രാബ്രെയ്ൽ ഉള്ള സ്പ്ലിറ്റ് സീറ്റ്, നാവിഗേഷൻ ഫംഗ്‌ഷൻ കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയും ഇതിന് ലഭിക്കും. ഏകദേശം ഒരു ലക്ഷം രൂപയായിരിക്കും ഇതിൻ്റെ എക്‌സ് ഷോറൂം വില.