എൻഫീൽഡിനെ തൂക്കിയടിച്ചു, ഹീറോയെയും ഹോണ്ടയെയും മലർത്തിയടിച്ചു! ബജാജിന്‍റെ തേരോട്ടത്തിൽ ഫാൻസും ഞെട്ടി!

By Web Team  |  First Published May 5, 2024, 4:29 PM IST

ഇരുചക്രവാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കമ്പനികളാണ് ഹീറോയും ഹോണ്ടയും. എന്നിരുന്നാലും, കയറ്റുമതിയുടെ കാര്യത്തിൽ, ഈ രണ്ട് കമ്പനികളും ടോപ്പ് രണ്ട് ലിസ്റ്റിൽ നിന്ന് പുറത്താണ്. 


ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇരുചക്രവാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കമ്പനികളാണ് ഹീറോയും ഹോണ്ടയും. എന്നിരുന്നാലും, കയറ്റുമതിയുടെ കാര്യത്തിൽ, ഈ രണ്ട് കമ്പനികളും ടോപ്പ് രണ്ട് ലിസ്റ്റിൽ നിന്ന് പുറത്താണ്. കഴിഞ്ഞ മാസത്തെ അതായത് 2024 ഏപ്രിലിലെ ഇരുചക്രവാഹന കയറ്റുമതിയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, ഇതിൽ ബജാജ് ഒന്നാം സ്ഥാനത്താണ്. 

ഈ കാലയളവിൽ, വാർഷികാടിസ്ഥാനത്തിൽ 17.60 ശതമാനം വർധനയോടെ മൊത്തം 1,24,839 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് ബജാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ഏപ്രിലിൽ, ബജാജ് മൊത്തം 1,06,157 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇരുചക്രവാഹന കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ ആറ് കമ്പനികളെക്കുറിച്ച് വിശദമായി പറയാം.

Latest Videos

ഇരുചക്രവാഹന കയറ്റുമതി പട്ടികയിൽ ടിവിഎസ് രണ്ടാം സ്ഥാനത്തായിരുന്നു. ഇക്കാലയളവിൽ ടിവിഎസ് 18.30 ശതമാനം വാർഷിക വർധനയോടെ 73,143 യൂണിറ്റ് ഇരുചക്രവാഹനങ്ങൾ കയറ്റുമതി ചെയ്തു. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ഏപ്രിലിൽ, ടിവിഎസ് 61,830 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. 67.04 ശതമാനം വാർഷിക വർധനയോടെ 60,900 യൂണിറ്റ് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ച് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ഏപ്രിലിൽ, ഹോണ്ട മൊത്തം 36,458 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. 

അതേസമയം, ഈ കയറ്റുമതി പട്ടികയിൽ ഹീറോ മോട്ടോകോർപ്പ് നാലാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഹീറോ മോട്ടോകോർപ്പ് 104.46 ശതമാനം വാർഷിക വർദ്ധനയോടെ 20,289 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്തു. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ഏപ്രിലിൽ, ഹീറോ മോട്ടോകോർപ്പ് 9,923 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ മാത്രമാണ് കയറ്റുമതി ചെയ്തത്. ഈ കയറ്റുമതി പട്ടികയിൽ, 47.33 ശതമാനം വാർഷിക ഇടിവോടെ മൊത്തം 11,310 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് സുസുക്കി അഞ്ചാം സ്ഥാനത്താണ്. 60.56 ശതമാനം വാർഷിക വർധനയോടെ 6,832 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്ത് റോയൽ എൻഫീൽഡ് ആറാം സ്ഥാനത്ത് തുടരുന്നു. അതേ സമയം, 2023 ഏപ്രിലിൽ റോയൽ എൻഫീൽഡ് 4,255 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്തു.

 

click me!