കൊറോണപ്പേടി; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഊതിക്കരുതെന്ന് ഡിജിപി

By Web Team  |  First Published Feb 6, 2020, 10:41 AM IST

മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസർ ഉപകരണം ഉപയോഗിച്ചു പരിശോധിക്കേണ്ടതില്ലെന്നു ഡിജിപി 


തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസർ ഉപകരണം ഉപയോഗിച്ചു പരിശോധിക്കേണ്ടതില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. 

മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Latest Videos

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസർ ഉപയോഗിച്ചുള്ള പരിശോധന വിലക്കാനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാനും ഡിജിപി നിർദേശിച്ചു.

click me!