അർനോൾഡ് ഷ്വാർസെനെഗറും സൽമ ഹയക് പിനോൾട്ടും അഭിനയിച്ച ബിഎംഡബ്ല്യു ixന്‍റെ പരസ്യചിത്രം വൈറലാകുന്നു
സൂപ്പർ ബൗൾ (Super Bowl) അമേരിക്കയിലെ (USA) ഏറ്റവും വലിയ വാർഷിക കായിക ഇവന്‍റാണ്. ഈ പരിപാടിയുടെ ഇടവേളകളിൽ തങ്ങളുടെ കച്ചവടത്തിന്‍റെ വ്യാപ്‍തി പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ പല വമ്പന്‍ കമ്പനികളും പരസ്യചിത്രങ്ങള്‍ തയ്യാറാക്കുന്നത് പതിവാണ്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഈ ഇവന്‍റിനായി തയ്യാറാക്കിയ ഒരു കിടിലന്‍ പരസ്യമണ് ഇപ്പോള്‍ വാഹനലോകത്ത് ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. രണ്ട് പ്രമുഖരായ സെലിബ്രിറ്റികളെ അഭിനയിപ്പിച്ചാണ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ iX-ന് വേണ്ടിയുള്ള 60 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം ബിഎംഡബ്ല്യു ചിത്രീകരിച്ചിരിക്കുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രസകരമായ ഗ്രീക്ക് പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബിഎംഡബ്ല്യു സൂപ്പർ ബൗൾ പരസ്യത്തിൽ ഇതിഹാസ നടനും ബോഡി ബിൽഡറും കാലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാർസെനെഗർ ഗ്രീക്ക് ദേവനായ സിയൂസിനെ അവതരിപ്പിക്കുന്നു. ആകാശത്തിന്റെയും മിന്നലിന്‍റെയും ദൈവമായും പുരാതന ഗ്രീക്ക് ദൈവങ്ങളുടെ രാജാവായും കണക്കാക്കപ്പെടുന്നയാളാണ് സ്യൂസ്. സ്ത്രീകളുടെയും വിവാഹം, കുടുംബം, പ്രസവം എന്നിവയുടെയും ദേവതയായ ഹേറയാണ് സ്യൂസിന്‍റെ ഭാര്യ. ഹേരയുടെ വേഷം അവതരിപ്പിക്കുന്നത് നടിയും നിർമ്മാതാവുമായ സൽമ ഹയക് പിനോൾട്ട് ആണ്.
425 കിമീ റേഞ്ചുമായി ബിഎംഡബ്ല്യു iX ഇവി ഇന്ത്യയില്‍
സിയൂസിന്റെയും ഹീറയുടെയും വിരമിക്കൽ പ്രഖ്യാപനത്തോടെയാണ് 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം ആരംഭിക്കുന്നത്. വിരമിച്ച ദൈവദമ്പതികള്‍ ഗ്രീക്ക് പുരാണങ്ങളിലെ ദൈവങ്ങളുടെ ഭവനമായ മൗണ്ട് ഒളിമ്പസിൽ നിന്നും ദമ്പതികള്‍ കാലിഫോർണിയയിലെ പാം സ്പ്രിംഗ്സിലേക്ക് താമസം മാറുന്നു. എന്നാല്‍ ഭൂമിയിലെ താമസത്തില്‍ ഹേര തൃപ്‍തയാണെങ്കിലും സ്യൂസ് അസ്വസ്ഥനാണെന്നതാണ് രസകരം.
വെളുത്ത താടിയുള്ള സ്യൂസ് ദൈവം തന്റെ വീട്ടിലെ മൈക്രോവേവ്, പവർ തുടങ്ങിയ ഉപകരണങ്ങളുടെ നിയന്ത്രണത്തിൽ അലോസരപ്പെടുന്നു. കൂടാതെ ഇടയ്ക്കിടെ അയൽക്കാരുടെ ഗോൾഫ് കാർട്ടുകളും ഹെഡ്‍ജ് ട്രിമ്മറുകളും മറ്റും അദ്ദേഹം ചാർജ് ചെയ്‍ത് നല്‍കേണ്ടിയും വരുന്നു. ഇതിനിടെയാണ് ഹീര ദേവതയ്ക്ക് ഒരു ബിഎംഡബ്ല്യു iX ലഭിക്കുന്നത്. ചാര്‍ജ്ജ് വീണ്ടുക്കാന്‍ ഈ വാഹനം സ്യൂസിനെ സഹായിക്കുന്നു. "ഓൾ-ഇലക്‌ട്രിക്?" ആശ്ചര്യത്തോടെ സ്യൂസ് വിളിച്ചുചോദിക്കുന്നു. തുടർന്ന് ദമ്പതികൾ ഒരു ഗാനം ആലപിച്ചുകൊണ്ട് ഓൾ-ഇലക്‌ട്രിക് BMW iX-ൽ സവാരി ചെയ്യുന്നു. 1980-കളിലെ ഹിറ്റ് ഗാനമായ 'ഇലക്ട്രിക് അവന്യൂ' പാടിക്കൊണ്ടാണ് ദമ്പതികള്‍ സൂര്യാസ്‍തമയത്തിലേക്ക് വണ്ടി ഓടിച്ചുപോകുന്നത്.
"സ്യൂസ് ദേവന്‍റെ മിടുക്കിയായ ഭാര്യ അദ്ദേഹത്തിന് ഒരു ഓൾ-ഇലക്‌ട്രിക് ബിഎംഡബ്ല്യു ഐഎക്‌സ് സമ്മാനിക്കുമ്പോൾ മാത്രമാണ് സ്യൂസ് വൈദ്യുതിയുടെ ശക്തി അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത്.. ഇത് അദ്ദേഹത്തെ പൂർണ്ണമായും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു..” അർനോൾഡ് ഷ്വാർസെനെഗർ പരസ്യത്തെപ്പറ്റി പറയുന്നു.
ക്രാഷ് ടെസ്റ്റിൽ തിളങ്ങി ബിഎംഡബ്ല്യു iX
“ഇത് എന്റെ ആദ്യത്തെ സൂപ്പർ ബൗൾ പരസ്യമാണ്.. ഞാൻ ആദ്യമായി ഒരു ഗ്രീക്ക് ദേവതയെ അവതരിപ്പിക്കുന്നു. പണം എവിടെ ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള വിവാഹത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ എഴുപത്തിയഞ്ച് ശതമാനവും സ്ത്രീകളാണ്.. ഈ പരസ്യത്തിൽ, ഭർത്താവിനെ തിരികെ കൊണ്ടുവരാൻ സാധിക്കുന്ന ശരിയായ കാർ ഏതെന്ന് തീരുമാനിക്കുന്നത് സ്ത്രീയാണ്. തീർച്ചയായും, കച്ചവടം രസകരമാണ്, എന്നാൽ അതിൽ ഒരു യഥാർത്ഥ മാനുഷിക സത്യവുമുണ്ട്.." സൽമ ഹയേക് പിനോൾട്ട് പറഞ്ഞു.
എന്താണ് ബിഎംഡബ്ല്യു ഐഎക്സ്?
ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്‍റെ ഇലക്ട്രിക്ക് മോഡലാണ് ഐഎക്‌സ്. ഈ ഇലക്‌ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അടുത്തിടെയാണ് അവതരിപ്പിച്ചത്. 1.16 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് വാഹനത്തെ അവതരിപ്പിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂർണ്ണമായി നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന സിബിയു റൂട്ടിലൂടെ വരുന്ന വാഹനം ബിഎംഡബ്ല്യുവിന്റെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ്.
രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. വാഹനത്തിന്‍റെ ഡെലിവറികൾ 2022 ഏപ്രിലിൽ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡസ് ഇക്യുസി, ജാഗ്വാർ ഐ-പേസ്, ഔഡി ഇ-ട്രോൺ എന്നിവയ്‌ക്കെതിരെയാകും വാഹനം വിപണിയില്‍ മത്സരിക്കുക.
ഇന്ത്യയ്ക്ക് അടുത്ത ആറ് മാസത്തിനുള്ളിൽ മൂന്ന് ഇലക്ട്രിക്ക് കാറുകളുമായി ബിഎംഡബ്ല്യു
വൃത്തിയുള്ള മൊബിലിറ്റിയിലേക്കും സുസ്ഥിരമായ ഒരു ഉൽപ്പന്ന നിരയിലേക്കും നീങ്ങാൻ ശ്രമിക്കുന്ന ആഡംബര കമ്പനിയുടെ വലിയ പ്രകടനമാണ് iX എന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. വാഹനത്തിന്റെ നിർമ്മാണ പ്രക്രിയയിൽ ഫോസിൽ ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നും അപൂർവമായ ലോഹങ്ങൾ ഖനനം ചെയ്‍തിട്ടില്ലെന്നും പ്ലാസ്റ്റിക് മുതൽ തുകൽ വരെ താരതമ്യേന ഉയർന്ന തോതിലുള്ള റീസൈക്കിൾ മെറ്റീരിയലുകൾ കാറിലുണ്ടെന്നും ബിഎംഡബ്ല്യു പറയുന്നു. ബിഎംഡബ്ല്യു വാഹനങ്ങൾ പൊതുവെ ചെയ്യുന്നതുപോലെ മികച്ചതും സുരക്ഷിതവുമായ ഡ്രൈവിംഗ് തുടരുന്ന ഒരു കാർ എന്ന വാഗ്ദാനവും കമ്പനി നല്‍കുന്നു.
ഡിസൈന്‍
വളരെ മനോഹരമാണ് വാഹനത്തിന്‍റെ ഡിസൈന്‍. ഇത് ബിഎംഡബ്ല്യു ഐഎക്‌സിന് വലിയൊരു റോഡ് സാന്നിധ്യം നല്‍കുന്നു. ബിഎംഡബ്ല്യു ഡിസൈനർമാരുടെ അത്യധ്വാനത്തിന്‍റെ ഫലമായി ആകർഷകമായ ഡിസൈന്‍ വാഹനത്തിന് ലഭിച്ചിരിക്കുന്നു. അത് iX-ന്റെ മുന്‍ വശത്ത് നിന്ന് തന്നെ വ്യക്തമാണ്. മുൻവശത്തുള്ള കിഡ്‌നി ഗ്രിൽ കൂടുതലും പ്രദർശനത്തിനുള്ളതാണ്, അതിൽ നിരവധി സെൻസറുകളും ക്യാമറകളും ഉണ്ടെങ്കിലും, ബിഎംഡബ്ല്യുവിന്‍റെ സൌന്ദര്യം എടുത്തുകാണിക്കുന്നു. വാഷർ ഫ്ലൂയിഡ് ചേർക്കാൻ അൽപ്പം അമർത്തിയാൽ തൊട്ട് മുകളിലുള്ള ബിഎംഡബ്ല്യു ലോഗോ തുറക്കാം.
ത്രിമാന ശിൽപാകൃതിയിലാണ് ബോണറ്റ്. ഒപ്പം കിഡ്‌നി ഗ്രില്ലിൽ ഒത്തുചേരുന്ന പ്രതീകരേഖകളും കാണാം. സംയോജിത DRL-കളോട് കൂടിയ LED ഹെഡ് ലൈറ്റുകളാണ് ബോണറ്റിന് ചുറ്റും. പ്രത്യേകിച്ച് ദ്വിമാന DRL സ്ട്രിപ്പുകൾ വളരെ സുന്ദരമായി കാണപ്പെടുന്നു. വലിയ ചക്രങ്ങളാണ് വാഹനത്തില്‍. സൈഡ് പ്രൊഫൈലിന് സ്‌പോർട്ടി അപ്പീൽ, സ്‌ട്രൈക്കിംഗ് അലോയ് ഡിസൈൻ ഉണ്ട്. എന്നാൽ ഒരു മിനിമലിസ്റ്റ് ഡിസൈനിൽ വ്യക്തമായ ഊന്നൽ ഉണ്ട്.
ഈ ഇലക്ട്രിക് എസ്‌യുവിക്ക് ഫ്രെയിം-ലെസ് വിൻഡോകൾ ലഭിക്കുന്നു, കൂടാതെ വാതിലുകളിലെ ഹാൻഡിലുകളും ഇവിയുടെ ബോഡിയിൽ സംയോജിപ്പിച്ചിരിക്കുന്നു. ഒരു ബട്ടൺ അമർത്തിയാൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഡോർ ഓപ്പണറുകളും സോഫ്റ്റ് ക്ലോസ് ഫംഗ്‌ഷനും വാഹനത്തിലേക്ക് എളുപ്പത്തിലുള്ള പ്രവേശനവും പുറത്തുകടക്കലും പ്രാപ്‍തമാക്കുന്നു. മികച്ച ഗ്രൗണ്ട് ക്ലിയറൻസുമായാണ് ബിഎംഡബ്ല്യു ഐഎക്‌സ് വരുന്നത്. എന്നിട്ടും ഈ വാഹനത്തിൽ കയറാനും ഇറങ്ങാനും വളരെ എളുപ്പമാണെന്നതാണ് ശ്രദ്ധേയം.
എൽ ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളിൽ എൽഇഡി ലൈറ്റ് ടെക്നോളജി കൂടുതൽ കാണാൻ കഴിയുന്ന സി-പില്ലറിന് ചുറ്റും മൃദുവായി പിന്നിലേക്ക് നീട്ടുമ്പോൾ iX-ന് ഒരു ഫോർവേഡ് സ്റ്റാൻസ് ഉണ്ട്. എന്നാൽ ഇവിടുത്തെ ടെയിൽ ലൈറ്റുകളുടെ പ്രത്യേകത, എസ്‌യുവിക്ക് അത്യാധുനികതയുടെ ഒരു സ്പർശം നൽകുന്നു എന്നതാണ്. ബിഎംഡബ്ല്യു iX-ലെ ചാർജിംഗ് ഫ്ലാപ്പ് സാധാരണ വാഹനങ്ങളിൽ ഇന്ധന ലിഡ് ഉള്ള പിൻ വശത്താണ് സ്ഥിതി ചെയ്യുന്നത്. ടെയിൽഗേറ്റിന് സെപ്പറേഷൻ ജോയിന്റുകൾ ഇല്ല, കൂടാതെ പിൻഭാഗത്ത് മുഴുവനും വ്യാപിച്ചുകിടക്കുന്നു, പിൻവശത്തെ ക്യാമറ റിയർ പ്രൊഫൈലിന്റെ മധ്യത്തിലുള്ള വലിയ ബിഎംഡബ്ല്യു ലോഗോയുടെ ബ്ലാക്ക് റിംഗിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.
ക്യാബിൻ
ബിഎംഡബ്ല്യു iX -ന്റെ ക്യാബിൻ ആധുനികതയുടെ ഒരു സമന്വയമാണ്. വളഞ്ഞ ഡിസ്പ്ലേ തികച്ചും മനോഹരമാണ്. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും തമ്മിൽ തടസമില്ലാത്ത സംയോജനമുണ്ട്, മാത്രമല്ല ഇത് തെളിച്ചമുള്ളതും ഉജ്ജ്വലവുമാണ്. ഷഡ്ഭുജ സ്റ്റിയറിംഗ് വീലും സോഫ്റ്റ്-ടച്ച് ലെതർ അപ്ഹോൾസ്റ്ററിയും ചേർന്ന്, ക്യാബിന്റെ മുൻഭാഗത്തെ പ്രീമിയമാക്കി മാറ്റുന്നു. എന്നാൽ പ്രീമിയം ക്വട്ടേഷനെ കൂടുതൽ ഉയർത്തുന്നത് സെൻട്രൽ കൺസോളിലെയും വാതിലുകളിലെയും ക്രിസ്റ്റൽ ഘടകങ്ങളാണ്. വിവിധ ഫംഗ്‌ഷനുകൾക്കുള്ള ബട്ടണുകൾ ക്രിസ്റ്റലിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വുഡ് ട്രിം ഫിനിഷിന് നല്‍കുകയും അകത്തളത്തെ കൂടുതല്‍ മനോഹരമാക്കുകയും ചെയ്യുന്നു.
ബിഎംഡബ്ല്യു iX iX-ന് 18-സ്പീക്കർ ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം ഉണ്ട്. പിന്നിലെ സ്പീക്കറുകൾ പിൻ സീറ്റുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഒരു ഫ്ലാറ്റ് ഫ്ലോർ ബെഡ്, പിൻസീറ്റിന്റെ മധ്യഭാഗത്ത് യാത്രക്കാർക്ക് കൂടുതൽ ലെഗ് സ്പേസ് നൽകുന്നു, അവിടെ സ്ഥലവും ഫിറ്റും ഫിനിഷും വീണ്ടും ശ്രദ്ധേയമാണ്. ഇലക്ട്രിക് എസ്‌യുവിക്ക് ചുറ്റും ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോയിന്റുകൾ ഉണ്ട്. ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും വയർലെസ് പിന്തുണയുമുണ്ട്. ഒപ്പം ഒരു ബട്ടണിൽ അമർത്തിയാൽ അതാര്യത്തിൽ നിന്ന് സുതാര്യമായും തിരികെ അതാര്യമായും മാറാൻ കഴിയുന്ന ഒരു വലിയ പനോരമിക് ഗ്ലാസ് മേൽക്കൂര വാഹനത്തെ വേറിട്ടതാക്കുന്നു.
ഹൃദയം
76.6 kWh സംയോജിത ശേഷിയുള്ള രണ്ട് ഉയർന്ന വോൾട്ടേജ് ബാറ്ററികളാണ് iX-ന് ഊർജം പകരുന്നത്. ഐഎക്‌സിന് പരമാവധി 425 കിലോമീറ്റർ റേഞ്ച് ഉണ്ടെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. കരുത്തിന്‍റെ കാര്യത്തിൽ, iX X5-ന് സമാനമാണ് കൂടാതെ ഒരു ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ലഭിക്കുന്നു. പരമാവധി പവർ ഫിഗർ 326 എച്ച്‌പിയും 600 എൻഎമ്മിൽ കൂടുതൽ ആവേശകരമായ ടോക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 6.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കും. ബിഎംഡബ്ല്യു വാൾബോക്‌സ് ചാർജറും വാൾ-സോക്കറ്റ് ചാർജിംഗ് കേബിളും വാഹനത്തിനൊപ്പം കോംപ്ലിമെന്ററിയായി ലഭിക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ, രാജ്യത്തെ 35 നഗരങ്ങളിൽ തങ്ങളുടെ ഡീലർ ശൃംഖലയിലുടനീളം ഫാസ്റ്റ് ചാർജിംഗ് യൂണിറ്റുകൾ ലഭ്യമാകുമെന്ന് ബിഎംഡബ്ല്യു പറയുന്നു.