സൺറൂഫ് കാറുകൾ ഇന്ത്യക്കാർക്ക് അത്ര നല്ലതല്ല!എന്നിട്ടും അവ നിർമ്മിക്കുന്നതിനു പിന്നിൽ ഒരു രഹസ്യമുണ്ട്!

By Web Team  |  First Published Jul 1, 2024, 10:52 AM IST

സൺറൂഫുള്ള വാഹനങ്ങൾ ഇന്ത്യയ്ക്ക് പൂർണ്ണമായും അനുയോജ്യമല്ലെന്നതിന് ചില കാരണങ്ങളുണ്ട്. എന്നിട്ടും കമ്പനികൾ അവ നിർമ്മിക്കുന്നു. സൺറൂഫുള്ള ഒരു കാർ ഇന്ത്യക്ക് അനുയോജ്യമല്ലെങ്കിൽ, വാഹന നിർമ്മാതാക്കൾ സൺറൂഫുള്ള കാറുകൾ നിർമ്മിക്കുന്നതിൻ്റെയും ഉപഭോക്താക്കൾ ഈ കാറുകൾ വാങ്ങുന്നതിൻ്റെയും കാരണം എന്തായിരിക്കും? ഇതാ ഇതുസംബന്ധിച്ച് അറിയേണ്ടതെല്ലാം.


ന്ത്യയിൽ സൺറൂഫുള്ള വാഹനങ്ങളുടെ ഉപയോഗവും ജനപ്രീതിയും വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും, സൺറൂഫുള്ള വാഹനങ്ങൾ ഇന്ത്യയ്ക്ക് പൂർണ്ണമായും അനുയോജ്യമല്ലെന്നതിന് ചില കാരണങ്ങളുണ്ട്. എന്നിട്ടും കമ്പനികൾ അവ നിർമ്മിക്കുന്നു. സൺറൂഫുള്ള ഒരു കാർ ഇന്ത്യക്ക് അനുയോജ്യമല്ലെങ്കിൽ, വാഹന നിർമ്മാതാക്കൾ സൺറൂഫുള്ള കാറുകൾ നിർമ്മിക്കുന്നതിൻ്റെയും ഉപഭോക്താക്കൾ ഈ കാറുകൾ വാങ്ങുന്നതിൻ്റെയും കാരണം എന്തായിരിക്കും? ഇതാ ഇതുസംബന്ധിച്ച് അറിയേണ്ടതെല്ലാം.

സൺറൂഫുള്ള കാറിൻ്റെ ഗുണങ്ങൾ
സൺറൂഫ് വാഹനങ്ങളെ കൂടുതൽ ആകർഷകവും പ്രീമിയവും ആക്കുന്നു. വാഹനം വാങ്ങുമ്പോൾ ആളുകളെ സ്വാധീനിക്കുന്ന ഫീച്ചറാണിത്. സൺറൂഫിലൂടെ അധിക വെൻ്റിലേഷൻ നേടാം.  ഇത് വാഹനത്തിൻ്റെ ഉൾഭാഗം പുതുമയുള്ളതാക്കുന്നു. സൺറൂഫ് വാഹനത്തിനുള്ളിൽ സ്വാഭാവിക വെളിച്ചം നൽകുന്നു. ഇത് ഇൻ്റീരിയർ കൂടുതൽ തുറന്നതും വായുസഞ്ചാരമുള്ളതുമാക്കി മാറ്റുന്നു.

Latest Videos

സൺറൂഫ് കാറിന്‍റെ പ്രശ്‍നങ്ങൾ
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സൺറൂഫ് വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇന്ത്യയിലെ പല നഗരങ്ങളിലും പൊടിയുടെയും മലിനീകരണത്തിൻ്റെയും പ്രശ്‍നമുണ്ട്. സൺറൂഫ് തുറന്നാൽ ഈ പൊടിയും മലിനവായവും വാഹനത്തിനുള്ളിൽ കയറി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കൂടാതെ, സൺറൂഫുള്ള വാഹനങ്ങൾ അൽപ്പം സുരക്ഷിതമല്ലാത്തതായി കണക്കാക്കുന്നു. പ്രത്യേകിച്ച് അപകടങ്ങളുടെ കാര്യത്തിൽ. കൂടാതെ സൺറൂഫിൻ്റെ അറ്റകുറ്റപ്പണിയും അധിക ചിലവിന് ഇടയാക്കും. സൺറൂഫിൽ ചോർച്ചയുണ്ടെങ്കിൽ അത് നന്നാക്കാനും ചിലവ് വരും.

പിന്നെ എന്തിനാണ് സൺറൂഫ് ഉള്ള കാറുകൾ കമ്പനികൾ വിപണിയിൽ ഇറക്കുന്നത്?
ഇന്ത്യൻ വിപണിയിൽ പ്രീമിയം, ആഡംബര വാഹനങ്ങളുടെ ആവശ്യം വർധിച്ചുവരികയാണ്. വാഹനങ്ങളെ കൂടുതൽ പ്രീമിയം ആക്കുകയും ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്ന ഫീച്ചറാണ് സൺറൂഫ്. വിപണിയിൽ മത്സരക്ഷമത നിലനിർത്താൻ ഓട്ടോമൊബൈൽ കമ്പനികൾ പുതിയതും ആകർഷകവുമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. സൺറൂഫ് എന്നത് വാഹനങ്ങൾക്ക് വിപണിയിൽ മത്സരക്ഷമത നൽകുന്ന ഒരു സവിശേഷതയാണ് എന്നതുതന്നെയാണ് ഇതിന് മുഖ്യ കാരണം.

click me!