ബംഗളൂരുവിലെ നെലമംഗലയിൽ ആണ് സംഭവം. യുവാക്കൾ വീൽ സ്റ്റണ്ട് ചെയ്യുന്നതിലാണ് നാട്ടുകാർ അസ്വസ്ഥരായത്. ഒടുവിൽ പൊതുനിരത്തിലെ സ്റ്റണ്ട്മാൻമാരെക്കൊണ്ട് സഹികെട്ട ഗ്രാമവാസികൾ ഈ യുവാക്കളെ വളയുകയും അവരെ ഒരു പാഠം പഠിപ്പിക്കാൻ അവരുടെ സ്കൂട്ടർ ഫ്ലൈ ഓവറിൽ നിന്നും എടുത്ത് താഴേക്ക് എറിയുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ അതിവേഗം വൈറലാകുകയാണ്.
ബൈക്ക് സ്റ്റണ്ടുകളുടെ നിരവധി വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാണാം. എന്നാൽ ഇത്തരം റീലുകളുടെ ചിത്രീകരണം റോഡിലൂടെ നടക്കുന്ന സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ ഇത്തവണ സ്റ്റണ്ട്മാൻമാരെ പാഠം പഠിപ്പിക്കാൻ നാട്ടുകാർ നടത്തിയ ഇടപെടൽ വൈറലാകുകയാണ്. പ്രകോപിതരായ ജനക്കൂട്ടം ഫ്‌ളൈ ഓവറിൽ നിന്ന് രണ്ട് സ്‌കൂട്ടറുകൾ എറിഞ്ഞു. ബംഗ്ലൂരുവിലാണ് സംഭവം.
ബംഗളൂരുവിലെ നെലമംഗലയിൽ ആണ് സംഭവം. യുവാക്കൾ വീൽ സ്റ്റണ്ട് ചെയ്യുന്നതിലാണ് നാട്ടുകാർ അസ്വസ്ഥരായത്. ഒടുവിൽ പൊതുനിരത്തിലെ സ്റ്റണ്ട്മാൻമാരെക്കൊണ്ട് സഹികെട്ട ഗ്രാമവാസികൾ ഈ യുവാക്കളെ വളയുകയും അവരെ ഒരു പാഠം പഠിപ്പിക്കാൻ അവരുടെ സ്കൂട്ടർ ഫ്ലൈ ഓവറിൽ നിന്നും എടുത്ത് താഴേക്ക് എറിയുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ അതിവേഗം വൈറലാകുകയാണ്.
undefined
എന്താണ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന വീൽ സ്റ്റണ്ട് ?
വീൽ സ്റ്റണ്ട് എന്നാൽ ഇരുചക്ര വാഹനങ്ങളുടെ മുൻ ചക്രം വായുവിൽ ഉയർത്തി ഓടിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ബെംഗളൂരുവിലെ തെരുവുകളിലെ ഇത്തരം സ്റ്റണ്ടുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുണ്ട്.
ഈ വീഡിയോ ബെംഗളൂരുവിനടുത്തുള്ള തുംകൂർ ഹൈവേ മേൽപ്പാലത്തിൻ്റെതാണെന്നാണ് സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നത്. ആൾക്കൂട്ടം സ്‌കൂട്ടർ ഹൈവേയിൽ നിന്നും വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. ചിലർ ഈ സംഭവം മുഴുവൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. മേൽപ്പാലത്തിന് താഴെയുള്ള റോഡിലൂടെ നിരവധി പേർ സഞ്ചരിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല.
അതേസമയം ആളുകൾ നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്ന് വീഡിയോയിൽ കമൻ്റ് ചെയ്ത് ചിലർ പറയുന്നു. എന്തായലും സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ ബെംഗളൂരു പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്‍തിട്ടുണ്ട്. പൊതുസുരക്ഷ അപകടത്തിലാക്കിയതിന് സ്റ്റണ്ട് ചെയ്തവരും സ്‍കൂട്ടറുകൾ വലിച്ചെറിഞ്ഞവരും ഉൾപ്പെടെ 36 പേർക്കെതിരെ ബെംഗളൂരു പോലീസ് 34 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ.