സ്വാതന്ത്ര്യദിനത്തില്‍ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ എസ്‍യുവിയായ എക്‌സ്‍യുവി 700 ആണ് നീരജ് ചോപ്രയ്ക്കായി കമ്പനി സമ്മാനിക്കുക
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭമാനം വാനോളം ഉയര്‍ത്തിയ താരമാണ് നീരജ് ചോപ്ര. ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണം നേട്ടം. ഇന്ത്യയുടെ ജനങ്ങളുടെ അഭിമാനമായി മാറിയ താരത്തിന് ഏറ്റവും മികച്ച സമ്മാനം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ മേധാവി ആനന്ദ് മഹീന്ദ്ര.
സ്വാതന്ത്ര്യദിനത്തില്‍ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ എസ്‍യുവിയായ എക്‌സ്‍യുവി 700 ആണ് നീരജ് ചോപ്രയ്ക്കായി കമ്പനി സമ്മാനിക്കുക എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നീരജിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്‌സ്.യു.വി.700 സമ്മാനിക്കാന്‍ സാധിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിനായി ഒരു വാഹനം ഒരുക്കി വെക്കണമെന്നുമാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആനന്ദ് മഹീന്ദ്ര. എക്സ്.യു.വി 700 നിരത്തിലിറക്കുമ്പോൾ ആദ്യ വാഹനം തന്നെ നീരജ് ചോപ്രക്ക് നൽകണമെന്നും അഭിപ്രായമുയർന്നു. ഇക്കാര്യവും പരിഗണിക്കാമെന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നൽകിയിരിക്കുന്നത്. നീരജ് ചോപ്രക്കായി ഒരെണ്ണം തയാറാക്കി വയ്ക്കാന്‍ മഹീന്ദ്രയിലെ ഉന്നത ജീവനക്കാർക്ക് ആനന്ദ് മഹീന്ദ്ര നിർദേശവും നൽകി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.
കഴിഞ്ഞ പ്രാവശ്യത്തെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയപ്പോള്‍ സിന്ധുവിന് ആനന്ദ് മഹീന്ദ്ര ഥാർ സമ്മാനമായി നൽകിയിരുന്നു. ഗുസ്തിയിൽ മെഡൽ നേടിയ സാക്ഷി മാലികിനും മഹീന്ദ്രയുടെ സമ്മാനം ലഭിച്ചിരുന്നു.
ഇത്തവണ, ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ എക്സ്.യു.വി 700 നൽകണമെന്നാണ് ട്വിറ്ററിൽ ആരാധകർ ആവശ്യപ്പെട്ടത്. സുവർണ താരത്തിന് എക്സ്.യു.വി 700 സമ്മാനിക്കുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു ഇതിന് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി.
മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700 ഈ ഓഗസ്റ്റ് 15-ന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനം നിരവധിതവണ ക്യാമറകളില്‍ കുടുങ്ങിയിരുന്നു.
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ ‘ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍’ വഴി കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡ്രൈവര്‍ക്ക് അലേര്‍ട്ട് നല്‍കുന്നതുമായ സംവിധാനം ഉള്‍പ്പെടെയുള്ള ഫീച്ചഫുകളുമായിട്ടാണ് വാഹനത്തിന്‍റെ വരവ്. സ്റ്റിയറിംഗ് വീല്‍ ചലനത്തിലെ ക്രമക്കേടും കാറിന്റെ ഡ്രൈവിംഗ് രീതിയും അനുസരിച്ചാണ് ഈ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുക. ഡ്രൈവര്‍ക്ക് ഒരു ഇടവേളയെടുത്ത് കാര്‍ നിര്‍ത്താനുള്ള മുന്നറിയിപ്പ് ശബ്ദവും പ്ലേ ചെയ്യും.
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (എഡിഎഎസ്) എക്സ് യു വി 700ല്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്രൗസിനെസ് ഡിറ്റക്ഷന്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍ എന്നിവയും സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി കാമറ, ടച്ച്‌സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി ട്വിന്‍ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും മഹീന്ദ്ര എക്സ് യു വി 700 എസ്യുവിയുടെ സവിശേഷതയാണ്.
സ്‍മാര്‍ട്ട് ഡോറുകളുമായായിരിക്കും വിപണിയില്‍ അവതിരിപ്പിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഓട്ടോ ബുസ്റ്റര്‍ ഹെഡ് ലാമ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നൽകിയേക്കും. ആദ്യമായാണ് XUV700 ഉള്‍പ്പെടെയുന്ന എസ്.യു.വി. ശ്രേണിയില്‍ സ്‍മാര്‍ട്ട് ഡോറുകള്‍ നല്‍കുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സ്‍മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലിന്റെ സഹായത്തോടെ വാഹനം അണ്‍ലോക്ക് ചെയ്യുമ്പോഴോ ഡോറില്‍ നല്‍കിയിട്ടുള്ള സെന്‍സറുകളില്‍ സ്പര്‍ശിക്കുമ്പോഴോ ഡോര്‍ ഹാന്‍ഡില്‍ മുകളിലേക്ക് ഉയര്‍ന്ന് വരുന്നത് കാണാം. അതുപോലെ തന്നെ, വാഹനം ലോക്ക് ചെയ്‍താല്‍, അല്ലെങ്കില്‍ ഡോര്‍ അടച്ചാല്‍ ഈ ഹാന്‍ഡില്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകും.
മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona