ഈ എസ്‌യുവി മോഡൽ ലൈനപ്പിൻ്റെ വില അൺലിമിറ്റഡ് വേരിയൻ്റിന് 67.65 ലക്ഷം രൂപയിൽ ആരംഭിക്കുകയും റൂബിക്കൺ പതിപ്പിന് 71.65 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു. ഈ വിലകളെല്ലാം എക്സ്-ഷോറൂം വിലകളാണ്. അതിൻ്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ 2024 ജീപ്പ് റാങ്കിൾ ഫെയ്‌സ്‌ലിഫ്റ്റിന് ഏകദേശം അഞ്ചുലക്ഷം രൂപ വില കൂടുതലാണ്. എസ്‌യുവിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്ന് നോക്കാം.
പുതുക്കിയ ജീപ്പ് റാംഗ്ലർ എസ്‌യുവി ഒടുവിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു. ഈ എസ്‌യുവി മോഡൽ ലൈനപ്പിൻ്റെ വില അൺലിമിറ്റഡ് വേരിയൻ്റിന് 67.65 ലക്ഷം രൂപയിൽ ആരംഭിക്കുകയും റൂബിക്കൺ പതിപ്പിന് 71.65 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു. ഈ വിലകളെല്ലാം എക്സ്-ഷോറൂം വിലകളാണ്. അതിൻ്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ 2024 ജീപ്പ് റാങ്കിൾ ഫെയ്‌സ്‌ലിഫ്റ്റിന് ഏകദേശം അഞ്ചുലക്ഷം രൂപ വില കൂടുതലാണ്. എസ്‌യുവിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത് എന്ന് നോക്കാം.
ബ്ലാക്ക്, ബ്രൈറ്റ് വൈറ്റ്, സാർജ് ഗ്രീൻ, ഫയർക്രാക്കർ റെഡ്, ഗ്രാനൈറ്റ് ക്രിസ്റ്റൽ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് അൺലിമിറ്റഡ് വേരിയൻ്റ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത്, റൂബിക്കോൺ പതിപ്പ്, സാർജ് ഗ്രീ, ഗ്രാനൈറ്റ് ക്രിസ്റ്റൽ, ബ്ലാക്ക്, ബ്രൈറ്റ് വൈറ്റ്, ഫയർക്രാക്കർ റെഡ് ഷേഡുകൾ എന്നിവയിൽ വരുന്നു. രണ്ട് വേരിയൻ്റുകളിലും പുതുതായി രൂപകല്പന ചെയ്ത ബ്ലാക്ക്-ഔട്ട്, ഏഴ് സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലും ഗൊറില്ല ഗ്ലാസ് വിൻഡ്ഷീൽഡും ഉൾപ്പെടുന്നു. അൺലിമിറ്റഡ് പുതിയ 18 ഇഞ്ച് അലോയ് വീലുകളുമായി വരുമ്പോൾ, റൂബിക്കോണിന് പുതിയ 17 ഇഞ്ച് അലോയ്‌കൾ ലഭിക്കുന്നു. ഹാർഡ്-ടോപ്പ്, സോഫ്റ്റ്-ടോപ്പ് റൂഫ് ഓപ്ഷനുകളുമായി എസ്‌യുവി വരുന്നത് തുടരുന്നു.
ക്യാബിനിനുള്ളിൽ, പുതിയ 2024 ജീപ്പ് റാംഗ്ലർ ഫെയ്‌സ്‌ലിഫ്റ്റിന് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ജീപ്പിൻ്റെ ഏറ്റവും പുതിയ യുകണക്റ്റ് 5 ഒഎസും പുതിയ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 12-വേ പവർഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളും ഓൺബോർഡിൽ പുതിയതാണ്. ആൽപൈൻ-സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, 12-വേ പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഡിഎഎസ് ടെക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇലക്ട്രോണിക് റോൾ ലഘൂകരണം തുടങ്ങിയവ ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.
പവർട്രെയിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകുന്ന അതേ 2.0 എൽ, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ 2024 ജീപ്പ് റാംഗ്ലർ ഫെയ്‌സ്‌ലിഫ്റ്റിലും ഉപയോഗിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ജീപ്പിൻ്റെ സെലക്-ട്രാക്ക് മുഴുവൻ സമയ AWD ഡ്രൈവ്ട്രെയിൻ സജ്ജീകരണത്തോടെയാണ് എസ്‌യുവി വരുന്നത്.