ഇലക്ട്രിക്ക് ഹൃദയവുമായി ടൊയോട്ട ഫോർച്യൂണർ! അമ്പരപ്പിൽ ഫാൻസ്

By Web Team  |  First Published May 20, 2024, 3:23 PM IST

ഫോർച്യൂണറിന്‍റെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ച് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇത് വിപണിയിൽ എത്തുമോ? ഇപ്പോഴിതാ, ഭാവിയിൽ അതിൻ്റെ സാധ്യതയെ സ്ഥിരീകരിക്കുന്ന ചില പുതിയ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ ഇലക്ട്രിക്കിനെക്കുറിച്ച് അറിയാം.


ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ കിടിലൻ എസ്‍യുവിയാണ് ഫോർച്യൂണർ. ഏറെ ഫാൻസുള്ള ഫോർച്യൂണറിന്‍റെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ച് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇത് വിപണിയിൽ എത്തുമോ? ഇപ്പോഴിതാ, ഭാവിയിൽ അതിൻ്റെ സാധ്യതയെ സ്ഥിരീകരിക്കുന്ന ചില പുതിയ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ ഇലക്ട്രിക്കിനെക്കുറിച്ച് അറിയാം.

കമ്പനി പരീക്ഷണം തുടങ്ങി
ടൊയോട്ട പുതിയ ബാറ്ററി-ഇലക്‌ട്രിക് ഹൈലക്‌സ് പിക്കപ്പ് അതിൻ്റെ പ്രകടനം വിലയിരുത്തുന്നതിനായി വ്യത്യസ്ത സാഹചര്യങ്ങളിൽ പരീക്ഷിച്ചുതുടങ്ങി. 2025 അവസാനത്തോടെ തായ്‌ലൻഡിൽ ഹിലക്‌സ് ഇലക്ട്രിക് നിർമ്മാണം ആരംഭിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായ തായ്‌ലൻഡിലെ ചൈനീസ് ഇവി നിർമ്മാതാക്കളിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് കടുത്ത മത്സരം നേരിടുന്നതിനാലാണ് ടൊയോട്ട ഹിലക്സ് ഇലക്ട്രിക്ക് പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇതിൻ്റെ സ്പെസിഫിക്കേഷനും വിലയും സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഈ വാഹനം പ്രധാനമായും തായ്‌ലൻഡിൻ്റെ ആഭ്യന്തര വിപണിക്ക് വേണ്ടിയാണ് ഒരുങ്ങുന്നത്. എന്നാൽ തായ്‌ലൻഡിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്.

Latest Videos

ടൊയോട്ട ഫോർച്യൂണർ ഇലക്ട്രിക്
ഫോർച്യൂണർ ഇലക്ട്രിക്കിനെപ്പറ്റി പറഞ്ഞുതുടങ്ങിയിട്ട്, ഇവിടെ ഹിലക്സ് ഇവിയെക്കുറിച്ചാണ് സംസാരിച്ചത്. ഹിലക്സും ഫോർച്യൂണർ ഇലക്ട്രിക്കും തമ്മിൽ എന്തു ബന്ധമെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകും. എന്നാൽ ഹിലക്സ് ടൊയോട്ടയുടെ ഒരുതരം ടെസ്റ്റിംഗ് മോഡലാണ്. കൂടാതെ, ഹിലക്സും ഫോർച്യൂണറും ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല അവയുടെ മെക്കാനിക്കൽ ഘടകങ്ങളിൽ ഭൂരിഭാഗവും സമാനമാണ്. ഈ കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ,ഹിലക്സിന് ഒരു ഇലക്ട്രിക് പതിപ്പാണ് ലഭിക്കുന്നതെങ്കിൽ, ഭാവിയിൽ ഫോർച്യൂണറിനും ഈ പതിപ്പ് ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഹിലക്സിലെ മുഴുവൻ സജ്ജീകരണവും തീർച്ചയായും ഫോർച്യൂണറിനും കമ്പനി ഉപയോഗിക്കും. കഴിഞ്ഞ വർഷം കമ്പനി ഹിലക്സിൽ ഹൈബ്രിഡ് സജ്ജീകരണം നൽകിയ ശേഷം തുടർന്ന് ഈ വർഷം ആദ്യം ഫോർച്യൂണറിലും ഇത് അവതരിപ്പിച്ചു. 

ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ ഇലക്ട്രിക്
ടൊയോട്ടയ്ക്ക് നിലവിൽ ഇന്ത്യൻ വിപണിയിൽ ഒരു ഇവിയും ഇല്ല. എങ്കിലും, 2025 ൻ്റെ രണ്ടാം പകുതിയിൽ ഇവി സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിനായി അർബൻ എസ്‌യുവി കൺസെപ്റ്റിൻ്റെ പ്രൊഡക്ഷൻ പതിപ്പിലാണ് ടൊയോട്ട പ്രവർത്തിക്കുന്നത്. മാരുതി ഇവിഎക്‌സിൻ്റെ റീബാഡ്‍ജ് ചെയ്ത മോഡലായിരിക്കും ടൊയോട്ടയുടെ പുതിയ ഇവി. ഇവിഎക്സ് 2025 ൻ്റെ ആദ്യ പകുതിയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൻ്റെ ടൊയോട്ട പതിപ്പ് ആറ് മാസത്തിന് ശേഷം എത്തിയേക്കാം.

click me!