നോബ് ഞെക്കി വലിച്ചാൽ പണി കിട്ടുമോ? ടിക് ടിക് ശബ്‍ദം എന്തുകൊണ്ട്? ഹാൻഡ് ബ്രേക്കിടുമ്പോൾ ജാഗ്രത!

By Web Team  |  First Published Jul 3, 2024, 12:33 PM IST

ചിലർ ഹാൻഡ് ബ്രേക്ക് ലിവറിനു മുകളിലെ ബട്ടൺ അമർത്തിയ ശേഷമായിരിക്കും ലിവർ വലിക്കുക. എന്നാൽ ചിലർ അത് ക്ലിക്ക് ചെയ്യാതെയും വലിക്കും. ഇതിൽ ഏതാണ് ശരി?


ഹാൻഡ്‌ബ്രേക്ക് അഥവാ പാർക്കിംഗ് ബ്രപേക്ക് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് പലർക്കും വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ചിലർ ഹാൻഡ് ബ്രേക്ക് ലിവറിനു മുകളിലെ ബട്ടൺ അമർത്തിയ ശേഷമായിരിക്കും ലിവർ വലിക്കുക. എന്നാൽ ചിലർ അത് ക്ലിക്ക് ചെയ്യാതെയും വലിക്കും. ഇതിൽ എന്താണ് ശരി?

ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി കേരള മോട്ടോർ വാഹന വകുപ്പ് പറയുന്നത് ഇങ്ങനെയാണ്. പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്റെ പിന്‍ചക്രത്തിലെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം എന്ന് ലളിതമായി പറയാം എന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. പാര്‍ക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിര്‍ത്തുന്നത്. ചിലര്‍ ലിവറിന്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവര്‍ മുകളിലേക്ക് ഉയര്‍ത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ തെറ്റായി ചെയ്യുമ്പോള്‍ ബ്രേക്ക് ശരിയായി ലോക്ക് ആകില്ല. ബ്രേക്ക് റിലീസ് ചെയ്യുമ്പോഴാണ് ലിവറിന്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത് എന്നുകൂടി മനസിലാക്കണമെന്നാണ് എംവിഡി പറയുന്നത്. 

Latest Videos

undefined

കുന്നുകയറുമ്പോൾ കാർ ഏസി ഓഫാക്കണോ വേണ്ടയോ?

ലിവര്‍ മുകളിലേക്ക് വലിക്കുമ്പോള്‍ 'ടിക് ടിക്' ശബ്ദം കേള്‍ക്കുന്നത് ശ്രദ്ധിക്കണം. റാച്ചറ്റിന്റെ ടീത്തില്‍ ലോക്ക് ആകുന്ന ശബ്ദമാണിതെന്നാണ് എംവിഡി പറയുന്നത്. സാധാരണയായി നാല് മുതല്‍ ഒമ്പത് വരെ 'ടിക്' ശബ്ദമാണ് വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്നത്. ലിവര്‍ വിലക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ തവണ 'ടിക്'ശബ്ദം കേട്ടാല്‍ ഹാന്‍ഡ് ബ്രേക്ക് അഡ്‍ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം. വാഹനം നിര്‍ത്തി പുറത്തിറങ്ങും മുന്‍പ്  ഗിയറില്‍ ഇടാനും മറക്കരുത്. വാഹനം ന്യൂട്രല്‍ പൊസിക്ഷനില്‍ ആണെങ്കില്‍ പോലും 'പാര്‍ക്കിംഗ് ബ്രേക്ക് ' ശരിയായി പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ സുരക്ഷ ഉറപ്പുവരുത്താം എന്നും എംവിഡി പറയുന്നു.

click me!