എ സി ജനറൽ കോച്ചുകളുടെ നിർമാണത്തിനുള്ള നടപടികൾ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ പുരോഗമിക്കുന്നു
എയര്‍ കണ്ടീഷന്‍ ചെയ്‍ത സെക്കന്‍റ് ക്ലാസ് ജനറല്‍ കോച്ചുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ എ സി ജനറൽ കോച്ചുകളുടെ നിർമാണത്തിനുള്ള നടപടികൾ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ പുരോഗമിക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. 2022 ജനുവരിയോടെ ഈ കോച്ചുകള്‍ ട്രാക്കുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൂറിൽക്കൂടുതൽപേർക്ക് ഇരുന്നുയാത്രചെയ്യാവുന്ന ജനറൽ എ.സി. എൽ.എച്ച്.ബി. കോച്ചുകളാണ് രൂപകല്പന ചെയ്യുന്നത്. 130 മുതൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടികളിലാണ് എ.സി. ജനറൽ കോച്ചുകൾ ഉൾപ്പെടുത്തുന്നത്.
രാജധാനി, ശതാബ്‍ദി, തുരന്തോ, തേജസ്, എ സി എക്സ്പ്രസുകൾ എന്നിവയിൽ ഇരുന്ന് യാത്രചെയ്യാവുന്ന ജനറൽ ഏസി കോച്ചുകളാണ് ഇന്ത്യന്‍ റെയില്‍വേ ഉൾപ്പെടുത്തുന്നത്.
100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കോച്ചിന്‍റെ നിര്‍മ്മാണ ചിലവ് 2.24 കോടി എങ്കിലും വരുമെന്നാണ് കണക്ക്. ഈ കോച്ചുകള്‍ പ്രധാനമായും ഉപയോഗിക്കുക മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ദീര്‍ഘദൂര മെയില്‍ എക്സ്പ്രസ് ട്രെയിനുകളിലാണ്. കോച്ചിന്റെ രൂപകല്പനയും സാധ്യതാപഠനവും പൂർത്തിയാകുന്നതോടെ ഒരുകോച്ച് നിർമിക്കാൻ ചെലവാകുന്ന തുക സംബന്ധിച്ച് ഏകദേശധാരണ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രൂപകല്‍പ്പന പൂര്‍ത്തിയായാല്‍ ഉടന്‍ നിർമാണം ഉടൻ ആരംഭിക്കും.
ഏ സി ജനറൽ കോച്ചുകളിൽ യാത്രചെയ്യാൻ മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യണം. ഇരുന്നുള്ള യാത്രയാണ് അനുവദിക്കുക. ജനറൽ കോച്ചുകളിൽ പോകുന്നവർക്കും മികച്ചസൗകര്യത്തോടെയുള്ള യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.