"നിങ്ങൾ ട്വിറ്റര്‍ വാങ്ങുന്ന നടപടി അവസാനിപ്പിച്ചു കഴിഞ്ഞില്ലെങ്കിൽ, ആ മൂലധനത്തിൽ നിന്ന് കുറച്ചെടുത്ത് ടെസ്‌ല കാറുകളുടെ വലിയ തോതിലുള്ള നിർമ്മാണത്തിനായി ഇന്ത്യയിൽ നിക്ഷേപിക്കാന്‍ നോക്കൂ.. നിങ്ങൾ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപം ഇതായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.." ടെസ്‍ല തലവന്‍ ഇലോണ്‍ മസ്‍കിനെ ടാഗ് ചെയ്‍തുകൊണ്ട് പൂനാവാല തന്റെ ട്വിറ്റർ പോസ്റ്റിൽ അദാര്‍ പൂനാവാല
അമേരിക്കന്‍ വാഹന ഭീമനായ ടെസ്‍ല ഒരു വർഷം മുമ്പ് ബംഗളൂരുവിൽ തങ്ങളുടെ ഇന്ത്യൻ വിഭാഗം രജിസ്റ്റർ ചെയ്‍തിരുന്നു. എങ്കിലും ഇന്ത്യയിലെ കമ്പനിയുടെ ഇലക്ട്രിക് കാറുകൾക്കായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് പ്രാദേശിക നിർമ്മാണം തുടങ്ങാൻ ഇലക്ട്രിക് വാഹന ഭീമനെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇപ്പോൾ കൊറോണ വാക്സിന്‍ നിര്‍മ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) സിഇഒ അദാർ പൂനവാല ടെസ്‌ല ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ടെസ്‌ല സിഇഒ എലോൺ മസ്‌കിനെ ആകർഷിക്കാൻ ശ്രമിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മസ്‍ക് ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നിക്ഷേപം ഇന്ത്യയില്‍ ആയിരിക്കും എന്ന് അദാർ പൂനവാല പറഞ്ഞതായി പിടിഐയെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!
"നിങ്ങൾ ട്വിറ്റര്‍ വാങ്ങുന്ന നടപടി അവസാനിപ്പിച്ചു കഴിഞ്ഞില്ലെങ്കിൽ, ആ മൂലധനത്തിൽ നിന്ന് കുറച്ചെടുത്ത് ടെസ്‌ല കാറുകളുടെ വലിയ തോതിലുള്ള നിർമ്മാണത്തിനായി ഇന്ത്യയിൽ നിക്ഷേപിക്കാന്‍ നോക്കൂ.. നിങ്ങൾ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപം ഇതായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.." ടെസ്‍ല തലവന്‍ ഇലോണ്‍ മസ്‍കിനെ ടാഗ് ചെയ്‍തുകൊണ്ട് പൂനാവാല തന്റെ ട്വിറ്റർ പോസ്റ്റിൽ അദാര്‍ പൂനാവാല പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെസ്‌ല ഇലക്ട്രിക് കാറുകൾ വിൽക്കാൻ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് മസ്‌ക് നേരത്തെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രാദേശിക നിർമ്മാണത്തിന് തയ്യറാകണമെന്നാണ് ടെസ്‍ലയോട് കേന്ദ്ര സർക്കാർ ആവര്‍ത്തിക്കുന്നത്. ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറാണെങ്കിൽ പ്രശ്‌നമൊന്നുമില്ലെന്നും എന്നാൽ കമ്പനി ചൈനയിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്യരുതെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍ ആദ്യമായി രാജ്യത്ത് ഇറക്കുമതി ചെയ്‍ത വാഹനങ്ങൾ വിജയിച്ചാൽ ഇന്ത്യയിൽ തങ്ങളുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്.
ടെസ്‌ലയുടെ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും, ഏതൊരു വലിയ രാജ്യത്തേക്കാളും ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ഇന്ത്യയിലാണ് എന്നാണ് ടെസ്‍ല പറയുന്നത്. കസ്റ്റംസ് മൂല്യം പരിഗണിക്കാതെ തന്നെ ഇലക്ട്രിക് കാറുകളുടെ താരിഫ് 40 ശതമാനമാക്കാനും കേന്ദ്ര സര്‍ക്കാരിനോട് ടെസ്‌ല അഭ്യർത്ഥിച്ചിരുന്നു.
ടാറ്റയുടെ ഈ കാറുകൾക്ക് ടെസ്‌ലയുടെ ഈ കിടിലന്‍ ഫീച്ചർ ലഭിച്ചേക്കും!
രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റിയുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്‌സ് ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഇന്ത്യയ്ക്കും വിദേശ വിപണികൾക്കുമായി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഇടത്തിനായി ആഭ്യന്തര കാർ നിർമ്മാതാവ് നിരവധി പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം) ഡിവിഷനാണ് കാർ നിർമ്മാതാക്കളുടെ വൈദ്യുതീകരണ തന്ത്രം നയിക്കുന്നത്.
Tata Nexon EV : 'മൈലേജ്' കൂടിയ പുത്തന്‍ നെക്സോണ്‍ മെയ്‍ 11ന് എത്തും
ഇക്കാര്യത്തിൽ, ബ്രാൻഡിൽ നിന്ന് യഥാക്രമം വരാനിരിക്കുന്ന രണ്ട്, മൂന്ന് തലമുറ ഇവികളുടെ അടിത്തറ രൂപീകരിക്കാൻ പോകുന്ന കര്‍വ്വ്, അവിന്യ എന്നീ പ്രീ-പ്രൊഡക്ഷൻ ആശയങ്ങൾ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഭാവിയിലെ ഇവികൾക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന പുതിയ 'ബോൺ ഇലക്ട്രിക്' സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് അവിന്യ കണ്‍സെപ്റ്റ്.
അവിനിയ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള മോഡലുകൾക്കായി ടാറ്റ മോട്ടോഴ്‌സ് ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ വിഭാവനം ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടാറ്റ മോട്ടോഴ്‌സ് ഇക്കാര്യം പരിശോധിക്കുന്നതായി ടിപിഇഎം പ്രൊഡക്‌ട് ലൈൻ ആൻഡ് ഓപ്പറേഷൻസ് മേധാവി ആനന്ദ് കുൽക്കർണി വെളിപ്പെടുത്തിയതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസൈനിന് ലെവൽ 3 അല്ലെങ്കിൽ അതിലും ഉയർന്ന തലത്തിലുള്ള സ്വയംഭരണ സാങ്കേതികവിദ്യ സംയോജിപ്പിക്കാൻ കഴിയും.
ഈ പ്ലാറ്റ്‌ഫോമിന് പൂർണ്ണമായും ഓട്ടോണമസ് ഡ്രൈവിംഗ് സാധ്യമാണെന്നും ആഗോള വിപണിയിൽ ഇതിന് മികച്ച ആവശ്യക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, ഉയർന്ന തലത്തിലുള്ള ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന കുറച്ച് കാർ നിർമ്മാതാക്കൾ ലോകത്ത് ഉണ്ട്. അവരിലൊരാളാണ് ടെസ്‌ല. ടെസ്‍ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.
ഈ വണ്ടികള്‍ ലൈംഗികബന്ധത്തിനുള്ള ഒളിയിടമാകുമോ?!