മുതലാളി ഒരു സ്റ്റാറാണ്! ആദ്യ ഥാർ റോക്‌സ് വാങ്ങിയത് 1.31 കോടിക്ക്, പണ്ട് 3 ഡോർ ആദ്യം വാങ്ങിയതും ഇതേ മുതലാളി!

By Web Team  |  First Published Oct 9, 2024, 4:49 PM IST

മഹീന്ദ്ര അഞ്ച് ഡോർ ഥാർ റോക്സിന്‍റെ ആദ്യ യൂണിറ്റ് വിറ്റത് 1.31 കോടിക്ക്. സ്വന്തമാക്കിയത് പണ്ട് മൂന്നു ഡോർ ഥാർ  1.11 കോടിക്ക് സ്വന്തമാക്കിയ അതേ മുതലാളി


ഹീന്ദ്ര ആൻഡ് മഹീന്ദ്ര 2024 ആഗസ്റ്റ് 15 നാണ് തങ്ങളുടെ പുതിയ ഥാർ റോക്‌സ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഈ എസ്‌യുവിയുടെ പ്രാരംഭ വില 12.99 ലക്ഷം രൂപയാണ്.  അടുത്തിടെ കമ്പനി ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ലേലത്തിനുവച്ചിരുന്നു. ഈ ആദ്യ യൂണിറ്റ് 1.31 കോടി രൂപയ്ക്കാണ് വിറ്റുപോയത്.  മിൻഡ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആകാശ് മിൻഡയാണ് VIN 001 റോക്‌സ് 1.31 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. 

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കാർ ആൻഡ്ബൈക്ക്  വെബ്‌സൈറ്റിലാണ് ആദ്യ ഥാർ റോക്സിനായുള്ള ഡിജിറ്റൽ ലേലം നടന്നത്. സെപ്റ്റംബർ 15, 16 തീയ്യതികളിലായിരുന്നു ലേലം. ഏകദേശം 20 പേരോളമാണ് ആക‌ടീവ് ബിഡിംഗ് പോരാട്ടത്തിൽ പങ്കെടുത്തത്. കൂടാതെ മഹീന്ദ്ര ഥാർ റോക്‌സ് VIN001 പതിപ്പ് സ്വന്തമാക്കാനുള്ള ലേലത്തിന് 10980 രജിസ്‌ട്രേഷനുകളും ഉണ്ടായിരുന്നു. ഇത്രയും പേരെ മറികടന്നാണ് ആകാശ് മിൻഡ ആദ്യ ഥാർ സ്വന്തമാക്കിയത്. വാഹനം ആകാശിന് കൈമാറി. മഹീന്ദ്ര ഓട്ടോമോട്ടീവിൻ്റെ സിഎംഒ മഞ്ജരി ഉപാധ്യേയ ആകാശിന് റോക്‌സ് ഡെലിവർ ചെയ്തത്.

Latest Videos

undefined

കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 25 ലക്ഷം രൂപയായിരുന്നു ഥാർ റോക്സിന്‍റെ അടിസ്ഥാന വില. ടോപ്പ്-സ്പെക്ക് 4WD വേരിയൻ്റിന് 22.49 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. അതായത് കരുതൽ ധനം 2.50 ലക്ഷം രൂപയോളം കൂടുതലായിരുന്നു. 24 മണിക്കൂറിനുള്ളിൽ ലേലം ഒരു കോടിക്ക് മുകളിലെത്തി. സെപ്തംബർ 16ന് വൈകിട്ട് ഏഴുമണിക്കാണ് ലേലം വിളി അവസാനിച്ചത്.

ഈ ലേലത്തിൽ നിന്ന് ലഭിച്ച് മുഴുവൻ തുകയും എൻജിഒയായ നന്ദി ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഒപ്പം ബിഡിന് തുല്യമായ തുക സംഭാവന കമ്പനിയും നൽകുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്.  നാന്ദി ഫൗണ്ടേഷന് ഇതിലൂടെ 2.62 കോടി രൂപ സംഭാവന ലഭിക്കും. 

പ്രത്യേകം തയാറാക്കിയ നെബുല ബ്ലൂ നിറത്തിലാണ് ഈ ഥാർ റോക്‌സ് VIN001.  ഇതിന് 'VIN 001' ബാഡ്‍ജും ആനന്ദ് മഹീന്ദ്ര ഒപ്പിട്ട ഒരു പ്രത്യേക ബാഡ്‍ജും ലഭിക്കുന്നു. മറ്റ് സവിശേഷതകളെല്ലാം സ്റ്റാൻഡേർഡ് എസ്‌യുവികൾക്ക് സമാനമാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം മുമ്പ് മൂന്ന് ഡോർ ആദ്യം പുറത്തിറങ്ങിയപ്പോൾ 1.11 കോടി രൂപയ്ക്ക് സ്വന്തമാക്കിയ അതേ വ്യക്തിയാണ് ആകാശ് മിൻഡ എന്നാണ്. VIN 001 മൂന്നു ഡോ‍ർ ഥാറാണ് അന്ന് ആകാശ് മിൻഡ സ്വന്തമാക്കിയത്. 

അതേസമയം ഥാ‍ർ റോക്സിനുള്ള ബുക്കിംഗ് കുതിക്കുകയാണ്. ഡെലിവറി ദീപാവലിയോട് അനുബന്ധിച്ച് തുടങ്ങും. ഒക്ടോബർ മൂന്നിന് രാവിലെ 11 മണി മുതലാണ് പുതിയ ഥാർ റോക്സ് ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 60 മിനിറ്റിനുള്ളിൽ  1.76 ലക്ഷം ബുക്കിംഗ് കമ്പനിക്ക് ലഭിച്ചിരുന്നു. 21,000 രൂപയാണ് ബുക്കിംഗ് തുക. ബുക്കിംഗ് ആരംഭിച്ചതോടെ ഈ വാഹനത്തിൻ്റെ ടെസ്റ്റ് ഡ്രൈവും കമ്പനി ആരംഭിച്ചിട്ടുണ്ട്. MX1, MX5, MX3, AX5L, AX3L, AX7L എന്നിങ്ങനെ മൊത്തം ആറ് വേരിയൻ്റുകളാണ് ഈ എസ്‍യുവിക്ക് ഉള്ളത്. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ ഥാർ റോക്‌സിന് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ നിങ്ങൾക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളും ലഭിക്കും. അതേ സമയം, ഈ വാഹനത്തിൻ്റെ 4X4 വേരിയൻ്റ് ഡീസൽ വേരിയൻ്റിൽ മാത്രമേ ലഭിക്കൂ. 

മഹീന്ദ്ര ഥാർ റോക്ക്സിൽ അഞ്ച് പേർക്ക് സുഖമായി ഇരിക്കാം. കൂടുതൽ ലഗേജുകൾ കൊണ്ടുപോകാൻ 447 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം (10.25 ഇഞ്ച്), ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവയുൾപ്പെടെ വിവിധ സുരക്ഷാ ഫീച്ചറുകളുമായാണ് വരുന്നത്. 

click me!