ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി നടുറോഡില്‍, യുവതാരത്തെ പൊലീസ് കുടുക്കിയത് ഇങ്ങനെ!

By Web Team  |  First Published Apr 18, 2022, 11:17 AM IST

പുതിയ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഇവിടെ എത്തിയതായിരുന്നു താരം. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ ആണ് സംഭവ സമയം യുവാതരം ഓടിച്ചത്


ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച യുവതാരത്തെ കുടുക്കി പൊലീസ്.  കാൺപൂരിലെ (Kanpur) തെരുവുകളിൽ ഹെൽമറ്റില്ലാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ചതിന് നടൻ വരുൺ ധവാന് കാൺപൂർ പോലീസ് ചലാൻ അയച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തർപ്രദേശിലെ റോഡുകളിൽ വരുൺ ധവാൻ മോട്ടോർസൈക്കിൾ ഓടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. പുതിയ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഇവിടെ എത്തിയതായിരുന്നു താരം. 

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

Latest Videos

റോയൽ എൻഫീൽഡ് മെറ്റിയോർ ആണ് സംഭവ സമയത്ത് വരുണ്‍ ധവാന്‍ ഓടിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെൽമെറ്റ് ധരിക്കാതെയാണ് നടൻ വാഹനം ഓടിച്ചതെന്ന് കാൺപൂർ ഡിസിപി ട്രാഫിക് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാൽ പോലീസ് നിയമപ്രകാരം താരത്തിനെതിരെ ചലാൻ പുറപ്പെടുവിച്ചു. വരുൺ ഓടിച്ചിരുന്ന മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ പ്ലേറ്റും തകരാറിലായതിനാൽ മാർഗനിർദേശങ്ങൾ ലംഘിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ട്. നിലവിൽ വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാർ കണ്ടെത്തിയാൽ മറ്റൊരു ചലാൻ കൂടി നൽകുമെന്നും പോലീസ് അറിയിച്ചതായും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

'കൊമ്പന്‍റെ വമ്പിന് ഇടിവ്'; റോയൽ എൻഫീൽഡിന് പണി കൊടുത്തത് 'ചിപ്പ്'

അതേസമയം  ട്രാഫിക്ക് നിയമലംഘന കുറ്റത്തിന് വരുൺ ധവാൻ കുടുങ്ങുന്നത് ഇതാദ്യമല്ല. നേരത്തെയും നിരവധി തവണ ഇതേ കുറ്റത്തിന് താരം വാർത്തകളിൽ നിറഞ്ഞിരുന്നു. കുറച്ചുകാലം മുമ്പ് മുംബൈയിൽ വെച്ച് കാറില്‍ തൂങ്ങിക്കിടന്ന് ആരാധകനൊപ്പം ഒരു ചിത്രം പകർത്തിയതിന് മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തിന് ചലാൻ നൽകിയിരുന്നു. ഒരു ട്രാഫിക് സിഗ്നൽ വച്ച് ആരാധകനൊപ്പം സെൽഫി ക്ലിക്കുചെയ്യാൻ വരുൺ ധവാൻ തന്റെ ഔഡി ക്യൂ 7-ൽ തൂങ്ങിക്കിടക്കുകയായിരുന്നു. ആരാധകനൊപ്പം ചിത്രമെടുക്കുന്ന ഈ ചിത്രം വൈറലായതോടെ പോലീസ് ചലാൻ പുറപ്പെടുവിക്കുകയായിരുന്നു. 

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

ചലാനുകൾ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തില്‍
മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലും ഇപ്പോൾ സിസിടിവി ശൃംഖലയുണ്ട്. അത് പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സൂക്ഷ്‍മമായി നിരീക്ഷിക്കുന്നു. രജിസ്ട്രേഷൻ നമ്പർ ട്രാക്ക് ചെയ്‍ത് നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ചലാൻ പുറപ്പെടുവിക്കുന്നത്. എന്നിരുന്നാലും, പല ഓൺലൈൻ ചലാനുകളിലും തെറ്റായ നമ്പർ പ്ലേറ്റ് കാരണം വീഴ്‍ച സംഭവിക്കാറുമുണ്ട്. 

ട്രാഫിക് പോലീസിന്റെ റിഡ്രസൽ പോർട്ടൽ വഴി തെറ്റായ ചലാനുകൾ വെല്ലുവിളിക്കാവുന്നതാണ്. അടുത്തകാലത്തായി ചലാൻ തുക വർധിപ്പിക്കാൻ സർക്കാരും അധികൃതരും ശ്രമിച്ചിരുന്നു. നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും റോഡുകൾ സുരക്ഷിതമാക്കുന്നതിനുമാണ് പിഴ വർധിപ്പിക്കുന്നത്.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യവും മാരകമായ അപകടങ്ങളുടെ ഏറ്റവും ഉയർന്ന അനുപാതവുമാണ് ഇന്ത്യയിലുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും കാരണം നിരവധി റോഡ് യാത്രക്കാരുടെ ജീവൻ നഷ്‍ടപ്പെടുന്നു. റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് നിരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.

റിയർവ്യൂ മിറർ ഇല്ലാത്തതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾക്കെതിരെ പോലീസ് കർശന നടപടി തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദിൽ റിയര്‍ വ്യൂ മിററുകള്‍ സ്ഥാപിക്കാത്ത ഇരുചക്രവാഹന ഉടമകൾക്ക് പോലീസ് ചലാൻ നൽകാൻ തുടങ്ങി. മറ്റ് നഗരങ്ങളിലെ പോലീസുകാർ സമീപഭാവിയിൽ തന്നെ ഇത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗിന്നസ് വേള്‍ഡ് റെക്കോഡ് പട്ടികയില്‍ ഇടം പിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

click me!