പുതിയ ഹ്യുണ്ടായി അൽക്കാസറിന് പുതിയ നിറങ്ങൾ

By Web Team  |  First Published Jul 5, 2024, 3:22 PM IST

സ്റ്റാറി നൈറ്റ്, ടൈഫൂൺ സിൽവർ, റേഞ്ചർ കാക്കി, ടൈറ്റൻ ഗ്രേ, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, എന്നിങ്ങനെ സാധാരണ ഒമ്പത് ഷേഡുകൾക്കൊപ്പം ചേരുന്ന പുതിയ മെറൂൺ നിറത്തിലാണ് ടെസ്റ്റ് മോഡൽ എത്തിയിരിക്കുന്നത്.


വീകരിച്ച ഹ്യുണ്ടായ് അൽകാസർ മൂന്നുവരി എസ്‌യുവി അടുത്തിടെ ക്യാമറയിൽ കുടുങ്ങി. സ്റ്റാറി നൈറ്റ്, ടൈഫൂൺ സിൽവർ, റേഞ്ചർ കാക്കി, ടൈറ്റൻ ഗ്രേ, അറ്റ്ലസ് വൈറ്റ്, ഏബിയസ് ബ്ലാക്ക്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, എന്നിങ്ങനെ സാധാരണ ഒമ്പത് ഷേഡുകൾക്കൊപ്പം ചേരുന്ന പുതിയ മെറൂൺ നിറത്തിലാണ് ടെസ്റ്റ് മോഡൽ എത്തിയിരിക്കുന്നത്.

പുതിയ 2024 ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ, പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, ഡിആർഎല്ലുകൾ, ചെറുതായി ട്വീക്ക് ചെയ്‌ത ബമ്പർ എന്നിവയുമായാണ് വരുന്നത്. പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾക്കൊപ്പം സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരും. ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ അൽകാസറിന് വലിയ ടെയ്‌ലാമ്പ് ക്ലസ്റ്ററുകൾ ഉണ്ടാകും. പിൻ ബമ്പറും പരിഷ്കരിക്കും. അതിൻ്റെ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്തില്ല.

Latest Videos

ഇതിൻ്റെ ഇൻ്റീരിയർ നവീകരണങ്ങളിൽ ചിലത് ക്രെറ്റ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കും. ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റായും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായും പ്രവർത്തിക്കുന്ന രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, വെൻ്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, എഡിഎഎസ് സ്യൂട്ട് എന്നിവ ഉൾക്കൊള്ളുന്ന ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണത്തോടെയാണ് പുതിയ അൽകാസർ എത്തിയിരിക്കുന്നത്. എസ്‌യുവിക്ക് പുതുതായി ഡിസൈൻ ചെയ്ത ഡാഷ്‌ബോർഡും പുതിയ ട്രിമ്മുകളും അപ്‌ഹോൾസ്റ്ററിയും ലഭിക്കും. എഞ്ചിൻ സജ്ജീകരണം നിലവിലെ മോഡലിന് സമാനമായിരിക്കും. നിലവിൽ, 115 bhp, 1.5L ഡീസൽ, 160bhp, 1.5L ടർബോ പെട്രോൾ എഞ്ചിനുകളിൽ ഹ്യുണ്ടായ് അൽകാസർ ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും നിലനിർത്തും.

click me!