പുത്തൻ നിറങ്ങളിൽ 2022 കാവസാക്കി നിൻജ 650 ഇന്ത്യയിൽ

By Web Team  |  First Published Aug 12, 2021, 12:38 PM IST

6.61 ലക്ഷം ആണ് 2022 കാവസാക്കി നിൻജ 650യുടെ എക്‌സ്-ഷോറൂം വില. 


ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കാവസാക്കിയുടെ ഇന്ത്യൻ നിരയിലെ ഫുൾ ഫെയേർഡ് ബൈക്കുകളിൽ മുഖ്യനാണ് നിൻജ 650. ഇപ്പോഴിതാ ഈ മോഡലിന്‍റെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പുത്തൻ നിൻജ 650യ്ക്ക് പേൾ റോബോട്ടിക് വൈറ്റ്, ലൈം ഗ്രീൻ എന്നീ പേരുകളിൽ അവതരിപ്പിച്ചിരിക്കുന്ന പുത്തൻ നിറങ്ങൾ ലഭിക്കുന്നു.

6.61 ലക്ഷം ആണ് 2022 കാവസാക്കി നിൻജ 650യുടെ എക്‌സ്-ഷോറൂം വില. 2022 കാവസാക്കി നിൻജ 650യ്ക്ക് ഇതുവരെ വില്പനയിലുണ്ടായിരുന്ന നിൻജ 650യെക്കാൾ 7,000 രൂപ മാത്രമാണ്വില വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കും വിധം നിൻജ 650 പരിഷ്‍കരിച്ച് എത്തിച്ചിരുന്നു. 50,000 രൂപയോളമാണ് കാവസാക്കി അന്ന് വർദ്ധിപ്പിച്ചിരുന്നത്.

Latest Videos

2022 കാവസാക്കി നിൻജ 650യിൽ മറ്റു മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഡൺലപ്പ് സ്‌പോർട്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകളാണ് 2022 കാവസാക്കി നിൻജ 650യിൽ. 649 സിസി പാരലൽ-ട്വിൻ എൻജിൻ തന്നെയാണ് നിൻജ 650-യിലും. ബിഎസ്4 നിൻജ 650-യുമായി താരതമ്യം ചെയ്യുമ്പോൾ പവർ മാറ്റമില്ലാതെ 67.2 ബിഎച്പിയിൽ തുടരുന്നു, എന്നാൽ,ടോർക്ക് 1.7 എൻഎം കുറഞ്ഞിട്ടുണ്ട്. പുത്തൻ നിൻജ 650-യിലും 6-സ്പീഡ് ഗിയർബോക്‌സ് തന്നെയാണ്. പരിഷ്ക്കരിച്ച എക്സ്ഹോസ്റ്റ്, എയർബോക്‌സ് എന്നിവയും പുത്തൻ നിൻജ 650-യുടെ ഭാഗമാണ്.

നിൻജ 650-യുടെ പ്രധാന ആകർഷണം അഗ്രെസ്സിവ് മുഖഭാവം നൽകുന്ന റീഡിസൈൻ ചെയ്ത ഫെയറിംഗും സ്പ്ലിറ്റ് ഫുൾ-എൽഇഡി ഹെഡ്ലൈറ്റുകളുമാണ്. റൈഡർക്ക് കൂടുതൽ സപ്പോർട്ട് നൽകുന്ന വലിപ്പമേറിയ ഇന്ധന ടാങ്കും പുത്തൻ നിൻജ 650-യുടെ പ്രത്യേകതകളാണ്. നിൻജ 650-യുടെ മറ്റൊരു ആകർഷണം ബ്ലൂടൂത്ത് എനേബിൾഡ് ആയ 4.3 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഡിസ്‌പ്ലേയാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ കവാസാക്കിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഈ ആപ്പ് ബൈക്കിനെപ്പറ്റിയുള്ള സകല വിവരങ്ങളും റൈഡിങ് ഡാറ്റയും നൽകും.

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കാവസാക്കി 2020 മെയ് മാസത്തിലാണ് ബിഎസ് 6 നിഞ്ച 650-യെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.  കവാസാക്കി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!