ചുളുവിലയ്ക്ക് കിട്ടിയാലും വാങ്ങരുത് ഈ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍!

By Web Team  |  First Published Nov 9, 2021, 1:35 PM IST

ഇതാ യൂസ‍്‍ഡ് കാറുകള്‍  (Used Car) തെരെഞ്ഞെടുക്കുമ്പോള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കേണ്ട 10 മോഡലുകളും അതിനുള്ള കാരണങ്ങളും


ന്ത്യൻ (Indian) സ്‍ഡ് കാർ വിപണി (Used Car Market) വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല  ഇന്ത്യയിൽ ഉപയോഗിച്ച കാറുകൾ വാങ്ങാൻ കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നതിനാൽ ഈ വിപണി അതിവേഗം വളരുകയുമാണ്. പല സാധാരണക്കാരും വാഹനം എന്ന സ്വപ്‍നം സാക്ഷാല്‍ക്കരിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ (Second Hand Car) വാങ്ങി ആയിരിക്കും. ഇതാ യൂസ‍ഡ് കാറുകള്‍  (Used Car) തെരെഞ്ഞെടുക്കുമ്പോള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കേണ്ട 10 മോഡലുകള്‍. 

ഷെവർലെ കാപ്‌റ്റിവ
കുറച്ചുകാലം മുമ്പ് തന്നെ ഷെവർലെ ഇന്ത്യയിലെ കച്ചവടം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം മുതൽ തലേഗാവ് പ്ലാന്റും കമ്പനി നിർത്തി. ഇന്ത്യയിൽ ചില സേവന കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. എങ്കിലും പാർട്‍സിന്റെ ലഭ്യത ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ഇത് എഞ്ചിന്റെ ഭാഗമോ ട്രാൻസ്മിഷന്റെയോ ആണെങ്കിൽ നിങ്ങള്‍ പാടുപെടും. ക്യാപ്‌റ്റിവയ്‌ക്ക് എഞ്ചിൻ പ്രശ്‌നങ്ങളും ടർബോചാർജർ തകരാറും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂസ്‍ഡ് കാർ വിപണിയില്‍ ശരാശരി 3.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ചെലവാക്കിയാല്‍ മതിയാകും ഈ അഞ്ച് സീറ്റര്‍ വാങ്ങാന്‍. എന്നാല്‍ വില എൻട്രി ലെവൽ ഹാച്ച്ബാക്കുകളേക്കാൾ കുറവാണെങ്കിലും മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഒഴിവാക്കുന്നതാകും ഉചിതം. 

Latest Videos

undefined

ഷെവർലെ ക്രൂസ്
ഷെവർലെ ക്രൂസ് ഒരു മികച്ച ഡീസൽ മോഡലാണ്.  ക്രൂസ് ഇപ്പോഴും വളരെ ജനപ്രിയവുമാണ്. എന്നാല്‍ ഷെവർലെ ക്രൂസിന്റെ സെൻസറുകൾ പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ പലപ്പോഴും പരാജയപ്പെടാറുണ്ട്, പലപ്പോഴും അവ മാറ്റിസ്ഥാപിക്കേണ്ടതായി വരും. യൂസ്‍ഡ് കാർ വിപണിയിലെ ശരാശരി വില 3 ലക്ഷം മുതൽ 4 ലക്ഷം വരെ മാത്രമാണെങ്കിലും മുകളിൽ സൂചിപ്പിച്ച സമാന കാരണങ്ങളാൽ ക്രൂസ് വാങ്ങുന്നത് ഒഴിവാക്കുക.

റെനോ ഫ്ലൂയൻസ്
ഡി-സെഗ്‌മെന്റിൽ വിറ്റഴിച്ച ഫ്ലൂയൻസിന് ഇന്ത്യൻ വിപണിയിലെ ടൊയോട്ട കൊറോളയെപ്പോലെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റെനോ ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുവെങ്കിലും, നിർത്തലാക്കിയെങ്കിലും ഫ്ലൂയൻസിന് സർവീസ് ലഭിക്കും. എന്നാൽ സ്‌പെയർ പാർട്‌സ് എളുപ്പം ലഭിക്കില്ല. കാർ അപകടത്തിൽ പെട്ടാൽ, മാസങ്ങളോളം സർവീസ് സെന്ററിൽ ചെലവഴിക്കുകയോ പ്രശ്‍നം ഒരിക്കലും പരിഹരിക്കാനാകാത്ത വിധത്തിലാകുകയോ ചെയ്യാം. യൂസ്‍ഡ് കാർ വിപണിയിലെ ശരാശരി വില മൂന്നു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണെങ്കിലും വാങ്ങാതിരിക്കുകയാകും ഉചിതം.

റെനോ കോലിയോസ്
കോലിയോസ് പ്രീമിയം എസ്‌യുവിയുടെ കുറച്ചു യൂണിറ്റുകള്‍ മാത്രമേ റെനോയ്ക്ക് വിപണിയിൽ വില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. കുറച്ച് കാറുകൾ മാത്രം വിറ്റുപോയതിനാൽ, കാറിന്റെ സ്പെയർ പാർട്‍സ് ലഭ്യത സംശയാസ്‍പദമായി തുടരുന്നു. ഫ്ലൂയൻസ് നേരിടുന്ന അതേ വെല്ലുവിളികളും പ്രശ്‍നങ്ങളും കോലിയോസും അഭിമുഖീകരിക്കുന്നു. യൂസ്‍ഡ് കാർ വിപണിയിലെ ഈ മോഡലിന്‍റെ ശരാശരി വില 6 ലക്ഷം മുതൽ 10 ലക്ഷം വരെയാണ്. 

സ്കോഡ സൂപ്പർബ് V6 4X4/ പെട്രോൾ DSG 
സ്‌കോഡ സൂപ്പർബ് ഒരു മികച്ച കാറാണെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നിരുന്നാലും, സ്കോഡയുടെ ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ മിക്ക ഉപഭോക്താക്കൾക്കും തൃപ്‍തികരമല്ല. Superb V6 4X4 പോലുള്ള പഴയ തലമുറ മോഡലുകൾ ഇന്ത്യയിൽ അപൂർവവുമാണ്. പാര്‍ട്‍സ് ലഭ്യത വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ, വിശ്വസനീയമല്ലാത്ത DQ200 ഗിയർബോക്സുമായി വന്ന സ്കോഡ സൂപ്പർബ് പെട്രോൾ DSG വാങ്ങുന്നത് ഒഴിവാക്കുക. ഇത് തകരാറിലായേക്കാം, നന്നാക്കാൻ നിങ്ങൾക്ക് വളരെയധികം പണവും ചിലവാകും. സെക്കന്‍ഡ് ഹാന്‍ഡ് കാർ വിപണിയിലെ ശരാശരി വില 8 മുതൽ 14 ലക്ഷം വരെയാണെങ്കിലും ഒഴിവാക്കുകയാണ് ഉചിതം. 

മിത്സുബിഷി ഔട്ട്ലാൻഡർ
വിപണിയിൽ ഔട്ട്‌ലാൻഡർ ഒരു അപൂർവ വാഹനമായതിനാൽ, എസ്‌യുവി പരിപാലിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഊഹിക്കാം. ഉപയോഗിച്ച കാർ വിപണിയിലെ ശരാശരി വില നാല് ലക്ഷം മുതൽ ഏഴ് ലക്ഷം വരെയാണെങ്കിലും നിങ്ങൾക്ക് വിദേശത്ത് നിന്ന് സ്ഥിരമായി സ്‌പെയർ പാർട്‌സ് അയച്ചു തരാന്‍ കഴിയുന്ന ഒരാളെ ലഭിക്കുന്നതുവരെ, ഈ കാർ വാങ്ങുന്നത് ഒഴിവാക്കുകയാകും നല്ലത്! 

നിസാൻ ടീന
നിസാൻ ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വാഹനമായ ടീന വന്‍ സ്ഥല സൌകര്യം വാഗ്ദാനം ചെയ്യുന്നു. യൂസ്‍ഡ് കാർ വിപണിയിൽ, ഏകദേശം നാല് ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് ടീന സെഡാനെ സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ സേവന ശൃംഖലയുടെ അഭാവവും സ്‌പെയർ പാർട്‌സുകളുടെ ലഭ്യതയും പ്രശ്‌നമായേക്കാം. കൂടാതെ, ടീനയ്ക്ക് റേഡിയേറ്റർ തകരാറിലായ നിരവധി പ്രശ്‍നങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വളരെ ചെലവേറിയ അറ്റകുറ്റപ്പണിയാണെന്നതും അറിഞ്ഞിരിക്കുക. 

 

നിസാൻ എക്സ്-ട്രെയിൽ
ഇന്ത്യയിൽ ഹ്യൂണ്ടായി ട്യൂസണിനെ നേരിടാനാണ് നിസാൻ എക്സ്-ട്രെയിൽ അവതരിപ്പിച്ചത്. എന്നാല്‍ എസ്‌യുവി വിപണിയിൽ മികച്ച വില്‍പ്പന വാഹനം നേടിയില്ല, വിരലില്‍ എണ്ണാവുന്നവ മാത്രമാണ് വിറ്റത്. വാഹനം ദൃഢമായി നിർമ്മിച്ചതാണെങ്കിലും സ്പെയർ പാർട്‍സ് വളരെ ചെലവേറിയതാണ്. സെക്കന്‍ഡ് ഹാന്‍ഡ് കാർ വിപണിയില്‍ വാഹനത്തിന്‍റെ ശരാശരി വില ഏകദേശം മൂന്നു ലക്ഷം മുതൽ ആറ് ലക്ഷം വരെയാണ്. 

ഹ്യുണ്ടായി സാന്താ ഫെ
ഈ കാറിന് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല.  ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിക്ക് മികച്ച സേവന ശൃംഖലയുമുണ്ട്. പക്ഷേ പ്രശ്നം സ്‌പെയർ പാർട്‌സുകളുടെ ലഭ്യതയിലാണ്. സാന്റാ ഫെ ഒരു CBU മോഡലായിട്ടാണ് കമ്പനി വിറ്റത്. പലരും കാറിന് സ്റ്റിയറിംഗ് പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാഗങ്ങൾ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ മാറ്റി സ്ഥാപിക്കാന്‍ സമയമെടുക്കും. ഏതാനും ആഴ്‍ചകളോ മാസങ്ങളോ വാഹനം സർവീസ് സെന്ററിൽ സൂക്ഷിക്കാൻ നിങ്ങൾ തയ്യാറാണെങ്കില്‍ ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ് ഹ്യുണ്ടായി സാന്താ ഫെ. വെറും അഞ്ച് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ ചെലവാക്കിയാല്‍ വാഹനം വീട്ടിലെത്തും. 

 

Source: Cartoq
 

click me!