മഞ്ഞൾ പ്രസാദത്തിന് എന്ത് കൊണ്ടാണ് ഇത്രയും അധികം പ്രധാന്യം?

By Web Team  |  First Published Jan 20, 2022, 9:34 AM IST

ആചാരത്തിന്റെ ഭാഗമായി പണ്ടു മുതലെ നവവധുവിനെ മഞ്ഞൾ പുരട്ടാറുണ്ട്. വിവാഹത്തിന് മുമ്പുളള ഈ നോർത്ത് ഇന്ത്യൻ ചടങ്ങ് ഇപ്പോൾ കേരളത്തിലും പ്രചാരത്തിലായി. 


വിഷ്ണു ക്ഷേത്രങ്ങളിൽ ചന്ദനവും ശിവക്ഷേത്രങ്ങളിൽ ഭസ്മവും ഉപയോഗിക്കുമ്പോൾ ദേവീക്ഷേത്രങ്ങളിൽ മഞ്ഞളാണ് പ്രസാദമായി നൽകുന്നത്. ആചാരത്തിന്റെ ഭാഗമായി പണ്ടു മുതലെ നവവധുവിനെ മഞ്ഞൾ പുരട്ടാറുണ്ട്. വിവാഹത്തിന് മുമ്പുളള ഈ നോർത്ത് ഇന്ത്യൻ ചടങ്ങ് ഇപ്പോൾ കേരളത്തിലും പ്രചാരത്തിലായി. 

സർപ്പാരാധനയിൽ മഞ്ഞൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. വരമഞ്ഞളെന്നാൽ പൂജിച്ച മഞ്ഞളാണ്. ചരടിലൊരു മഞ്ഞൾ കെട്ടി താലിയായി വിവാഹം കഴിക്കുന്ന സമ്പ്രദായം തമിഴ്നാട്ടിലുണ്ട്. വിവാഹം പോലെ നേരത്തേ തീരുമാനിക്കുന്ന ശുഭ കർമ്മങ്ങൾക്ക് പുലവാലായ്മ ബാധിക്കാതെ ഇരിക്കാനായി ഒരു ചരടിൽ മഞ്ഞൾ ജപിച്ചു കെട്ടുന്ന പതിവ് ഗൗഡ സാരസ്വത ബ്രാഹ്മണർക്ക് പതിവാണ്. ക്ഷേത്രങ്ങളിൽ ഗുരുതി തയ്യാറാക്കുന്നത് മഞ്ഞളും ചുണ്ണാമ്പും ചേർത്താണ്.

Latest Videos

undefined

ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ അണുക്കളെ അകറ്റുകയും ചെയ്യുന്നു. മഞ്ഞളും തുസിയോ ആര്യവേപ്പിലയോ ചേർത്തരച്ച് ത്വക്ക് രോഗങ്ങൾക്കായും സൗന്ദര്യ വർദനവിനായും ഉപയോഗിക്കുന്നു. മഞ്ഞളിന് ഇംഗ്ലീഷിൽ ടർമറിക്കെന്നും ഹിന്ദിയിൽ ഹൽദിയെന്നും അറിയപ്പെടുന്നു. 

ആന്ധ്ര, മഹാരാഷ്ട്ര,തമിഴ്‌നാട്, ഒറീസ, കേരളം എന്നിവിടങ്ങളിൽ ഇത് കൃഷി ചെയ്യുന്നു. നട്ടു കഴിഞ്ഞ് ഏഴ്മാസം ആയാൽ വിളവെടുക്കാം. മഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ചാണ് കറികളിലും മറ്റും ഉപയോഗിക്കുന്നത്. മഞ്ഞൾ സൗ ന്ദര്യവർദ്ധക വസ്തുക്കളിലും ആയുർവേദ മരുന്നുകളിലും  ഉപയോഗിക്കുന്നു.ഇതിൽ അടങ്ങിയിട്ടുള്ള കുർക്കുമിന് ക്യാൻസറിനെ തടയാനും കഴിവുണ്ട്. പനി പെട്ടെന്ന് മാറാൻ വെളളമോ പാലോ തിളപ്പിച്ചാറ്റി ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കുടിച്ചാൽ മതി. മഞ്ഞളിന് ശരീരത്തെ ചുടാക്കാൻ കഴിയും. 

മഞ്ഞളിന് മഞ്ഞ നിറമാണ്. കരിമഞ്ഞളിന് നീല നിറവും,കസ്തൂരി മഞ്ഞളിന് ക്രീം നിറവുമാണ്. മരമഞ്ഞൾ എന്നൊരു മഞ്ഞളും ഉണ്ട്. പലതരം മരുന്നായാണ് ഇതൊക്കെ ഉപയോഗിക്കുന്നത്. മഞ്ഞ കൂവയാണ് കസ്തുരി മഞ്ഞളെന്ന് പലരും വിൽക്കുന്നത്. കിഴക്കുവശത്ത്  തുളസിത്തറയിൽ മഞ്ഞൾ നടുന്നത് ഐശ്വര്യമുണ്ടാകാൻ നല്ലതാണ് .പടിഞ്ഞാറ് വശത്ത് മഞ്ഞൾ നടന്നത്.വാസ്തു ദോഷങ്ങൾക്ക് പരിഹാരമാണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Read more : വ്യാഴം അനുകൂലമായാൽ ഏറ്റവും ഭാഗ്യം; അറിയാം ചിലത്

click me!