അശ്വതി, രോഹിണി, പുണർതം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം ,ഉത്രാടം, തിരുവോണം,ഉത്രട്ടാതി നക്ഷത്രങ്ങൾ വാഹനം വാങ്ങാനും ആദ്യമായി അതിൽ സഞ്ചരിക്കാനും നന്ന്. ഈ ദിവസം ഡെലിവറി കിട്ടിയില്ലെങ്കിൽ മറ്റൊരാളെ കൊണ്ട് വാഹനം വീട്ടിലെത്തിച്ച് നല്ല ദി വസം നോക്കി വണ്ടി എടുത്തു തുടങ്ങാം.
ശുക്രദശയിൽ ആണ് വാഹനവും വീടുമെല്ലാം ഉണ്ടാകുന്നത്. വീട്ടിലാർക്കെങ്കിലും ഇത് വന്നാലും ഗുണമുണ്ടാകും. കുടുതൽ പേർക്കുണ്ടായാൽ അധികഫലം പ്രതീക്ഷിക്കാം. നാലാം ഭാവാധിപൻ ,നാലിൽ നിൽക്കുന്നതും അങ്ങോട്ട് നോക്കുന്ന ഗ്രഹവുമെല്ലാം വാഹനയോഗം നൽകും.
സമയമനുകൂലമായാൽ ലോണെടുത്തും വണ്ടി വാങ്ങും.അല്ലെങ്കിൽ എത്ര ശ്രമിച്ചാലും അത്നടക്കാതെ പോകും.ആദ്യമേ ഒരു സ്വപ്നം അഥവാ സങ്കൽപ്പം വേണം.ഏത് കാറാണ് വേണ്ടത് എന്ന്. ഏത് കളർ ഏത് മോഡൽ. പൂർണമായ ആഗ്രഹം വേണം. കുടുംബാംഗങ്ങളോടൊപ്പം അതിൽയാത്ര ചെയ്യുന്നതും സ്വപ്നം കാണണം.ഒരു തീയതി കൂടി മുൻ കൂട്ടി കണ്ട് വയ്ക്കുക.സ്വപ്നം യാഥാർത്ഥ്യമാകും.
undefined
അശ്വതി, രോഹിണി, പുണർതം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം ,ഉത്രാടം, തിരുവോണം, ഉത്രട്ടാതി നക്ഷത്രങ്ങൾ വാഹനം വാങ്ങാനും ആദ്യമായി അതിൽ സഞ്ചരിക്കാനും നന്ന്. ഈ ദിവസം ഡെലിവറി കിട്ടിയില്ലെങ്കിൽ മറ്റൊരാളെ കൊണ്ട് വാഹനം വീട്ടിലെത്തിച്ച് നല്ല ദിവസം നോക്കി വണ്ടി എടുത്തു തുടങ്ങാം.
ക്ഷേത്രത്തിൽ പൂജിക്കുന്നതും നല്ലതാണ്. ദീർഘ കാലമായി പരിശ്രമിച്ചിട്ടും ഒരു വാഹനം ആഗ്രഹിച്ചത് സ്വന്തമാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉടനെ ഒരു ജോൽസ്യനെ കണ്ട് എന്തു കൊണ്ടാണത് എന്ന് മനസിലാക്കി പ്രതിവിധികൾ ചെയ്യുക.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant
Read more പ്രദോഷ വ്രതം ശിവ പ്രീതിയ്ക്ക് ഉത്തമം