2024 ഡിസംബർ 29 മുതൽ ജനുവരി 4 2025 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
ചിലവുകൾ അധികമായി വരും. കലാകാരന്മാർക്ക് നല്ല കാലമാണിത്. പരീക്ഷയിൽ ഉന്നത വിജയം നേടും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ധാരാളം പണം പ്രതീക്ഷിച്ചപോലെ കിട്ടും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബത്തോടൊപ്പം ഉല്ലാസയാത്ര ചെയ്യും. ആരോഗ്യം തൃപ്തികരം.
മിഥുനം:-(മകയിരം1/2, തിരുവാതിര, പുണർതം 3/4)
പൂർവ്വിക സ്വത്ത് കൈവശം വന്നു ചേരും. പങ്കു കച്ചവടം ലാഭകരമാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.സുഹൃത്തിനെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.
കർക്കടകം:- (പുണർതം1/4 പൂയം, ആയില്യം)
പല കാര്യങ്ങൾക്കും തടസ്സവും താമസവും നേരിടും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.തൊഴിൽരംഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.
ചിങ്ങം:-(മകം. പൂരം, ഉത്രം 1/4)
തൊഴിൽ രംഗത്ത് ഗുണകരമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ചില ഭാഗ്യാനുഭവങ്ങൾക്കും സാധ്യത ഉണ്ട്. വീടുവിട്ട് കഴിയേണ്ടിവരാം. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര 1/2)
പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. സാമ്പത്തിക മെച്ചപ്പെടും. തീർത്ഥയാത്രയിൽ പങ്കുചേരും. വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കും.
തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ ജീവിതം സന്തോഷകരമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പഠനകാര്യങ്ങൾക്ക് തടസ്സം നേരിടും. സ്ഥാനക്കയറ്റ ത്തിലും സാധ്യത ഉണ്ട്.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിലർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. യാത്രകൾ ഗുണകരമായി തീരും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാണ്.
ധനു:-(മൂലം, പൂരാടം,ഉത്രാടം1/4)
ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ബിസിനസിൽ അഭിവൃദ്ധി ഉണ്ടാകും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കും. ഈശ്വരാധീനം ഉള്ള വാരമാണ്.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)
സ്ഥാന കയറ്റം ലഭിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും.
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പല കാര്യങ്ങൾക്കും തട സ്സം നേരിടാൻ സാധ്യതയുണ്ട്.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി )
വിദേശത്തു നിന്ന് സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന ഒരു വാരമാണിത്.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)