2022 മാർച്ച് 6 മുതൽ മാർച്ച് 12 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.
അശ്വതി...
സുഹൃത്തുക്കളുടെ സഹായം ലഭിക്കും.സ്ഥാനക്കയറ്റം ലഭിക്കും. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളുമുണ്ടാകും.പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയും.പുതിയ ബിസിനസ് തുടങ്ങും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും.
ഭരണി...
ഗുണകരമായ വാരമാണിത്. പുതിയ ബിസിനസ് തുടങ്ങും. സഹോദര സഹായം പ്രതീക്ഷിക്കാം. ഔദ്യോഗിക യാത്രകൾ കൊ ണ്ട് നേട്ടങ്ങൾ ഉണ്ടാകും.ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
കാർത്തിക...
തൊഴിൽ രംഗത്ത്പുതിയ സാധ്യതകൾ തെളിയും. ഇഷ്ട വാഹനം വാങ്ങാൻ സാധിക്കും.പരീക്ഷകളിൽ ഉന്നത വിജയം നേടും. പുതിയ ബിസിനസ് ആരംഭിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
രോഹിണി...
മൽസര പരീക്ഷയിൽ മികച്ച വിജയം നേടും.വിദേശത്തു നിന്ന് ഒരു സന്ദേശം എത്തിച്ചേരും.വീട്ടിൽ സമാധാനം നിലനിൽക്കും. ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും. തടസങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകും.
മകയിരം...
കുടുംബത്തിൽ സന്തോഷവും സ മാധാനവും നിലനിൽക്കും.അനാവശ്യ യാത്ര കൾ ഒഴിവാക്കുക.പഴയ ഒരു സുഹൃ ത്തിനെ കണ്ടു മുട്ടും. ഔദ്യോഗിക രംഗത്ത് നേട്ട മുണ്ടാകും. ബിസിനസ് രംഗത്ത് പുരോഗതി നേടും.
തിരുവാതിര...
ചില ഭാഗ്യാനുഭവങ്ങൾ ഈ ആഴ്ച പ്രതീക്ഷിക്കാം. മധ്യസ്ഥരുടെ സഹായ ത്തോടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും.വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. സാമ്പത്തിക നില മെച്ചപ്പെടും.
പുണർതം...
ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കും. മറ്റുള്ളവരെ സഹായിക്കാൻ കഴിയും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ധനസ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമാണ്.
പൂയം...
ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും.പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തും. മേലധികാരിയുടെ പ്രീതി നേടും.സാമ്പത്തിക നില മെച്ചപ്പെടും.യാത്രകൾ ഗുണകരമാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.
ആയില്യം...
പ്രതീക്ഷിച്ചിരുന്ന സന്ദേശം വന്നു ചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.ഉദരരോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. ഉയർന്ന ചുമതല ലഭിക്കും. കലാകാരന്മാരുടെ പ്രശസ്തി വർദ്ധിക്കും. കുടുംബജീവിതം സന്തോഷകരമാകും.
മകം...
ബന്ധുക്കളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും.വീട്ടിൽ ഐശ്വര്യം നിലനിൽക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും.ഭൂമി വിൽക്കാൻ കഴിയും.കോടതി കാര്യങ്ങൾ രമ്യമായി പരിഹരിക്കും. പുതിയ വാഹനം വാങ്ങും.
പൂരം...
പരീക്ഷയിൽ ഉന്നത വിജയം നേടും.ഔ ദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടും. ആരോഗ്യം തൃപ്തികരമാണ്. ഉല്ലാസയാത്രയിൽ പങ്കെടുക്കും.
ഉത്രം...
ബന്ധുവിന്റെ സഹായം ലഭിക്കും. സന്തോഷം തോന്നുന്ന ചില കാര്യങ്ങൾ ചെയ്തു തീർക്കും.ഔദ്യോഗിക യാത്ര ചെയ്യേണ്ടതായി വരും. വീട്ടിൽ സന്തോഷവും ഐശ്വര്യവും നില നിൽക്കും. വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കും.
അത്തം...
ദീർഘകാല പ്രതീക്ഷകൾ സഫലമാകും. ബന്ധുക്കളുമായി നിലനിന്നിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും.കാർഷിക മേഖലയിൽ കൂടുതൽ പണം മുടക്കും.പുതിയ വീട്ടിലേക്ക് താമസം മാറും. വരുമാനം വർദ്ധിക്കും.
ചിത്തിര...
പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. വിദേശയാത്രയ്ക്കും സാധ്യത ഉണ്ട്. ആരോഗ്യം തൃപ്തികരമാണ്. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.ലഹരി ഉപയോഗം ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്.
ചോതി...
പ്രതീക്ഷിക്കാത്തിടത്ത് നിന്ന് സഹായം ലഭിക്കും. വായ്പകൾ അനുവദിച്ച് കിട്ടും. വിശേഷ വ സ്ത്രങ്ങൾ സമ്മാനമായി ലഭി ക്കും. കൃഷിയിൽ നിന്നും വരുമാനം മെച്ചമാകും .ചിലർക്ക് വീട് വാങ്ങാൻ സാധിക്കും .പ്രായം ചെന്നവർക്ക് വാതരോഗം വർദ്ധിക്കും.
വിശാഖം...
കുടുംബത്തിൽ ഒരു സന്തതി പിറക്കും .കാർഷികാദായം വർദ്ധിക്കും. ബന്ധുക്കളെ സന്ദർശിക്കും.സ്വർണാഭരണങ്ങൾ സമ്പാധിക്കും.അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ വീട്ടിലേക്ക് താമസം മാറും യാത്രകൾ ഗുണകരമായി തീരും.
അനിഴം...
സാമ്പത്തിക നില മെച്ചപ്പെടും. വീടിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. ആരോഗ്യം തൃപ്തികരമാണ്.. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പുതിയ സംരംഭങ്ങൾക്ക് വാരം അനുകൂലമാണ്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.
തൃക്കേട്ട...
കുടുംബത്തിൽ സമാധാനം നിലനിൽക്കും.ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും.ഉല്ലാസയാത്രയിൽ പങ്കു ചേരും. ആരോഗ്യം തൃപ്തികരം. പരീക്ഷയിൽ മികച്ച വിജയം നേടും.
മൂലം...
ആഗ്രഹിച്ച ഉപരിപഠനത്തിന് അവസരം ലഭിക്കും.വിദേശത്തുനിന്ന് ഒരു സമ്മാനം കിട്ടും.സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. ജീവിതം സന്തോസകരമായിരിക്കും.
പൂരാടം...
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.ആരോഗ്യം തൃപ്തികരമാണ്.പരീക്ഷയിൽ മികച്ച വിജയം നേടും. യാത്രകൾ കൊണ്ടു നേട്ടം ഉണ്ടാകും.
ഉത്രാടം...
ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തും.വിദേശത്തേക്ക് യാത്ര തിരിക്കും.വരുമാനം വർദ്ധി ക്കും. ദാമ്പത്യജീവിതം ഊഷ്മളമാണ്. പ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ കാലമാണ്.
തിരുവോണം...
പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും.സാമ്പത്തിക പുരോഗതിയുണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദ്യാഭ്യാസകാര്യങ്ങളിൽ അലസത ഉണ്ടാകും. വായ്പകൾ അനുവദിച്ചു കിട്ടും.ആരോഗ്യം മെച്ചപ്പെടും.
അവിട്ടം...
അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. പുതിയ വ്യാപാരം തുടങ്ങാൻ പറ്റിയ ആഴ്ചയാണ് .പുതിയ വീട് വാങ്ങും. കു ടുംബത്തിൽ സമാധാനം നില നിൽക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. സാമ്പത്തിക നിലമെച്ചപ്പെടും. തീർത്ഥ യാത്രയിൽ പങ്കെടുക്കും.
ചതയം...
സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് അവസരം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിൽക്കും. പരീക്ഷയിൽ ഉന്നത വിജയിക്കും.പുതിയ സംരംഭങ്ങൾ വിജയിക്കും.ആരോഗ്യം തൃപ്തികരമാണ്.
പൂരുരുട്ടാതി...
പ്രവർത്തന രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.വീട് മോടി പിടിപ്പിക്കും. ബന്ധുക്കളെ സന്ദർശിക്കും.സഹോദരനെ സഹായിക്കേണ്ടി വരാം.പുതിയ സൗഹൃദങ്ങൾ കൊണ്ട് പ്രയോജനം ലഭിക്കും.ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാ കും.
ഉത്രട്ടാതി...
സുഹൃത്തുമായി ചില തർക്കങ്ങൾ ഉണ്ടാകും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. വാരാന്ത്യം കൂടുതൽ ഗുണകരമാകും.പുതിയ വാഹനം വാങ്ങും. ഉപരിപഠനത്തിന് അവസരം ലഭിക്കും. നിയമകാര്യങ്ങളിൽ തീരുമാനം അനുകൂലമാവും .
രേവതി...
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതം സന്തോഷകരമാകും.സാമ്പത്തിക നിലമെച്ചപ്പെടും. ഉല്ലാസയാത്രയിൽ പങ്കു ചേരും വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant