2022 ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.
അശ്വതി:- ബന്ധുക്കളോടൊപ്പം യാത്രചെയ്യാൻ അവസരം ലഭിക്കും. മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ വർദ്ധിക്കും. പ്രവർത്തന രംഗത്ത് പല അവസരങ്ങളും വന്നു ചേരും.കുടുംബജീവിതം സന്തോഷകരമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഭരണി:- പാർട്ട്ണർഷിപ്പ് ബിസിനസുകൾ ലാഭകരമാകും സുഹൃത്തുക്കൾ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട് ഉണ്ട്. ചിലർക്ക് സ്ഥലം മാറ്റത്തിനും ഇടയുണ്ട്.
undefined
കാർത്തിക:- ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കും .വിജയത്തിനുള്ള നല്ല നിർദേശം പങ്കാളിയിൽ നിന്ന് ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ വരുമാനമാർഗം കണ്ടെത്തും.തീർത്ഥയാത്രയിൽ പങ്കുചേരും.
രോഹിണി:- ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും.പുതിയ സംരംഭത്തിന് അവസരം കാണുന്നു.നിയമ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാകും.വിദേശത്തു കഴിയുന്നവർക്ക് അവധിയിൽ നാട്ടിൽ വരാൻ സാധിക്കും.
മകയിരം:- ഈശ്വരാധീനം ഉള്ള സമയമാണ്. എല്ലാ മേഖലകളിലും നിങ്ങളെ സഹായിക്കാനായി ഒരു സുഹൃത്തുണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ ആവും.
തിരുവാതിര:- കഠിനാധ്വാനം ആവശ്യമുള്ള സമ യമാണിത്. ദേഷ്യം നിയന്ത്രിച്ച് ക്ഷമയോടെ കാര്യങ്ങൾ നേരിടാൻ തയ്യാറാവുക. ദൈവാധീനം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും.ആരോഗ്യം തൃപ്തികരമാണ് .
പുണർതം:- പങ്കാളിയുടെ സഹായമില്ലാതെ ലക്ഷ്യം നേടാനാകില്ല. അപവാദങ്ങൾ കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക.വാരാന്ത്യം കൂടുതൽ ഗുണകരമായിരിക്കും.
പൂയം:- ഒരു പ്രാവശ്യം കൊണ്ട് പല കാര്യവും ശരിയാവാതെ വരാം . ചിലപ്പോൾ പങ്കാളിയെ കൂടുതൽ ആശ്രയിക്കേണ്ടി വരും. ഭാഗ്യം അനുകൂലമായ സമയമാണ്. അഭിനന്ദനവും നേടും. വരുമാനം വർദ്ധിക്കും.
ആയില്യം:- സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ പുതിയ പ്രണയം ഉണ്ടാക്കും.മറ്റുള്ളവരുടെ നല്ല ഉപദേശങ്ങൾ സ്വീകരിക്കണം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക പുതിയ സംരംഭങ്ങൾക്ക് വാരം അനുകൂലമല്ല.
മകം:- കുടുംബജീവിതം സന്തോഷകരമാകും. ജോലി ആസ്വാദ്യകരമായി മാറും.പുതിയ സൗ ഹൃദം വളർത്തിയെടുക്കും. തടസ്സമായി തോന്നുന്ന കാര്യങ്ങൾ പരിഹരിക്കും.സമാന ചിന്താഗതിക്കാരുമായി സഹകരിക്കും.
പൂരം:- നിലവിലെ ഗ്രഹസ്ഥിതി വ്യക്തമാക്കുന്നത് നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധിക്കും എന്നാണ്.വ്യാഴത്തിന്റെ നിലവിലെ സ്ഥാനം സൂചിപ്പിക്കുന്നത് പല നേട്ടങ്ങളും ഉണ്ടാകുമെന്നാണ്. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും.
ഉത്രം:- നേരിടുന്നത് എന്ത് പ്രശ്‌നങ്ങളായാലും, അതെല്ലാം മറികടന്ന് മുന്നേറും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും സുഹൃത്തുക്കളുടെ ഉപദേശം ഗുണകരമായി തീരും. മാധ്യമ രംഗത്ത് ശോഭിക്കാൻ കഴിയും.
അത്തം:- വീട്ടിലെ അന്തരീക്ഷം സന്തോഷകര മായി മാറും. പ്രിയപ്പെട്ടവർ സഹായിക്കാൻ ഉ ത്സാഹം കാണിക്കും.പുതിയ സംരംഭങ്ങൾ വിജയിക്കും. പുതിയ ഒരു വിഷയം പഠിക്കാനായി ചേരും.
ചിത്തിര:-സുഹൃത്തുക്കളെ ഒരുമിച്ച് നിർത്താൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്. പുതിയ വാഹനം സ്വന്തമാക്കും.
ചോതി:- നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് കൂടുതൽ പണം ചെലവാകും. ഉദ്യോഗാർത്ഥികൾ വിദേശ ജോലിക്ക് ശ്രമിക്കുക. പ്രായം ചെന്നവർക്ക് വാതരോഗം ശല്യം ചെയ്യും.പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും.
വിശാഖം:- കൂടുതൽ ആശ്ചര്യങ്ങൾ പ്രതീക്ഷിക്കാവുന്നവാരമാണിത്. വരുമാനം വർദ്ധിക്കും. പുതിയ ബിസിനസ് ആസൂത്രണം ചെയ്യും. അന്യ നാട്ടിലേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും.
അനിഴം:- വരുമാനം വർദ്ധിക്കും. ഗാർഹിക ജീവിതം സന്തോഷകരമായി മാറും. ദീർഘ കാല പദ്ധതികൾ ഫലവത്താകും. തീർച്ചയായും തൃപ്തികരമായ ഒരു നിലയി ലാകും.വീട് പുതുക്കി പണിയും. കൂടുതൽ ലാഭത്തിനായി ഇപ്പോൾ പണം നിക്ഷപിക്കും.
തൃക്കേട്ട:- സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.അവസരങ്ങൾ കണ്ടെത്താൻ കഴിയും.കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും .
മൂലം:- ഭാഗ്യം നിങ്ങളോടൊപ്പമുണ്ടെന്ന് ഭോദ്ധ്യമാകും.സന്തോഷ വാർത്തകൾ എത്തിചേരും. ആഘോഷങ്ങളിൽ പങ്കെടുക്കും. ഉപരിപഠനത്തിന് അനുകൂലമായ സാധ്യതകൾ തെളിയും. എതിരാളികളെ ഭയപ്പെടാനില്ല.
പൂരാടം:- സാമ്പത്തിക കാര്യങ്ങളിൽ ആശ്ചര്യകരമാം വിധം പുരോഗതി ഉണ്ടാകും. താൽപ്പര്യങ്ങൾ കഴിയുന്നതും നിറവേറാനാകും. കഠിനമായ കാലം വിട്ടുമാറും.പുതിയ പ്രണയം നാമ്പെടുക്കും.പരീക്ഷയിൽ ഉന്നത വിജയം നേടും.
ഉത്രാടം:- തൊഴിൽ രംഗത്ത് അനുകൂലമായ പ്രവണതകൾ ദൃശ്യമാകും.ഇത് സജീവമായ വാരമാണ്. പിണക്കങ്ങളും പരിഭവങ്ങളും പരിഹരിക്കാൻ സാധിക്കും.വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.
തിരുവോണം:- സമീപകാലത്തെ സംഭവങ്ങളുടെ ഫലമായി പലതും നേരിടാൻ കൂടുതൽ ധൈര്യം തോന്നും.ഇപ്പോൾ ഐശ്വര്യം ഉളള വാരമാണ്.ബിസിനസ്സ്പദ്ധതികൾപ്രാവർത്തികമാക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.
അവിട്ടം:- നിങ്ങളുടെ വലിയ പ്രതീക്ഷകൾ പൂർത്തീകരിക്കപ്പെടും.ശുക്രൻ വളരെ റൊമാന്റിക്കായ കാഴ്ചപ്പാട് നൽകും.ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയെ കണ്ടു മുട്ടും. പണയ വസ്തുക്കൾ തിരിച്ചെടുക്കാനാകും.
ചതയം:- പുതിയ ലക്ഷ്യവുമായി മുന്നോട്ട് പോ കും. വളരെ അടുത്ത് എവിടെയെങ്കിലും യാത്ര പോകാൻ സാധ്യത ഉണ്ട്. നഷ്ടപ്പട്ട കാര്യ ങ്ങൾ വീണ്ടെടുക്കാൻ പദ്ധതികൾ തയ്യാറാ ക്കും.കുടുംബ ജീവിതം സന്തോഷകരമാണ്.
പൂരുരുട്ടാതി:- ഗാർഹിക കാര്യങ്ങൾ ക്രമമാക്കി നടത്താനായി ശ്രമിക്കും. സ്വത്ത് സംബന്ധമായ വിഷയത്തിൽ ബന്ധുക്കളുമായി രമ്യതയിലെത്തും.ബിസിനസ് ലാഭകരമാകും. ദാമ്പത്യ ജീവിതം ഊഷ്മളം ആകും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം.
ഉതൃട്ടാതി:- വിദേശ ജോലി ശ്രമിക്കുന്നവർക്ക് അവസരൾ ലഭിക്കും. ചിലവുകൾ നിയന്ത്രി ക്കാൻ സാധിക്കും.പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാനും യോഗമുണ്ട്. കോടതി കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.
രേവതി:- പല ഗ്രഹങ്ങളും നല്ല സ്ഥാനത്താണ്. നിങ്ങളുടെ ദേഷ്യം തെറ്റായ ലക്ഷ്യത്തിലേക്ക് നയിക്കാതിരിക്കാൻ നോക്കുക. പലകാര്യ ങ്ങളിലും മുൻകൈ എടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant