വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്.
മേടമാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യ കാഴ്ചയെ കണികാണൽ എന്നു പറയുന്നു. ഇതായിരിക്കും ഒരു വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്നാണ് വിശ്വാസം.അതിനാൽ മനോഹരവും സുന്ദരവുമായ കണി ഒരുക്കി വയ്ക്കുന്നതിനെ വിഷുക്കണി എന്നു പറയുന്നു.
ഓട്ടുരുളിയിൽ ചക്ക, മാങ്ങ, പഴം, നാളികേരം, അരി, ധാന്യങ്ങൾ, വെള്ളരിക്ക, കൊന്നപ്പൂവ്, സ്വർണ്ണം, വാൽക്കണ്ണാടി, നാണയം, വെള്ളമുണ്ട്, വെറ്റില, അടക്ക,കണ്മഷി, ചാന്ത്, സിന്ദൂരം, നിലവിളക്കും ശ്രീകൃഷ്ണ വിഗ്രഹവും വീട്ടമ്മ തലേ ദിവസം രാത്രി തന്നെ ഒരുക്കി വയ്ക്കും.
undefined
കണികാണേണ്ട സമയമാകുമ്പോൾ വീട്ടമ്മ വീട്ടിലെ എല്ലാവരേയും കണികാണാൻ വിളിച്ചുണർത്തുന്നു. കണ്ണുമടച്ച് ചെന്ന് കണ്ണ് തുറക്കുമ്പോൾ കാണുന്നത് സമൃദ്ധിയുടെ കാഴ്ചയാണ്. ഗൃഹനാഥൻ കൈനീട്ടം നൽകുന്നു. പശുക്കളുളള വീട്ടിൽ അവയെയും കണികാണിക്കും.
തൊഴുത്തിൽ വിളക്കും ചക്കമടലുമായി അവയെ കണികാണിച്ച് ഭക്ഷണം നൽകുന്നു. വിഷു ദിനത്തിൽ കണികണ്ടുകഴിഞ്ഞാൽ ചിലയിടങ്ങളിൽ കണ്ടത്തിൽ വിത്തിടൽ ഒരു പ്രധാന ചടങ്ങാണ്. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണർത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്.
വാൽക്കണ്ണാടി ഭഗവതിയെ സങ്കൽപ്പിച്ചാണ് ഉരുളിയിൽ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിൻ്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാല പുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കൽപ്പം. കണിക്കൊന്ന പൂക്കൾ കാലപുരുഷൻ്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികൾ കണ്ണുകൾ, വാൽക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകൾ എന്നിങ്ങനെ പോകുന്നു ആ സങ്കൽപം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.
ഈ വർഷം മേടം രണ്ടിനാണ് (15April 2022) വിഷു.ഗുരുവായൂർ അമ്പലത്തിൽ വിഷുക്ക ണി ദർശനം ഏപ്രിൽ 15 വെള്ളിയാഴ്ച രാവി ലെ 2.30 മുതൽ ആരംഭിക്കും. ശബരിമലയി ൽപുലർച്ചെ അഞ്ച് മുതൽ ഏഴ് വരെയാണ് സന്നിധാനത്ത് വിഷുക്കണി ദർശനം.
തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant
Read more വിഷുഫലം 2022; ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?