Vishu 2022 : വിഷു ഐതിഹ്യം; അറിഞ്ഞിരിക്കേണ്ട ചിലത്

By Web Team  |  First Published Apr 7, 2022, 12:31 PM IST

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. നരകാസുരൻ്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയു മൊത്ത് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭ സ്വാന്‍, അരുണന്‍ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ചു. 


വിഷു ദിനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് വിഷു കൈനീട്ടം ആണ്. ഓരോരുത്തരുടെ സാമ്പത്തികസ്ഥിതി അനുസരിച്ചാണ്  കൈനീട്ടം നൽകുന്നത്. കൊടുക്കുന്നവർക്ക് ധാരാളം കൊടുക്കാൻ ഉണ്ടാവും എന്നും കിട്ടുന്നവർക്ക് ധാരാളം പണം ലഭിക്കുമെന്നും ആണ് ഇതിന് പിന്നിലെ വിശ്വാസം.

കുട്ടികളാണ് ശരിക്കും വിഷു ആഘോഷിക്കുന്നത്.വേനലവധിക്കാലം പഴമാങ്ങയുടേയും, ചക്കയും ആഞ്ഞിലിച്ചക്കയുടേയും, വാഴപ്പഴങ്ങളുടെയും കശുമാങ്ങയുടേയും കൂടി കാലമാണ്. റംബൂട്ടാൻ മാങ്കോസ്റ്റീൻ മിറക്കിൾ ഫ്രൂട്ട് തുടങ്ങിയ പല വിദേശയിനങ്ങൾ കൂടി ഇന്ന് നമ്മുടേതായി. 

Latest Videos

undefined

കൈനീട്ടം കഴിഞ്ഞാൽ വിഷുക്കഞ്ഞി കഴിക്കും. അവിയലും ഇഞ്ചിക്കറിയും പപ്പടവും വിഭവങ്ങൾ.വിഷുസംക്രാന്തിയ്ക്കാണ് ചില സ്ഥലങ്ങളിൽ പാൽക്കഞ്ഞി. വിളക്കത്ത് ഗണപതിക്ക് ഇലവെച്ച് സദ്യ തുട ങ്ങും.ചക്കയുപ്പേരി, മാമ്പഴപുളിശ്ശേരി,അവിയൽ ,എരിശ്ശേരി,കൂട്ടുകറിയും പരിപ്പുപായസമോ ചക്കപ്രഥമനോ ആകും പായസം. മത്താപ്പൂ ,കമ്പിത്തിരി ,ഓലപ്പടക്കം ,ചക്രം ഈർക്കിലി പടക്കം, മേശ പൂവ് തുടങ്ങിയവയൊക്കെ വിഷു ആഘോഷങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. 

തെങ്ങിൻതൈ വയ്ക്കുന്നതിനും വിത്തുകൾ പാകുന്നതുമൊക്കെ വിഷുദിനം ഉത്തമമാണ് 

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.നരകാസുരൻ്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയു മൊത്ത് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭ സ്വാൻ, അരുണൻ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയ ദിനമെന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത് ഈ ദിവസ മാണ് എന്ന മറ്റൊരു കഥയുമുണ്ട്. 

വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.കൂടുതൽ പ്രചാരമുളള വിശ്വാസം പുതുവർഷത്തെ വരവേൽക്കാൻ ജേഷ്ഠ ഭഗവതി ഒഴിഞ്ഞുപോയി ഐശ്വര്യം വരാനായി കണക്കാക്കിയാണ് ഈ വിഷു കരിക്കൽ എന്നാണ്.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

'കണികാണും നേരം...'; വിഷുക്കണി കാണേണ്ടത് എപ്പോൾ?
 

click me!