Vishu 2024 : വിഷുപ്പക്ഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ?

By Dr P B Rajesh  |  First Published Apr 13, 2024, 2:01 PM IST

വളരെ ദൂരേ വരെ ഇവയുടെ ശബ്ദം കേൾക്കാം കണ്ട് മുട്ടാൻ പ്രയാസമാണ്. സാധാരണ ഉയരമുള്ള മരങ്ങളുടെ തുഞ്ച ത്ത് ഇരുന്ന് കൊണ്ടാണ് ഇവ പാടുക. നഗരങ്ങളിൽ നിന്നും നാട്ടിൻ പുറങ്ങളിലേക്ക് ഈ വിഷുക്കാലത്ത് സഞ്ചരിച്ചാൽ ഇത്തരം പക്ഷികളെ കൂടി കാണാം.

വിഷുപ്പക്ഷി എന്നൊരു പക്ഷി ഉണ്ടോ എന്നു പോലും ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ അറിവ് ഉണ്ടാവുകയില്ല. വിഷു പക്ഷി, ഉത്തരായണക്കിളി, കതിരു കാണാക്കിളി ,അച്ഛൻ കൊമ്പത്ത് തുടങ്ങി പല പേരുകളിലും ഈ കുയിൽ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്നു. വിഷുക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഈ പക്ഷികളും നമ്മുടെ നാട്ടിലേക്ക് എത്തിച്ചേരുന്നു.

പ്രധാനമായും വിഷു കാലത്തിനോട് അടുത്താണ് ഈ കിളിയുടെ ശബ്ദം കേട്ടു തുടങ്ങുന്നത്. അതിനാലാണ് ഇതിനെ വി ഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കാൻ കാരണം. കണി കൊന്ന പൂക്കുന്ന കാലം മാവിൽ മാങ്ങയും പ്ലാവിൽ ചക്കയും വിളയുന്ന മേടം -ഇടവം കാലവും. ആ കാലത്ത് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മധുര നാദവുമായി ഈ കുയിൽ എത്തുന്നത്.

Latest Videos

undefined

വളരെ ദൂരേ വരെ ഇവയുടെ ശബ്ദം കേൾക്കാം കണ്ട് മുട്ടാൻ പ്രയാസമാണ്. സാധാരണ ഉയരമുള്ള മരങ്ങളുടെ തുഞ്ച ത്ത് ഇരുന്ന് കൊണ്ടാണ് ഇവ പാടുക. നഗരങ്ങളിൽ നിന്നും നാട്ടിൻ പുറങ്ങളിലേക്ക് ഈ വിഷുക്കാലത്ത് സഞ്ചരിച്ചാൽ ഇത്തരം പക്ഷികളെ കൂടി കാണാം.

വിഷുക്കണി ഒരുക്കൽ ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

click me!