സ്ഥലം വാങ്ങും മുമ്പ് വാസ്തു ദോഷമുണ്ടോ സ്ഥലത്തിന്റെ ആകൃതി ശരിയാണോ?സ്ഥല ദോഷമുണ്ടോ എന്നൊക്കെ ഒരു ജോൽസ്യനെ കണ്ട് രാശി വപ്പിച്ച് നോക്കണം. കുഴപ്പമില്ല എങ്കിൽ വാങ്ങാം. വടക്കു വശം താഴ്ന്ന സ്ഥലമാണ് ഉത്തമം.
വീട് വാങ്ങാൻ തുനിയുമ്പോൾ നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച് ആവശ്യമുളള സ്ഥലം തിരഞ്ഞെടുക്കണം.ഭൂരിപക്ഷം ആളുകളും അടുത്ത് കടകൾ,എടിഎം,സ്ക്കൂൾ, ആശുപത്രി, ഗതാഗത സൗകര്യം ഒക്കെയാണ് നോക്കി ആണ് വീട് പണിയാൻ സ്ഥലം വാങ്ങുക.
സ്ഥലം വാങ്ങും മുമ്പ് വാസ്തു ദോഷമുണ്ടോ സ്ഥലത്തിന്റെ ആകൃതി ശരിയാണോ?സ്ഥല ദോഷമുണ്ടോ എന്നൊക്കെ ഒരു ജോൽസ്യനെ കണ്ട് രാശി വപ്പിച്ച് നോക്കണം. കുഴപ്പമില്ല എങ്കിൽ വാങ്ങാം. വടക്കു വശം താഴ്ന്ന സ്ഥലമാണ് ഉത്തമം. അങ്ങനെ അല്ലെങ്കിൽ വടക്ക് നിന്ന് മണ്ണെടുത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്തിട്ട് അവിടം ഉയർന്ന താക്കിയാൽ ഉത്തമമായി.
undefined
കന്നിമൂല ഉയർന്നിരിക്കുകയും ഈശാനകോൺ താഴ്ന്നിരിക്കുന്നതും ആണ് ഐശ്വര്യം. അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം, തിരു വോണം, അവിട്ടം, ചതയം, ഉതൃട്ടാതി നക്ഷത്രങ്ങൾ സ്ഥലം വാങ്ങാൻ നല്ലതാണ്. തിങ്കൾ, ബുധൻ,വ്യാഴം,ശനി എന്നീ ആഴ്ചകളും നല്ലതാണ്. വീടിന് കല്ലിടൽ മുതൽ ഗൃഹപ്രവേശം വരെ സ്ത്രീയുടെ( ഗൃഹനാഥ)നക്ഷത്രം വച്ചാണ് നോക്കുക.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant