തുളസീ പൂജ ചെയ്യുന്നത് എന്തിന്?

By Dr P B Rajesh  |  First Published Nov 6, 2022, 1:55 PM IST

തുളസീ പൂജ ചെയ്യുന്നത് സർവൈശ്വര്യം നൽകും എന്നാണ് വിശ്വാസം. കുളിച്ചു ശരീര ശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം വച്ച ശേഷം തുളസി നനയ്ക്കുന്നതും സന്ധ്യയ്ക്കു തുളസി ചുവട്ടിൽ ദീപം തെളിയിക്കുന്നതും ഉത്തമം ആണ്. 


തുളസി വിവാഹ പൂജ ചില സ്ഥലങ്ങളിൽ കാർത്തിക മാസത്തിലെ ദ്വാദശി മുതൽ പൗർണ്ണമി വരെയുള്ള അഞ്ച് ദിവസമായി ആചരിക്കുന്നു. തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാ ങ്റ്റം എന്നാണ്. സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹു മഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ ഇതിനു നീറ്റുപച്ച എന്നും പേരുണ്ട്. ഇംഗ്ലീഷിൽ ഇതിനെ ബേസിൽ എന്നു വിളിക്കുന്നു. 

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമാ യും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടു വളർത്താറുണ്ട്.വാസനയുള്ള സസ്യമാണ് തു ളസി.തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിത യിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌ 

Latest Videos

undefined

കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമ തുള സിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനും ലക്ഷ്മീ ദേവിയുടെ അവതാരമായ തുള സിയും തമ്മിൽ വിവാഹിതരായ ദിനം എന്ന സങ്കല്പത്തൽ കാർത്തിക മാസത്തിലെ ദ്വാദശി ദിവസം,തുളസി വിവാഹപൂജയായി ആചരിക്കുന്നു.

കാർത്തിക പൗർണ്ണമി നാളിൽ തുളസി വിവാഹ പൂജയോടെ ഇത് സമാപിക്കുന്നത്. ഈ വർഷം നവംബർ 5 മുതൽ തുളസി പൂജ ആചരിക്കുകയാണ്. തുളസീ പൂജ ചെയ്യുന്നത് സർവൈശ്വര്യം നൽകും എന്നാണ് വിശ്വാസം.കുളിച്ചു ശരീര ശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം വച്ച ശേഷം തുളസി നനയ്ക്കു ന്നതും സന്ധ്യയ്ക്കു തുളസി ചുവട്ടിൽ ദീപം തെളിയിക്കുന്നതും ഉത്തമം ആണ്. തുളസീ പൂജയിലൂടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ ഭവനത്തിൽ കുടിയിരുത്തുന്നു എന്നൊരു സങ്കൽപ്പവും ഉണ്ട്.

തയ്യാറാക്കിയത്:
ഡോ:പി.ബി.രാജേഷ് 

ഷഷ്ഠി വ്രതം എടുത്താൽ ഇരട്ടി ഫലം

 

click me!