Today Astrology : 'ഇടവരാശിക്കാര്‍ക്ക് സാമ്പത്തിക മെച്ചം' ഇന്ന് നിങ്ങൾക്കെങ്ങനെ?

By Dr P B Rajesh  |  First Published Jun 6, 2022, 12:03 AM IST

Today Astrology : 'ഇടവരാശിക്കാര്‍ക്ക് സാമ്പത്തിക മെച്ചം' ഇന്ന് നിങ്ങൾക്കെങ്ങനെ?


മേടം:- (അശ്വതി, ഭരണി, കാർത്തിക1/4) 
ഇന്ന് പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന ഒരു ദിവസമാണ്.സന്തോഷകരമായ വാർത്ത മക്കളിൽ നിന്ന് ലഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കാനും ഇടയുണ്ട്. സാമ്പത്തികനില മെച്ചപ്പെടും. 

ഇടവം:- (കാർത്തിക3/4 രോഹിണി, മകയിരം1/2) 
സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കുന്ന ദിവസമാണിന്ന്. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും പങ്കുകച്ചവടം ലാഭകരമാകും. തൊഴിൽരംഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. 

Latest Videos

undefined

മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം3/4) 
ധാരാളം പണം പ്രതീക്ഷിച്ചപോലെ കിട്ടുന്ന ഒരു ദിവസമാണിന്ന്. പ്രവർത്തന രംഗത്തും അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.എന്നാൽ അകാരണമായ മനക്ലേശങ്ങൾക്കും ഇടയുണ്ട്. കുടുംബത്തോടൊപ്പം യാത്രകൾക്കും സാധ്യതയുണ്ട്. 

കര്‍ക്കടകം:- (പുണർതം1/4 പൂയം, ആയില്യം) 
തൊഴിൽരംഗത്ത് ഗുണകരമായ പല മാറ്റങ്ങളും ഇന്നു പ്രതീക്ഷിക്കാം. പൊതുവേ ഉത്സാഹം തോന്നുന്ന ഒരു ദിവസമാണിന്ന്. സ്വന്തം അറിവുകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ചില ഭാഗ്യാനുഭവങ്ങൾക്കും സാധ്യത ഉണ്ട്. 

ചിങ്ങം:-(മകം. പൂരം, ഉത്രം1/4) 
കമിതാക്കൾക്ക് സന്തോഷകരമായ ദിവസം ആയിരിക്കുമിന്ന്. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ എന്നാൽ പല കാര്യങ്ങൾക്കും തടസ്സവും താമസവും നേരിടും. സാമ്പത്തിക നേട്ടത്തിന് ഇടയുണ്ട്. അപകടം ഉണ്ടാവാനുള്ള സാധ്യതകൾ കൂടി കാണുന്നു. 

കന്നി:- (ഉത്രം3/4 അത്തം, ചിത്തിര1/2) 
കിട്ടുന്ന കാശ് ചെലവായി പോകുന്ന ഒരു ദിവസമാണെന്ന് ഇന്ന് കുടുംബജീവിതം സന്തോ ഷകരമായി തീരും.പുണ്യകർമ്മങ്ങൾ അനു ഷ്ഠിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാ നും യോഗം ഉണ്ട്. പഠന കാര്യങ്ങൾക്ക് തടസ്സം നേരിടും. 

തുലാം:-(ചിത്തിര1/2 ചോതി, വിശാഖം3/4) 
പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കും. ഭാഗ്യ ദോഷം ഉള്ള ഒരു ദിവസമാണിന്ന്. നല്ല ചില കാര്യങ്ങൾ അതുകൊണ്ടു തന്നെ നടക്കാത്ത പോകാം പ്രാർത്ഥനകളും  വഴിപാടുകളും മുടങ്ങാതെ നടത്തുക.

വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)
ഉദ്യോഗാർത്ഥികൾ പുതിയ തൊഴിലിൽ പ്രവേശിക്കും. ബിസിനസ് രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കും. ഈശ്വരാധീനം ഉള്ള ദിവസമാണിന്ന്. 

ധനു:-(മൂലം, പൂരാടം,ഉത്രാടം1/4) 
പല ഭാഗ്യാനുഭവങ്ങളും ഉണ്ടാവുന്ന ദിവസമാ ണിന്ന്. സുഹൃത്തിനോടൊപ്പം പങ്കാളിയോട് കലഹിക്കാൻ ഇടയാകും. ചിലർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. യാത്രകൾ ഗുണകരമായി തീരും. 

മകരം:- (ഉത്രാടം3/4 തിരുവോണം, അവിട്ടം1/2) 
ചില കാര്യങ്ങൾക്ക് തടസ്സം വരാൻ ഇടയുണ്ട്. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് നി ശ്ചയമായും വിട്ടു നിൽക്കണം അടുത്ത സുഹൃ ത്ത് തന്നെ ചില മുടക്കങ്ങൾ ഉണ്ടാക്കും. കമിതാക്കൾ തമ്മിൽ തെറ്റി പിരിയാനും ഇടയുണ്ട്. 

കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)
പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.എ തിരാളികളെ വശത്താക്കാൻ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. 

മീനം:- (പൂരുരുട്ടാതി1/4 ,ഉത്രട്ടാതി,ഉത്രട്ടാതി,രേവതി ) 
ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചില വുകൾ അധികമായി വരും.ഗായകർക്കും ക ലാകാരന്മാർക്കും നല്ല ദിസം ആണിന്ന്. പരീക്ഷയിൽ ഉന്നത വിജയം നേടും.

click me!