Today Astrology : ദിവസഫലം; അറിയാം ഈ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web Team  |  First Published Jun 28, 2022, 11:05 AM IST

ഔദ്യോഗികജീവിതത്തില്‍ ഈ ദിനം ഗുണകരമോ? ബന്ധുക്കളുമായുള്ള അടുപ്പത്തില്‍ വിള്ളല്‍ വീഴുമോ? അറിയാം ഈ ദിവസഫലം


മേടം:(അശ്വതി,ഭരണി,കാർത്തിക 1/4)

സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. നവദമ്പതികൾക്ക് സന്താനഭാഗ്യത്തിന് യോഗം കാണുന്നു. പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. ബന്ധുക്കളെ സന്ദർശിക്കാൻ കഴിയും. 

Latest Videos

undefined

ഇടവം:(കാർത്തിക3/4രോഹിണി,മകയിര്യം1/2) 

കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.യാത്രകൾ ഗുണകരമാകും. ചിലർക്ക് പുതിയ വാഹനം വാങ്ങാൻ സാധിക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. 

മിഥുനം:(മകയിര്യം1/2,തിരുവാതിര, പുണർതം3/4)

ഇന്ന് പ്രത്യേകിച്ച് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. പങ്കാളിയുടെ സഹായം ലഭിക്കും. പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം. സാമ്പത്തികനില ഭദ്രമാണ്.

കര്‍ക്കടകം:(പുണർതം1/4പൂയ്യം,ആയില്യം) 

സാമ്പത്തികനില മെച്ചപ്പെടും. നന്നായി ആശയവിനിമയം നടത്താൻ കഴിയും. കുടുംബജീവിതം സന്തോഷകരമാണ് .ഔദ്യോഗികരംഗത്ത് പ്രശ്നങ്ങളില്ല. 

ചിങ്ങം:(മകം,പൂരം,ഉത്രം1/4)

പ്രണയത്തിന് അനുകൂല അന്തരീക്ഷമായി അനുഭവപ്പെടും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടും ബാംഗങ്ങളോടൊപ്പം മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. 

കന്നി:(ഉത്രം3/4,അത്തം,ചിത്തിര1/2)  
 
അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. നേരത്തെ നിശ്ചയിച്ചിരുന്ന യാത്രകൾ ചെയ്യാൻ കഴിയും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക കരുതൽ ആവശ്യമാണ്. 

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4) 

മുടക്കിയ പണത്തിന് ചേര്‍ന്ന നേട്ടങ്ങൾ ഉണ്ടാകും. യാത്രകൾ ഗുണകരമായി തീരും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്. സുഹൃത്തുക്കളുമായി ഒത്തുകൂടും. 

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട) 
 
ബന്ധുക്കളിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും. ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. എതിർപ്പുകളെ തരണം ചെയ്യാൻ സാധിക്കും. 

ധനു:(മൂലം, പൂരാടം,ഉത്രാടം) 

മുൻപ് ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങൾക്കായി ഇപ്പോൾ പരിശ്രമിച്ചാലത് നടക്കുന്നതാണ്. വരുമാനം വർദ്ധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. 

മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്. മേലുദ്യോഗസ്ഥന് മുൻപിൽ പോയി പെടാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തികക്ലേശത്തിനും സാധ്യത കാണുന്നു. കുടുംബ ജീവിതം തൃപ്തികരമാണ്. 

കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. പുതിയ പ്രണയം ഉടലെടുക്കാൻ സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പൊതുവെ ഗുണകരമായ ദിവസമാണിന്ന്. 

മീനം:( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

വരുമാനം തൃപ്തികരമാണ്. മനഃക്ലേശം ഉണ്ടാകാൻ ഇടയുണ്ട്. പൊതുവേ അലസത തോന്നാനും സാധ്യത കാണുന്നു. ഒരു സുഹൃത്തുമായി അഭിപ്രായഭിന്നത ഉണ്ടാകാം.

 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

click me!