Today Astrology : ദിവസഫലം; സാമ്പത്തികാവസ്ഥ, ആരോഗ്യം, തൊഴിലിടത്തിലെ പുരോഗതി-ഈ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web Team  |  First Published Jun 13, 2022, 9:26 AM IST

തൊഴിലിടത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, അഭിവൃദ്ധി, ജീവിതച്ചെലവുകളിലെ വര്‍ധനവ്- ഈ ദിവസം നിങ്ങള്‍ക്ക് അനുകൂലമോ? അറിയാം


മേടക്കൂര്‍:-(അശ്വതി,ഭരണി,കാർത്തിക 1/4)

ആത്മവിശ്വാസത്തോടെ പുതിയ ചുമതലകൾ ഏറ്റെടുക്കും. ആത്മീയ കർമ്മങ്ങൾ മനോധൈര്യം നൽകും. നേരത്തെ നിശ്ചയിച്ച വിവാഹം നടക്കും. സ്വർണാഭരണങ്ങളും മറ്റും സമ്മാനമായി ലഭിക്കും. 

Latest Videos

undefined

ഇടവക്കൂര്‍:-(കാർത്തിക3/4രോഹിണി,മകയിര്യം1/2) 

മുടങ്ങിക്കിടന്ന പഠനം തുടർന്നുകൊണ്ടു പോകും. പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും. ആരോഗ്യം തൃപ്തികരമാണ്. നിശ്ചയിച്ചിരുന്ന യാത്രകൾ ചെയ്യും.

മിഥുനക്കൂര്‍:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4) 
 
ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. സന്തോഷമുള്ള വാർത്ത എത്തിച്ചേരും. സാമ്പ ത്തികനില മെച്ചപ്പെടും. പഠനകാര്യങ്ങളിൽ വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും. 

കര്‍ക്കിടകക്കൂര്‍:-(പുണർതം1/4പൂയ്യം,ആയില്യം) 

പൊതുവേ തടസ്സങ്ങളുടെ ദിവസമാണിന്ന്. പുതിയ ഒരു കാര്യവും തുടങ്ങരുത്. സാമ്പത്തിക നില ഭദ്രമാണ്. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. 

ചിങ്ങക്കൂര്‍:-(മകം,പൂരം,ഉത്രം1/4)

സങ്കൽപ്പങ്ങളും ഭാവനകളും യാഥാർഥ്യമാകും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ചിലർക്ക് മക്കളോടൊപ്പം വിദേശത്ത് താമസിക്കാനുള്ള അവസരം ഉണ്ടാകും. പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യും. 

കന്നിക്കൂര്‍:-ഉത്രംഅത്തം,ചിത്തിര 1/2)

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ചിലർക്ക് ബഹുമതികൾ ലഭിക്കാനും ഇടയുണ്ട്. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഠിനപരിശ്രമം ആവശ്യമാകും.സംയുക്ത സംരംഭങ്ങൾ നിന്ന് പിൻവാങ്ങും.

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി,വിശാഖം3/4)   

സൽക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. സാഹസിക പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം,തൃക്കേട്ട) 
 
വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. ചിലവിന് നിർബന്ധിത നിയന്ത്രണം ഏർപ്പെടുത്തും. കുറച്ച് പണം മിച്ചം ഉണ്ടാക്കാനും കഴിയും. വിരോധികളായിരുന്നവരുമായി ലോഹ്യത്തിൽ ആകും.

ധനുക്കൂര്‍:-(മൂലം, പൂരാടം,ഉത്രാടം)

ബിസിനസ്സിൽ നിന്നുളള ആദായം വർദ്ധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ആരോഗ്യകാര്യത്തി ൽ ഭയപ്പെടാനില്ല. 

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

ആഗ്രഹിച്ച ചിലത് നേടാനാകും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടും. 

കുംഭക്കൂര്‍:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

ജാഗ്രതയോടെ ചെയ്യുന്ന പ്രവർത്തികൾ ലക്ഷ്യത്തിലെത്തിച്ചേരും. മുടങ്ങിപ്പോയ പഠനം പുനരാരംഭി ക്കും. മറ്റുള്ളവരുമായി ഇടപെടുന്നത് കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യം മോശമാകും.

മീനക്കൂര്‍:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

കുടുംബജീവിതം സന്തോഷകരമാകും.അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. സുഹൃത്തിന് വേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. സാമ്പത്തിക നില ഭദ്രമാണ്.

 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

click me!