വിവാഹം, ശമ്പളവര്‍ധനവ്, ആരോഗ്യകാര്യങ്ങള്‍ എന്നിങ്ങനെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഇന്നേ ദിവസം നിങ്ങളുടെ ഫലം എന്ത്?
മേടക്കൂര്:-(അശ്വതി, ഭരണി, കാർത്തിക1/4)
ഗുണദോഷസമ്മിശ്രം ആയിട്ടുള്ള ദിവസമാണിന്ന്. വാതസംബന്ധമായ രോഗങ്ങൾ പിടിപെടാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും ധനസ്ഥിതി മെച്ചപ്പെടും.
undefined
ഇടവക്കൂര്:- (കാർത്തിക3/4 രോഹിണി, മകയിരം1/2)
അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഭാഗ്യം അനുകൂലമായ സമയമാണ്. ശമ്പളവർദ്ധനവ് പ്രതീക്ഷിക്കാം.ആരോഗ്യം തൃപ്തികരമാണ്.
മിഥുനക്കൂര്:- (മകയിരം1/2 തിരുവാതിര, പുണർതം3/4)
പല ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടിവരും.ഔദ്യോഗികരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കലാമത്സരങ്ങളിൽ ഉന്നത വിജയം നേടും.സാമ്പത്തികനില ഭദ്രമാണ്.
കര്ക്കിടകക്കൂര്:- ( പുണർതം1/4 പൂയം, ആയില്യം)
കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യാത്രകൾ ഗുണകരമായി തീരും. എതിരാളികളെ വശത്താക്കാൻ സാധിക്കും.
ചിങ്ങക്കൂര്:-(മകം. പൂരം, ഉത്രം1/4)
മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടും. ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്ര ദ്ധിക്കുക.ചെറിയ യാത്രകൾ ആവശ്യമായി വരും.ചിലവുകൾ വർദ്ധിക്കാനും ഇടയുണ്ട്.
കന്നിക്കൂര്:- (ഉത്രം3/4 അത്തം, ചിത്തിര1/2)
പൊതുവെ ഗുണകരമായ സമയമാണിത്. വരുമാനം വർദ്ധിക്കും. ദാമ്പത്യജീവിതം ഊഷ്മളം ആയിരിക്കും. പുതിയ സൗഹൃദം സ്ഥാപിക്കും.
തുലാക്കൂർ:- (ചിത്തിര1/2 ചോതി, വിശാഖം3/4)
എല്ലാ രീതിയിലും സന്തോഷകരം ആയിട്ടുള്ള സമയമാണിത്. പുതിയ സംരംഭങ്ങൾ വിജയിക്കും. എതിരാളികളെ കീഴ്പ്പെടുത്താൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികക്കൂര്:- (വിശാഖം1/4 അനിഴം, തൃക്കേട്ട)
ഔദ്യോഗികരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ഭാഗ്യം കൊണ്ട് കുറച്ചധികം പണം കൈവശം വന്നു ചേരും. വീട് വിട്ടു നിൽക്കേണ്ടി വരാം. ലേഖകൻമാർക്കും സാഹിത്യകാരന്മാർക്കും സമയം അനുകൂലമാണ്.
ധനുക്കൂര്:- (മൂലം, പൂരാടം, ഉത്രാടം1/4)
സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.വസ്തുസം ബന്ധമായ ഇടപാടുകൾ ലാഭകരമായി തീരും.
മകരക്കൂര്:- (ഉത്രാടം3/4 തിരുവോണം, അവിട്ടം1/2)
പ്രതീക്ഷിക്കുന്ന പല നേട്ടങ്ങളും കൈവരിക്കാ ൻ സാധിക്കും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തികനിലയും ഭദ്രമാണ്. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം.
കുംഭക്കൂര്:- (അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)
വീട്ടിൽ നിന്നുള്ള സഹായം ലഭിക്കും. യാത്രകൾ ഗുണകരമായിരിക്കും.ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.ചിലർക്ക് പുതിയ വാഹനത്തിനും യോഗം ഉണ്ട്.
മീനക്കൂര്:- (പൂരുരുട്ടാതി1/4 ഉത്രട്ടാതി ,രേവതി)
സഹോദരനുമായി വാക്കുതർക്കമോ കലഹമോ ഉണ്ടാവാനിടയുണ്ട്.ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ബന്ധുക്കളെ സന്ദർശി ക്കാൻ ഇടയുണ്ട്. ചിലർക്ക് പുതിയ വാഹനത്തിനും യോഗമുണ്ട്.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant