Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Dr P B Rajesh  |  First Published Jun 3, 2022, 4:10 AM IST

ഒരു തീർത്ഥയാത്ര ചെയ്യാനുള്ള യോഗമുണ്ട്. സഹപ്രവർത്തകരുടെ പ്രശംസ നേടും.ഈശ്വരാധീനം കുറഞ്ഞ സമയമാണ്. പകർച്ചവ്യാധിയും മറ്റും പിടിപെടാതെ സൂക്ഷിക്കുക. 
 


മേടം:-(അശ്വതി, ഭരണി, കാർത്തിക 1/4)

ഒരു തീർത്ഥയാത്ര ചെയ്യാനുള്ള യോഗമുണ്ട്. സഹപ്രവർത്തകരുടെ പ്രശംസ നേടും.ഈശ്വരാധീനം കുറഞ്ഞ സമയമാണ്. പകർച്ചവ്യാധിയും മറ്റും പിടിപെടാതെ സൂക്ഷിക്കുക. 

Latest Videos

undefined

ഇടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സന്തോഷങ്ങൾക്കായി പണം മുടക്കുന്ന ദിവസമാണിന്ന്. പുതിയ വാഹനം സ്വന്തമാക്കും. ആഡംബര വസ്ത്രങ്ങൾ സ്വന്തമാക്കും.മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. 

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മംഗള കർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും.മക്കളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമായി ഇരിക്കും.കലാരംഗത്ത് ശോഭിക്കാൻ സാധിക്കും.വരുമാനം വർദ്ധിക്കും.

കർക്കടകം:-(പുണർതം 1/4, പൂയം, ആയില്യം)

യാത്രകളും അനാവശ്യ ചെലവുകളും വന്നുചേരും.തൊഴിൽ രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.വീട് മോടി പിടിപ്പിക്കേണ്ടി വരാം.

ചിങ്ങം:-(മകം, പൂരം, ഉത്രം1/4 )

സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും .ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും .സാമ്പത്തിക നിലമെച്ചപ്പെടും. പൊ തുവേ ഗുണകരമായ ദിവസമാണിന്ന്. 

കന്നി:-(ഉത്രം 3/4, അത്തം, ചിത്തിര1/2 )

കർമ്മരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.ഭാഗ്യംകൊണ്ട് പലതും നേടും.വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും. സഹോദര സഹായം ലഭിക്കും. 

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഉല്ലാ യാത്രയിൽ പങ്ക് ചേരും.  ഉപരി പഠനത്തിന് അനുകൂല സമയം.ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. കുടുംബജീവിതം സന്തോഷ പ്രദമായിരിക്കും. 

വൃശ്ചികം:-(വിശാഖം1/4 , അനിഴം, തൃക്കേട്ട )

കുടുംബത്തിൽ സമാധാനവും ഐശ്വര്യവുമുണ്ടാകും. സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും.എല്ലാകാര്യങ്ങളിലും ഉണർവും ഉന്മേഷവും അനുഭവപ്പെടും.തീർത്ഥയാത്രയ്ക്ക് സാധ്യതയുണ്ട്. 

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)

പ്രതീക്ഷിക്കുന്നപോലെ ചില കാര്യങ്ങൾ നടക്കും.വലിയ സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർത്ഥകൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.ഭാഗ്യമുളള ദിവസമാണിന്ന്. 

മകരം:-(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

പുതിയ സംരംഭം തുടങ്ങാൻ അനുകൂലമായ ദിവസമാണ്.വരുമാനം വർദ്ധിക്കും.പരീക്ഷയിൽ ഉന്നത വിജയം നേടും.സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും. 

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാൻ ഇടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. സാമ്പത്തിക നിലഭദ്രമാണ്. 

മീനം(പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)   

വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക. ബന്ധുക്കൾ വീട്ടിൽ സന്ദർശനത്തിനു എത്തും. ഔദ്യോഗികരംഗത്ത് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.യാത്രകൾ ഗുണകരമാകും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

click me!