ഞായറാഴ്ച സൂര്യോദയരാശി നെല്ലുവിതക്കാൻ നല്ലത്. ചൊവ്വാഴ്ച മുതിരയ്ക്ക് നന്ന്. ശനിയാഴ്ച ചുവന്ന വിത്തുകള്‍ക്ക് നല്ലത്. ബാക്കി ദിവസങ്ങൾ മധ്യമം ആണ്. ചിത്തിര നാളിൽ ചെറുപയറും ഉഴുന്നും ,ചതയത്തിന് കറുത്ത ധാന്യങ്ങളും വിതയ്ക്കാം.
മേടമാസം പത്താം തീയതി അഥവാ പത്താമുദയത്തിന് എല്ലാ ധാന്യങ്ങളും തൈകളും നടാം. മേടത്തിലാണ് കാച്ചിലും കുംഭത്തിൽ ചേനയും നടണം. ഇടവപ്പാതിക്ക് മുന്നേ മരച്ചീനി നടണം. രണ്ടു മൂന്ന് വേനൽ മഴ കഴിഞ്ഞാൽ എടവത്തിൽ ചേമ്പും മധുരക്കിഴങ്ങും മിഥുനത്തിൽ കൂർക്കയും നടാം.
രോഹിണി ,പുണർതം ,പൂയം ,ഉത്രം ,അത്തം, മൂലം,ഉത്രാടം,ഉത്രട്ടാതി,രേവതി നക്ഷത്രങ്ങൾ കൃഷിക്ക് നല്ലത്. അശ്വതി ,മകയിരം, ആയില്യം, ചിത്തിര ,ചോതി, അനിഴം, തിരുവോണം, അവിട്ടം, ചതയം ,നക്ഷത്രങ്ങൾ മധ്യമമാണ് . ശേഷം നക്ഷത്രങ്ങൾ ഒഴിവാക്കുക.
undefined
ഞായറാഴ്ച സൂര്യോദയരാശി നെല്ലുവിതക്കാൻ നല്ലത്. ചൊവ്വാഴ്ച മുതിരയ്ക്ക് നന്ന്. ശനിയാഴ്ച ചുവന്ന വിത്തുകൾക്ക് നല്ലത്. ബാക്കി ദിവസങ്ങൾ മധ്യമം ആണ്. ചിത്തിര നാളിൽ ചെറുപയറും ഉഴുന്നും ,ചതയത്തിന് കറുത്ത ധാന്യങ്ങളും വിതയ്ക്കാം.
ഇടവം ,മിഥുനം,കർക്കടകം,മകരം,മീനം രാശികൾ കൃഷി തുടങ്ങാൻ നല്ലത്.വൃശ്ചികരാശി നന്നല്ല.മറ്റു രാശികൾ മധ്യമായി എടുക്കാം. പശു,കഴുത,വിഷ്ടി,പന്നി,പാമ്പ്,പുഴു കരണങ്ങൾ അശുഭം. വേലിയേറ്റം ഉള്ള രാശി എല്ലാ കൃഷിക്കും നല്ലത്. വേലിയിറക്കം ഒഴിവാക്കുക.
വേലിയേറ്റവും വേലിയിറക്കവും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും,ഞാറ്റുവേലയും നോക്കിയാണ് പഴയകാലത്ത് കൃഷി ആരംഭിച്ചിരുന്നത്. ഇന്ന് പലർക്കും അതറിയില്ല.നട്ടുച്ചയ്ക്ക് ചെടി പറിച്ചു നട്ടാൽ പിടിക്കില്ലെന്ന് എല്ലാവർക്കും അറിയാം.അത് കൊണ്ട് കാലം കൂടി നോക്കി കൃഷി ചെയ്യുക.
തയ്യാറാക്കിയത്
ഡോ:പിബി. രാജേഷ്,
Astrologer and Gem Consultant
Read more 68 എന്ന സംഖ്യ എട്ടിന്റെ പണി തരുന്നതോ?