വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Dr P B RajeshFirst Published Jul 24, 2024, 8:52 PM IST
Highlights

പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്ക്കേണ്ടത്.  ഈശാന കോൺ അഥവാ വടക്കുകിഴക്ക്,വീടിന്റെ മധ്യഭാഗത്ത് ,തെക്കു പടിഞ്ഞാറു ഭാഗത്ത് ഒക്കെ വിളക്ക് വയ്ക്കാം.തെക്കു വടക്കായി തിരി ഇട്ട് നിലവിളക്ക് കൊളുത്തരുത്. കരിന്തിരി കത്തി അണയുന്നതും അശുഭമാണ്.

പലനിലകൾ അഥവാ തട്ടുകൾ ഉള്ള വിളക്ക് എന്ന അർത്ഥത്തിലാണ് ഈ വിളക്കിന് ഇങ്ങനെ പേര് വന്നത് എന്നാണ് വിശ്വാസം. വീടുകളിൽ സന്ധ്യാസമയം ഇത് കത്തിച്ചു വയ്ക്കുന്നു. എണ്ണയൊഴിച്ച് അതി ൽ തിരിയിട്ട് കത്തിക്കുന്നു. നിലവിളക്കിന്റെ ചുവട്ടിൽ ബ്രഹ്മാവ്, തണ്ട് വിഷ്ണു മുകളിൽ ശിവനും സ്ഥിതി ചെയ്യുന്നു. എല്ലാം ചേർന്ന പ്രഭ പരബ്രഹ്മ ചൈതന്യത്തെ കാണിക്കുന്നു എന്നാണ് വിശ്വാസം. അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളെ അകറ്റി ഐശ്വര്യത്തെ നൽകും എന്നാണ് സങ്കല്പം.

ഓടിൽ തീർത്തതിനാണ് ഇന്നും അധികം പ്രചാരം.  വെള്ളിയിലും നിലവിളക്കുകൾ ലഭ്യമാണ് നിലവിളക്ക് കത്തിച്ച് ഉദ്ഘാടനവും യോഗം ആരംഭം കുറിക്കലും മൃതദേഹത്തിന്റെ തലയ്ക്കൽ നിലവിളക്ക് കത്തിച്ചു വയ്ക്കുന്നതും പതിവാണ്.

Latest Videos

ക്ഷേത്രാരാധനയുടെ അനുഷ്‌ഠാനങ്ങളു ടെയും ആരാധനയുടെ ഭാഗമായും വ്യാപകമായി നിലവിളക്ക് ഉപയോഗിക്കുന്നു.
അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേക നിയമങ്ങളുണ്ട്. എള്ളെണ്ണയോ നറുനെയ്യോ ആണ് പൊതുവേ വിളക്കിൽ ഉപയോഗിക്കുക.

ബ്രാഹ്മമുഹൂർത്തത്തിലും വൈകിട്ട് വിഷ്ണുമുഹൂർത്തമായ ഗോധൂളിമുഹൂർ ത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേ ണ്ടത്. കുടുംബനാഥയാണ് നിലവിളക്ക് തെളിക്കേണ്ടത്. കൊടിവിളക്കിൽ തിരികത്തിച്ചു കൊണ്ട് " ദീപം ദീപം " എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് നിലവിളക്കിനടുത്ത് എത്തി വണങ്ങിയ ശേഷം ദീപം തെളിക്കുക.ചില ക്ഷേത്രങ്ങളിലും വീടുക ളിലും മറ്റും കെടാവിളക്കായും ഇത് കത്തി നിൽക്കുന്നു.

രാവിലെ കിഴക്കോട്ടും വൈകിട്ട് കിഴക്കു പടിഞ്ഞാറും ആയാണ് തിരി ഇടേണ്ടത്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാ ണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസ രങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്,വടക്കു കിഴക്ക് എന്ന ക്രമത്തിൽ  വേണം ദീപം കൊളുത്തേണ്ടത്.

പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്ക്കേണ്ടത്.  ഈശാന കോൺ അഥവാ വടക്കുകിഴക്ക്,വീടിന്റെ മധ്യഭാഗത്ത് ,തെക്കു പടിഞ്ഞാറു ഭാഗത്ത് ഒക്കെ വിളക്ക് വയ്ക്കാം.തെക്കു വടക്കാ യി തിരി ഇട്ട് നിലവിളക്ക് കൊളുത്തരുത്. കരിന്തിരി കത്തി അണയുന്നതും അശുഭമാണ്.

ഊതി കെടുത്താനും പാടില്ല. വസ്ത്രം വീശി കെടുത്താം. താന്ത്രിക കർമ ങ്ങളിലും മറ്റു പൂജ കൾക്കും നില വിളക്ക് അനിവാര്യമാണ്.അഷ്ടമംഗല പ്രശ്നത്തി ന് നിലവിളക്കിലെ തിരി കത്തുന്നത്,വിള ക്കിലെ എണ്ണ,അതിലെ മാലിന്യങ്ങൾ, എ ണ്ണ ചോരുന്നത് തുടങ്ങിയത് ഒക്കെ നിമിത്തമായി എടുക്കുന്നു. 

നിലവിളക്ക് ഒരു തട്ടത്തിൽ വേണം വയ്ക്കാൻ. ഒപ്പം കിണ്ടിയിൽ  വെള്ളവും ചന്ദനത്തിരി കത്തിച്ചു വയ്ക്കുന്നതും ഐശ്വര്യം ഉണ്ടാവാൻ നല്ലതാണ്. രണ്ട് നേരം ചെയ്യാൻ സാധിക്കാത്തവർ ഒരു നേരമെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

ചൊവ്വാഴ്ച വ്രതത്തിന്റെ പ്രധാന്യം അറിയാം

 

click me!