വാസ്തുശാസ്ത്രം അനുസരിച്ച് ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തും നടാം. അരയാൽ അതേസമയം വീടിനു പരിസരത്ത് നടൻ പാടില്ല. വീടിനോട് അടുത്ത് ഉള്ളിൽ കാതലുള്ള മരങ്ങൾ വേണം നടാൻ മതിലിനോട് ചേർന്ന് കാതലില്ലാത്ത മരങ്ങളും നടാം.
അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങൾക്കും ഓരോ വൃക്ഷം കല്പ്പിച്ചിട്ടുണ്ട്. സ്വന്തം നക്ഷത്രവൃക്ഷം നട്ടു വളർത്തുകയും നശിപ്പിക്കാതിരിക്കുകയും ചെയ്താൽ ആരോഗ്യവും ഐശ്വര്യവും, ആയുസ്സും ഉണ്ടാകുമെന്നാണ് വിശ്വാസം.
വാസ്തുശാസ്ത്രം അനുസരിച്ച് ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തും നടാം. അരയാൽ അതേസമയം വീടിനു പരിസരത്ത് നടൻ പാടില്ല. വീടിനോട് അടുത്ത് ഉള്ളിൽ കാതലുള്ള മരങ്ങൾ വേണം നടാൻ മതിലിനോട് ചേർന്ന് കാതലില്ലാത്ത മരങ്ങളും നടാം.
undefined
സ്വന്തം സ്ഥലത്ത് നടാൻ പറ്റാത്ത മരങ്ങൾ പൊതുസ്ഥലങ്ങളിലും ക്ഷേത്ര പരിസരത്തോ ഒക്കെ നടാം.ഒരു മരമെങ്കിലും നടാൻ കഴി ഞ്ഞാൽ അത് ഭാഗ്യമായി കണക്കാക്കാം. രാജാക്കന്മാരുടെ കാലത്ത് വഴിയോരങ്ങളിൽ മാവും പ്ലാവും ആണ് നട്ടിരുന്നത്.യാത്രക്കാർ ക്ക് തണലിനോടൊപ്പം ഫലങ്ങളും കഴിക്കാം സാധിക്കുമല്ലോ എന്നും പക്ഷി മൃഗാദികൾക്ക് ആഹാരം ആകുമല്ലോ എന്നും അവർ കണക്കാക്കിയിരുന്നു.
നമ്മുടെ മുത്തച്ഛൻ ഒരു മരം നട്ടിരുന്നെങ്കിൽ നമുക്കത് ഇന്ന് വെട്ടി തടിയെടുക്കുകയൊ ഫലം ഭക്ഷിക്കുകയോ ചെയ്യാമായിരുന്നു. നമ്മുടെ കൊച്ചുമക്കളും അങ്ങനെ ചിന്തിക്കാൻ സാധ്യതയുണ്ട് അതിനായി അവരോട് നമുക്കുള്ള ഉത്തരവാദിത്വം നിറവേറ്റാം. എല്ലാ ക്ഷേത്രത്തിലും ഒരു ചന്ദനമരം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു? പൂജാ പുഷ്പങ്ങൾ പോലും അന്യസംസ്ഥാനത്തു നിന്ന്കൊണ്ടു വരേണ്ട സ്ഥിതി മാറ്റാൻ നമുക്കും ഒരുമിച്ച് ശ്രമിക്കാം. ജൂൺ 5 ന് ഒരു മരം നടാം.
നക്ഷത്രം വൃക്ഷം
1 അശ്വതി കാഞ്ഞിരം
2 ഭരണി നെല്ലി
3 കാർത്തിക അത്തി
4 രോഹിണി ഞാവൽ
5 മകയിരം കരിങ്ങാലി
6 തിരുവാതിര കരിമരം
7 പുണർതം മുള
8 പൂയം അരയാൽ
9 ആയില്യം നാകം
10 മകം പേരാൽ
11 പൂരം ചമത/പ്ലാശ്
12 ഉത്രം ഇത്തി
13 അത്തം അമ്പഴം
14 ചിത്തിര കൂവളം
15 ചോതി നീർമരുത്
16 വിശാഖം വയങ്കത
17 അനിഴം ഇലഞ്ഞി
18 കേട്ട വെട്ടി
19 മൂലം വെള്ള പൈൻ
20 പൂരാടം വഞ്ഞി
21 ഉത്രാടം പ്ലാവ്
22 തിരുവോണം എരിക്ക്
23 അവിട്ടം വഹ്നി
24 ചതയം കടമ്പ്
25 പൂരുരുട്ടാതി മാവ്
26 ഉത്രട്ടാതി കരിമ്പന
27 രേവതി ഇലിപ്പ
ഈ സ്വപ്‌നങ്ങൾ കണ്ടാൽ സാമ്പത്തിക ഉയർച്ചയോ?